• HOME
  • »
  • NEWS
  • »
  • life
  • »
  • Pranayama | ഏകാഗ്രത മെച്ചപ്പെടുത്താം; ഭാരം കുറയ്ക്കാം; അനുലോം വിലോം പ്രാണായാമത്തിന്റെ 10 ഗുണങ്ങള്‍

Pranayama | ഏകാഗ്രത മെച്ചപ്പെടുത്താം; ഭാരം കുറയ്ക്കാം; അനുലോം വിലോം പ്രാണായാമത്തിന്റെ 10 ഗുണങ്ങള്‍

മൂക്കിന്റെ ഒരു ദ്വാരം അടച്ചു പിടിച്ച ശേഷം മറ്റേ വശത്തിലൂടെ ദീര്‍ഘമായി ശ്വാസമെടുക്കുക. അതിനുശേഷം അടച്ച് പിടിച്ച വശം തുറന്ന് ശ്വാസം പുറത്തേക്കു വിടുക എന്നതാണ് അനുലോം വിലോം പരിശീലന രീതി.

(Image: Shutterstock)

(Image: Shutterstock)

  • Share this:
    ശരീരത്തിനും മനസ്സിനും ഒട്ടനവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് യോഗ (yoga) . ഫിറ്റ്‌നസ് നിലനിര്‍ത്തുക എന്നതിനര്‍ത്ഥം നിങ്ങള്‍ യോഗയില്‍ വിദഗ്ധനായിരിക്കണമെന്നല്ല. യോഗാ പരിശീലനത്തിൽ വളരെ ലളിതവും എന്നാൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുമാണ് അനുലോം വിലോം പ്രാണായാമം (anulom vilom pranayama). ശ്വസന വ്യായാമങ്ങളില്‍ (breathing exercise) ഏറ്റവും പ്രയോജനകരമായ ഒന്നാണിത്. മൂക്കിന്റെ ഒരു ദ്വാരം അടച്ചു പിടിച്ച ശേഷം മറ്റേ വശത്തിലൂടെ ദീര്‍ഘമായി ശ്വാസമെടുക്കുക. അതിനുശേഷം അടച്ച് പിടിച്ച വശം തുറന്ന് ശ്വാസം പുറത്തേക്കു വിടുക എന്നതാണ് അനുലോം വിലോം പരിശീലന രീതി. ഇത് ഹൃദയ സംബന്ധമായ പ്രവര്‍ത്തനത്തെ നല്ല രീതിയില്‍ സ്വാധീനിക്കും. മാത്രമല്ല, ശാരീരികവും മാനസികവുമായ ധാരാളം ഗുണങ്ങളും ഈ ശ്വസന രീതിക്കുണ്ട്.

    ഈ വ്യായാമം ചെയ്യുന്നതിലൂടെ ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമെന്നറിയാം.

    1. ഇത് വിഷാദം, സമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

    2. കൂടുതൽ ഏകാഗ്രതയോടെ ശ്വസന വ്യായാമം ചെയ്താൽ നിങ്ങളുടെ ശരീരത്തിന് പൂര്‍ണമായി ഓക്‌സിജന്‍ ലഭിക്കും. ഇത് നിങ്ങളുടെ ശ്വസന വ്യവസ്ഥയ്ക്കും വളരെ ഗുണകരമാണ്.

    3. അനുലോം വിലോം, ദിവസവും പരിശീലിക്കുകയാണെങ്കില്‍ ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളും അകറ്റി നിര്‍ത്താന്‍ സഹായിക്കും.

    4. ഈ വ്യായാമം ചെയ്യുന്നത് ഒരു കാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു. ഇത് കൂടാതെ ഏകാഗ്രത മെച്ചപ്പെടുത്തുകയും ക്ഷമ വര്‍ധിപ്പിക്കുകയും തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

    5. ദേഷ്യം, അസ്വസ്ഥത, നിരാശ, മറവി തുടങ്ങിയ നെഗറ്റീവ് ചിന്തകളെയും നെഗറ്റീവ് വികാരങ്ങളെയും മറികടക്കാന്‍ അനുലോം വിലോം സഹായിക്കുന്നു.

    6. തിളങ്ങുന്ന ചര്‍മ്മം സ്വന്തമാക്കുന്നതിനും ഇത് ഒരു മികച്ച വ്യായാമമാണ്. ഈ ശ്വസന വ്യായാമം അവയവങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ശരീരസൗന്ദര്യം നഷ്ടപ്പെടാതെ സംരക്ഷിക്കുകയും ചെയ്യും. ഇത് ചര്‍മ കോശങ്ങളെ ആക്ടീവ് ആയി പ്രവര്‍ത്തിപ്പിക്കാന്‍ സഹായിക്കുന്നു.

    7. ശരീരഭാരം കുറയ്ക്കാം.

    8. ഈ വ്യായാമം ദിവസേന പരിശീലിക്കുന്നതിലൂടെ മലബന്ധം, അസിഡിറ്റി, അലര്‍ജി പ്രശ്‌നങ്ങള്‍, ആസ്ത്മ, കൂര്‍ക്കംവലി തുടങ്ങിയ പ്രശ്‌നങ്ങളും ഇല്ലാതാക്കും.

    9. ഇത് വാത, പിത്ത, കഫ ദോഷങ്ങളെ കുറയ്ക്കും

    10. ശ്വാസകോശ, ഹൃദയ സംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്തുകയും പ്രമേഹത്തെ അകറ്റി നിര്‍ത്തുകയും ചെയ്യുന്നു. ശരീരത്തിലെ ഓക്‌സിജന്‍ വിതരണം മെച്ചപ്പെടുത്തി രക്തത്തെ ശുദ്ധീകരിക്കാനും ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന തടസ്സങ്ങളെ നീക്കം ചെയ്യാനും ഈ ശ്വസന വ്യായാമം സഹായിക്കും.

    കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഈ വ്യായാമ രീതി പരിശീലിക്കാവുന്നതാണ്. കൂടാതെ, ഹൃദയാഘാത സാധ്യത കുറയ്ക്കാനും പ്രാണായാമത്തിന് കഴിയും. ഇത് നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുകയും ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ മുടിയും ഈ വ്യായാമത്തിലൂടെ സ്വന്തമാക്കാം.
    Published by:Naveen
    First published: