നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സ്ഥാനാർഥിക്ക് പൂജ്യം വോട്ട്; സിപിഎം ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു

    സ്ഥാനാർഥിക്ക് പൂജ്യം വോട്ട്; സിപിഎം ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു

    കോഴിക്കോട് സിപിഎം ജില്ലാ നേതൃത്വമാണ് നടപടിയെടുത്തത്.

    കാരാട്ട് ഫൈസൽ

    കാരാട്ട് ഫൈസൽ

    • Share this:
      കോഴിക്കോട്: കൊടുവള്ളി മുനിസിപ്പാലിറ്റിയിലെ ചുണ്ടപ്പുറം ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥിയായി നിന്ന കാരാട്ട് ഫൈസൽ വിജയിക്കുകയും അവിടെത്തെ ഔദ്യോഗിക എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരു വോട്ടും ലഭിക്കാതിരിക്കുകയും ചെയ്ത സംഭവത്തിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിട്ടു. കൊടുവള്ളി ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റിയാണ് സിപിഎം ജില്ലാ നേതൃത്വം പിരിച്ചു വിട്ടത്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത കാരാട്ട് ഫൈസലിനെ കൊടുവള്ളി മുനിസിപ്പാലിറ്റിയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കിയത് വിവാദമായിരുന്നു.

      തുടർന്ന് കാരാട്ട് ഫൈസലിനെ ഒഴിവാക്കി എൽഡിഎഫ് അബ്ദുൾ റഷീദിനെ ചുണ്ടപ്പുറം ഡിവിഷനിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സ്വതന്ത്രനായി മത്സരിച്ച കാരാട്ട് ഫൈസൽ 73 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. കാരാട്ട് ഫൈസലിന് 568 വോട്ടും യുഡിഎഫിലെ കെകെഎ ഖാദറിന് 495 വോട്ടുമാണ് ലഭിച്ചത്. എൻഡിഎയുടെ പി ടി സദാശിവന് 50 വോട്ട് ലഭിച്ചപ്പോൾ എൽഡിഎഫിന്റെ ഔദ്യോഗിക സ്ഥാനാർഥിയായ റഷീദിന് വോട്ടൊന്നും ലഭിച്ചില്ല. കാരാട്ട് ഫൈസലിന്റെ അപരൻ കെ ഫൈസലിന് വരെ ഏഴ് വോട്ട് ലഭിച്ചു. ഇവിടെത്തെ എൽഡിഎഫ് സ്ഥാനാർത്ഥിയായി അബ്ദുൽ റഷീദിന് ഒരു വോട്ട് പോലും ലഭിച്ചതുമില്ല. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിയൊരുക്കിയത്.

      ALSO READ:സി.എം. രവീന്ദ്രന്റെ വരുമാനവും സ്വത്തും തമ്മിൽ പൊരുത്തക്കേട്; കൂടുതൽ രേഖകളുമായി തിങ്കളാഴ്ച ഹാജരാകാൻ നോട്ടീസ്[NEWS]തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: ഒടുവിലത്തെ കണക്ക് എൽഡിഎഫ് 10,114 വാർഡുകൾ; യുഡിഎഫ് 8,022; എൻഡിഎ1,600
      [NEWS]
      ഋശ്യശൃംഗന്റെയും വൈശാലിയുടെയും വെഡ്ഡിംഗ് ഫോട്ടോഷൂട്ട്; സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ്
      [NEWS]


      ചുണ്ടപ്പുറം ഡിവിഷനിൽ പേരിന് സ്ഥാനാർത്ഥിയെ നിർത്തി പ്രവർത്തകരെല്ലാം കാരാട്ട് ഫൈസലിന് വേണ്ടിയാണ് പ്രവർത്തിച്ചത് എന്ന ആരോപണവും ശക്തമായി. ഇതിനെ സാധുകരിച്ചു ആഹ്ളാദ പ്രകടനത്തിൽ സിപിഎം പതാക ഉപയോഗിച്ചതും വിവാദമായി ഈ സാഹചര്യത്തിലാണ് കമ്മിറ്റിക്കെതിരെ അടിയന്തര നടപടി പാർട്ടി സ്വീകരിച്ചത്. എന്നാൽ ഇക്കാര്യത്തോട് പ്രതികരിക്കാൻ സിപിഎം ജില്ലാ നേതൃത്വം തയ്യാറായില്ല.
      Published by:Rajesh V
      First published:
      )}