• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'BAയ്ക്കും MAയ്ക്കും ഒന്നാംറാങ്ക് ഉണ്ടായിരുന്നു, പക്ഷേ എന്‍റെ മകൾക്ക് ഈ നാട്ടിൽ ജോലി ചെയ്യാൻ കഴിയില്ല' - വൈറലായി ഒരു അച്ഛന്‍റെ കുറിപ്പ്

ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഈ ഉന്നതവിജയം നേടിയ കുട്ടിയെ വേണ്ടെന്നും എല്ലാവർക്കും വേണ്ടത് പണമാണെന്നും കുറിപ്പിൽ സഖറിയ പറയുന്നു.

news18
Updated: June 14, 2019, 6:57 PM IST
'BAയ്ക്കും MAയ്ക്കും ഒന്നാംറാങ്ക് ഉണ്ടായിരുന്നു, പക്ഷേ എന്‍റെ മകൾക്ക് ഈ നാട്ടിൽ ജോലി ചെയ്യാൻ കഴിയില്ല' - വൈറലായി ഒരു അച്ഛന്‍റെ കുറിപ്പ്
സാറ
news18
Updated: June 14, 2019, 6:57 PM IST
കോട്ടയം: ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നാംറാങ്കോടു കൂടി പാസായെങ്കിലും പണമില്ലാത്തതിനാൽ മകൾക്ക് ഈ നാട്ടിൽ ജോലി ലഭിച്ചില്ലെന്ന് വ്യക്തമാക്കിയുള്ള പിതാവിന്‍റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. ഫോട്ടോഗ്രാഫർ കൂടിയായ സഖറിയ പൊൻകുന്നമാണ് പഠനസമയത്ത് മികച്ച വിജയം നേടിയെങ്കിലും മകൾക്ക് നാട്ടിൽ മികച്ച ജോലി ലഭിക്കാൻ അത് മാത്രംം പോരെന്ന് വ്യക്തമാക്കി ഫേസ്ബുക്കിൽ കുറിപ്പിട്ടത്.

മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്ന് ബി എ ഇംഗ്ലീഷും കേരള സർവകലാശാലയിൽ നിന്ന് എംഎയും ഒന്നാം റാങ്കോടെ പാസായ മകൾ ഒരു നല്ല ജോലിക്കായി കാനഡയിലേക്ക് പോകുകയാണെന്ന് പറഞ്ഞുകൊണ്ടു തുടങ്ങുന്ന കുറിപ്പിലാണ് പഠനത്തിൽ മികച്ച വിജയം നേടിയാലും നാട്ടിൽ ജോലി ലഭിക്കാൻ അത് പോരെന്ന് വ്യക്തമാക്കുന്നത്.

ഇവിടെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും ഈ ഉന്നതവിജയം നേടിയ കുട്ടിയെ വേണ്ടെന്നും എല്ലാവർക്കും വേണ്ടത് പണമാണെന്നും കുറിപ്പിൽ സഖറിയ പറയുന്നു. ഒരു കോളേജ് അധ്യാപക നിയമനത്തിന് ചോദിക്കുന്ന ലക്ഷങ്ങൾ സാധാരണക്കാരന് താങ്ങാനാവില്ലെന്ന് പോസ്റ്റിൽ പറയുന്ന അദ്ദേഹം റാങ്ക് കൊടുക്കുന്ന രീതി നിർത്തലാക്കുന്നതാണ് നല്ലതെന്ന് വിദ്യാഭ്യാസമന്ത്രിയോടും യൂണിവേഴ്സിറ്റികളോടും അഭ്യർത്ഥിക്കുന്നു.

അതല്ലാത്ത പക്ഷം, ഏത് വിഷയത്തിലും ഒന്നും രണ്ടും റാങ്ക് നേടുന്ന കുട്ടികളെ എത്രയും വേഗം അവരുടെ പ0നത്തിന് യോഗ്യമായ തസ്തികകളിൽ കാലതാമസം കൂടാതെ നിയമിച്ച് അവരിൽ ഉള്ള കഴിവുകളെ ഇന്നാട്ടിലെ തലമുറകൾക്ക് പ്രയോജനപ്പെടുത്താൻ ഒരു തീരുമാനം ഉണ്ടാക്കുന്ന കാര്യം ആലോചിക്കണമെന്നും വിദ്യാഭ്യാസമന്ത്രിയോട് പോസ്റ്റിൽ അഭ്യർത്ഥിക്കുന്നു.

