നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Vinayaka Chathurthi 2021 | വിനായക ചതുര്‍ത്ഥി ആഘോഷം;ഗണപതി ഭഗവാന് നിവേദിക്കുന്ന 10 പ്രസാദങ്ങൾ

  Vinayaka Chathurthi 2021 | വിനായക ചതുര്‍ത്ഥി ആഘോഷം;ഗണപതി ഭഗവാന് നിവേദിക്കുന്ന 10 പ്രസാദങ്ങൾ

  10 ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഗണപതി ഭഗവാന് നിവേദിക്കുന്ന 10 പ്രസാദങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

  ഗണപതി ഭഗവാന് നിവേദിക്കുന്ന 10 പ്രസാദങ്ങൾ

  ഗണപതി ഭഗവാന് നിവേദിക്കുന്ന 10 പ്രസാദങ്ങൾ

  • Share this:
   രാജ്യമെമ്പാടും ഹിന്ദുമത വിശ്വാസികൾ ആഘോഷിക്കുന്ന ഒരു മഹോത്സവമാണ് വിനായക ചതുര്‍ത്ഥി. 10 ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഭക്തര്‍ മനോഹരമായി കൊത്തിയെടുത്തതും പെയിന്റു ചെയ്ത് അലങ്കരിച്ചതുമായ ഗണേശ വിഗ്രഹങ്ങള്‍ വീട്ടിൽ ഒരുക്കും. ശേഷം പുഷ്പങ്ങളും പ്രസാദങ്ങളും അര്‍പ്പിച്ച് പൂജ ചെയ്യും. ഗണപതിയുടെ ഇഷ്ടവിഭവങ്ങള്‍ പാകം ചെയ്ത് നിവേദ്യമായി അര്‍പ്പിക്കുകയും ചെയ്യും

   10 ദിവസത്തെ ആഘോഷങ്ങള്‍ക്കായി ഗണപതി ഭഗവാന് നിവേദിക്കുന്ന 10 പ്രസാദങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം

   മോദകം

   ഗണപതി ഭഗവാന്റെ ഇഷ്ടഭക്ഷണം എന്ന് വിശ്വസിക്കപ്പെടുന്നത് മോദകമാണ്. അദ്ദേഹത്തിന്റെ മോദകത്തിനോടുള്ള കൊതി കാരണം മോദകപ്രിയനെന്നും ഗണപതിയെ വിളിക്കാറുണ്ട്. വിനായക ചതുര്‍ത്ഥിയുടെ ആദ്യ ദിനത്തില്‍ മോദകമാണ് ഭഗവാന് സമർപ്പിക്കുന്നത്. മോദകം ഭഗവത് പ്രീതിയ്ക്കായി പല തരത്തില്‍ ഉണ്ടാക്കാറുണ്ട് . ആവിയില്‍ പുഴുങ്ങി എടുക്കുന്ന മോദകം, ചോക്കളേറ്റ് മോദകം, വറുത്തെടുത്ത മോദകം, മുതലായവ ഇതില്‍പ്പെടുന്നു.

   പുരാന്‍ പോളി

   പുരാന്‍ പോളി മഹാരാഷ്ട്രയിലെ ഒരു മധുര പലഹാരമാണ്. ഭഗവാന്‍ ഗണപതിയ്ക്കായി പല വീട്ടമ്മമാരും പുരാന്‍ പോളി ഉണ്ടാക്കി നേദിക്കാറുണ്ട്. മൈദയും ശര്‍ക്കരയും ഉപയോഗിച്ച് ഉണ്ടാക്കുന്ന പരന്ന റൊട്ടി പോലെയുള്ള വിഭവമാണ് പുരാന്‍ പോളി.

   സതോരി

   സതോരിയും മഹാരാഷ്ട്രയില്‍ ആഘോഷ വേളകളില്‍ ഉണ്ടാക്കുന്ന ഒരു മധുര പലഹാരമാണ്. അത് പരന്ന റൊട്ടി പോലെയാണ് ഇരിക്കുക. പാല്‍ ഉത്പന്നങ്ങളായ ഖോയ അല്ലങ്കില്‍ മാവാ ഉപയോഗിച്ച്, നെയ്യും, പാലും, കടലമാവും ചേര്‍ത്താണ് പാകം ചെയ്യുക.

