നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സക്കീര്‍ അരുതാത്ത സ്വത്ത് സമ്പാദിച്ചെന്ന് സിപിഎം; നടപടി വിശദീകരിച്ചുകൊണ്ട് വാർത്താക്കുറിപ്പിറക്കി 

    സക്കീര്‍ അരുതാത്ത സ്വത്ത് സമ്പാദിച്ചെന്ന് സിപിഎം; നടപടി വിശദീകരിച്ചുകൊണ്ട് വാർത്താക്കുറിപ്പിറക്കി 

    സക്കീര്‍ നിഗൂഢമായി വിദേശയാത്ര നടത്തിയെന്നും കുറ്റപ്പെടുത്തൽ.

    zakir hussain

    zakir hussain

    • Share this:
    കൊച്ചി: പാർട്ടി കളമശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈന്‍ അരുതാത്ത വിധം സ്വത്ത് സമ്പാദിച്ചെന്ന് സിപിഎം. സക്കീറിനെ ആറ് മാസത്തേക്ക്  പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്ത് കൊണ്ടുള്ളവാര്‍ത്താക്കുറുപ്പിലാണ് അരുതാത്ത സ്വത്ത് സമ്പാദിച്ചെന്ന് പറയുന്നത്. സക്കീറിനെതിരായ നടപടി വിശദമാക്കിക്കൊണ്ട് ജില്ലാ സെക്രട്ടറി സി എന്‍ മോഹനനാണ് വാര്‍ത്താക്കുറുപ്പിറക്കിയത്.

    പാര്‍ട്ടി കേഡര്‍ എന്ന നിലയില്‍ സക്കീര്‍ പാര്‍ട്ടിയോടും ജനങ്ങളോടും സത്യസന്ധത പുലര്‍ത്തിയില്ലെന്നും വാര്‍ത്താക്കുറിപ്പ് കുറ്റപ്പെടുത്തുന്നു. സക്കീര്‍ നിഗൂഢമായി വിദേശയാത്ര നടത്തി എന്നും ജില്ലാ സെക്രട്ടറി. സക്കീറിന്റെ നടപടികള്‍ ജനമനസില്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ സെക്രട്ടറി സിഎന്‍ മോഹനന്‍.

    കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി സക്കീറിനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. സക്കീര്‍ അവിഹിതമായി സ്വത്ത് സമ്പാദിച്ചെന്ന പാര്‍ട്ടി ലോക്കല്‍ കമ്മിറ്റിയംഗമായ ശിവന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിന്മേലായിരുന്നു നടപടി.

    TRENDING:HBD Suresh Gopi | നീ ഒടുക്കത്തെ ഗ്‌ളാമറാടാ; സുരേഷ് ഗോപിക്ക് വ്യത്യസ്ത പിറന്നാൾ ആശംസയുമായി ലാൽ [NEWS]HBD Suresh Gopi | യാദൃശ്ചികമായി കണ്ടയാൾക്ക് കൃത്രിമക്കാൽ വയ്ക്കാൻ സുരേഷ് ഗോപി നൽകിയത് ഒരുലക്ഷം; ആലപ്പി അഷറഫ് [NEWS]ആദ്യത്തെ കുഞ്ഞിന്റെ മുഖം പോലും കാണാൻ കഴിഞ്ഞില്ല; ജീവിതത്തിലെ ആ ഘട്ടം മറികടന്നതിനെപ്പറ്റി താരപത്നി [PHOTOS]



    സംസ്ഥാന കമ്മിറ്റിയംഗം സിഎം ദിനേശ് മണി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ആര്‍ മുരളീധരന്‍ എന്നിവരടങ്ങിയ കമ്മീഷനാണ് പരാതി അന്വേഷിച്ചത്. പരാതിയില്‍ പറയുന്ന കാര്യങ്ങളില്‍ അടിസ്ഥാനമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

    നേരത്തെ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീക്ഷണിപ്പെടുത്തിയെന്ന കേസില്‍ പൊലീസ് അറസ്റ്റുചെയ്ത സക്കീറിനെ പാര്‍ട്ടി നടപടിയെടുത്തിരുന്നു. പിന്നീട് അച്ചടക്ക നടപടി കാലവധി കഴിഞ്ഞ ശേഷം സക്കീര്‍ ഏരിയ സെക്രട്ടറി പദവിയില്‍ തിരിച്ചെത്തുകയായിരുന്നു.
    Published by:Rajesh V
    First published:
    )}