സഖറിയ പൊൻകുന്നത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്,

ഒടുവിൽ ഞങ്ങളുടെ സാറാ.. ഇതാ ക്യാനഡയിലേക്ക്. ഞങ്ങളുടെ കൂടെ ഈ നാട്ടിൽ ജീവിക്കണമെന്ന് അവൾ ആഗ്രഹിച്ചു. ഞങ്ങളും ആഗ്രഹിച്ചു.
പക്ഷേ: വെറുതെ ജീവിക്കാൻ ആവില്ലല്ലോ. ഒരു നല്ല ജോലി ഇക്കാലത്ത് ആവശ്യമാണ്. അവൾ നന്നായി പഠിച്ചു. പഠനത്തിൽ നന്നായി അദ്ധ്വാനിച്ചു.
Loading...

നല്ല റിസൽട്ട് ലഭിച്ചു.

English Lit..BA
MG.university Ist Rank
MA. Kerala university, Ist Rank.
പക്ഷേ: ഇവിടെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിനും ഈ ഉന്നത വിജയം നേടിയ കുട്ടിയെ വേണ്ട. എല്ലാവർക്കും വേണ്ടത് പണമാണ്. പണം.
അതും ലക്ഷങ്ങൾ. ഒരു കോളജ് അദ്ധ്യാപക നിയമനത്തിന് ചോദിക്കുന്ന ലക്ഷങ്ങൾ സാധാരണക്കാരന് താങ്ങാനാവില്ല. ഒരു പിതാവ് എന്ന നിലയിൽ വിദ്യാഭ്യാസ മന്ത്രിയോടും യൂണിവേഴ്സിറ്റികളോടും ഒരു അഭ്യർത്ഥn ഉണ്ട്. ദയവു ചെയ്ത് ഈ റാങ്ക് കൊടുക്കുന്ന രീതി അങ്ങ് നിർത്തി കളയു. എന്തിനാണ് കുട്ടികൾക്ക് വെറുതെ ആശ കൊടുക്കുന്നത്? എന്റെ മകൾ റാങ്കിനു വേണ്ടി പഠിച്ചതല്ല പഠിച്ചപ്പോൾ റാങ്ക് കിട്ടി പോയതാണ്.
അത് കിട്ടുമ്പോൾ ആ കുട്ടികൾ സ്വാഭാവികമായും വിചാരിക്കുന്നു ഇവിടെ ഒരു ജോലിക്ക് പ്രഥമ പരിഗണന കിട്ടുമല്ലോ എന്ന്. പക്ഷേ ദു:ഖമുണ്ട്
ഇന്ന് പ്രഥമ പരിഗണന ഞാൻ എത്ര തുക നിയമനത്തിന് കൊടുക്കും എന്നതാണ്.

പഠനവും, കഴിവും പഠിപ്പിക്കാനുള്ള താൽപര്യവും ആർക്ക്, ഏത് മാനേജ്മെന്റിന് വേണം? അങ്ങിനെ ഒരു താൽപര്യം ഏതെങ്കിലും കോളജിന്
ഉണ്ടെങ്കിൽ എന്റെ കുട്ടി കഴിഞ്ഞ രണ്ടു വർഷം, കാത്തിരുന്ന് ഒടുവിൽ ഒരു വിദേശ രാജ്യത്ത് അഭയം തേടി പോകേണ്ടി വരില്ലായി രുന്നു.
ബഹു .വിദ്യാഭ്യാസ മന്ത്രിയോട് ഒരു അഭ്യർത്ഥm ഉണ്ട്. ഏത് വിഷയത്തിലും ഒന്നും രണ്ടും റാങ്ക് നേടുന്ന കുട്ടികളെ എത്രയും വേഗം
അവരുടെ പ0നത്തിന് യോഗ്യമായ തസ്തികകളിൽ കാലതാമസം കൂടാതെ നിയമിച്ച് അവരിൽ ഉള്ള കഴിവുകളെ ഇന്നാട്ടിലെ തലമുറകൾക്ക്
പ്രയോജനപ്പെടുത്താൻ ഒരു തീരുമാനം ഉണ്ടാക്കുന്ന കാര്യം ആലോചിക്കണം. ഒരു അപേക്ഷയാണ്.

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...