കൊച്ചി: കവി എസ് കലേഷിന്റെ കവിത മോഷ്ടിച്ചു എന്ന ആരോപണത്തില്‍ ദീപ നിശാന്തിനെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം. കേരള വര്‍മ്മയിലെ 'മലര് മിസ്സിന്' 2018 ലെ സാഹിത്യ രംഗത്തെ 'ബണ്ടിച്ചോര്‍ പുരസ്കാര' സമര്‍പ്പണം എന്ന പേരിലാണ് യുവമോര്‍ച്ച തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്.
സാഹിത്യ അക്കാദമിക്ക് മുന്‍വശത്തായിരുന്നു യുവമോര്‍ച്ചയുടെ പ്രതിഷേധം. കവി എസ് കലേഷിന്റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിത കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത് മോഷ്ടിച്ച് മാഗസിനില്‍ പ്രസിദ്ധീകരിച്ചെന്ന പരാതി ഉയര്‍ന്നതിനു പിന്നാലെയാണ് യുവമോര്‍ച്ച പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തിയത്.
2011ലാണ് 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ' എന്ന കവിത കലേഷ് എഴുതുന്നത്. എന്നാല്‍ എകെപിസിറ്റിഎ മാഗസിനില്‍ ദീപയുടെ ചിത്രം സഹിതം കവിത അച്ചടിച്ച വരികയായിരുന്നു. ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തില്‍ പ്രസിദ്ധീകരിച്ച തന്റെ കവിതയുടെ ചിത്രങ്ങള്‍ സഹിതമാണ് കലേഷ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.