   മോട്ടിച്ചൂർ ലഡ്ഡു

   മോദകം പോലെതന്നെ ഗണപതി ഭഗവാന് ഏറെ ഇഷ്ടമുള്ള മറ്റൊരു ഭക്ഷണമാണ് ലഡ്ഡു. 10 ദിവസത്തെ ഗണേശ ചതുർത്ഥി ആഘോഷങ്ങളിൽ ഒഴുവാക്കാനാവാത്ത ഒന്നാണ് മോട്ടിച്ചൂർ ലഡ്ഡു. ഭക്തർ ഭഗവാന് തീർച്ചയായും ലഡ്ഡു നേദിക്കാറുണ്ട്. ഈ വിഭവം ആട്ട ലഡ്ഡു, മോട്ടിച്ചൂർ ലഡ്ഡു തുടങ്ങിയ ഏതും ആകാം.

   റവ പൊങ്കൽ

   റവ പൊങ്കലാണ് ഭഗവാന് നേദിക്കുന്ന മറ്റൊരു ഭക്ഷണം. ഇതൊരു ദക്ഷിണേന്ത്യൻ മധുര പലഹാരമാണ്. ധാരാളം നെയ്യുപയോഗിച്ചാണ് ഇത് തയ്യാറാക്കുക. ഇതിൽ റവ (സൂചി റവ), ചെറുപയറു പരിപ്പു തുടങ്ങിയവയാണ് ചേർക്കുക, ഒപ്പം രുചിയും സുഗന്ധവും നൽകുന്ന മറ്റ് ചേരുവകളും ചേർത്താണ് തയ്യാറാക്കുക. ഭഗവാന് നേദിക്കുന്ന ഭക്ഷണങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് റവ പൊങ്കൽ.

   പഴം പുഡ്ഡിങ്ങ്

   ഗണപതി ഭഗവാന് നേദിക്കുന്ന മറ്റൊരു പലഹാരമാണ് വാഴപ്പഴം ഉപയോഗിച്ച് തയ്യാറാക്കുന്ന പുഡ്ഡിങ്ങ് അല്ലെങ്കിൽ ഷീര. ഇത് റവയും പഞ്ചസാരയും ഒപ്പം ഉടച്ച പഴവും ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്.

   തേങ്ങ ചോറ്

   ഗണേശ ചതുർത്ഥിയ്ക്ക് തയ്യാറാക്കുന്ന വളരെ പ്രിയപ്പെട്ട മറ്റൊരു പലഹാരമാണ് തേങ്ങ ചോറ്. ഇത് വെള്ള ചോറ് തേങ്ങാപ്പാലിൽ കുതിർത്താണ് തയ്യാറാക്കുന്നത്. ഇത് ഗണപതിയുടെ ഇഷ്ടഭോജനങ്ങളിൽ ഒഴിച്ചു കൂടാനാവാത്തതാണ്.

   ഷ്രീഖണ്ട്

   ഒരു പ്രശസ്ത മഹാരാഷ്ട്ര വിഭവമാണ് ഷ്രീഖണ്ട്. അരിച്ചെടുത്ത തൈര് കൊണ്ടാണ് ഇത് തയ്യാറാക്കുന്നത്. തൈരിനൊപ്പം ധാരാളം പരിപ്പുകളും ഉണക്ക മുന്തിരിയും ചേർത്താണ് ഇത് തയ്യാറാക്കുക. ഗണേശ ചതുർത്ഥി ദിനത്തിൽ ഭഗവാന് പ്രാത്ഥനാപൂർവ്വം നേദിക്കാൻ സാധിക്കുന്ന വളരെ നല്ലൊരു വിഭവമാണിത്.

   പായസം

   മധുര പ്രിയനായ ഗണപതിയുടെ ഭോജനങ്ങളിൽ സ്ഥിര സാന്നിധ്യമാണ് പായസങ്ങൾ. അരിയ്ക്കും പാലിനുമൊപ്പം ശർക്കര, തേങ്ങ, ഏലയ്ക്ക, തുടങ്ങിയ സാധനങ്ങൾ ഉപയോഗിച്ചാണ് പായസം തയ്യാറാക്കുന്നത്. ഇത് കൂടെ മറ്റു പലതരത്തിലും പായസം തയ്യാറാക്കാവുന്നതാണ്. പൈനാപ്പിൾ പായസം, കാരറ്റ് പായസം തുടങ്ങിയവയും ഗണേശ പൂജകളിൽ നേദിക്കാൻ ഉപയോഗിക്കാറുണ്ട്.

   ഉഴുന്നു വട

   ഉഴുന്നു വടയാണ് ഗണപതിയ്ക്ക് നിവേദിക്കുന്ന മറ്റൊരു ഭക്ഷണം. പരമ്പരാഗത ദക്ഷിണേന്ത്യൻ വിഭവങ്ങളിലൊന്നാണ് ഇത്.
   Published by:user_57
   First published:
   )}