നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • life
    • »
    • New Year Resolutions | പുതുവർഷത്തിൽ ഈ 10 തീരുമാനങ്ങൾ എടുത്ത് ആരോഗ്യം കാത്തുസൂക്ഷിക്കാം

    New Year Resolutions | പുതുവർഷത്തിൽ ഈ 10 തീരുമാനങ്ങൾ എടുത്ത് ആരോഗ്യം കാത്തുസൂക്ഷിക്കാം

    മാനസികവും ശാരീരികവുമായ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്

    • Share this:
      കോവിഡ് മഹാമാരി (covid pandemic) നമ്മെ ജീവിതത്തില്‍ ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചിട്ടുണ്ട്. ഏറ്റവും പ്രധാനം നമ്മള്‍ മാനസികവും ശാരീരികവുമായ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട് എന്നതാണ്.

      2021ല്‍ ആരോഗ്യകരമായ ഭക്ഷണക്രമത്തിലേക്ക് (healthy food) മാറിയതിനോടൊപ്പം ആളുകള്‍ അവരുടെ ദൈനംദിന ജീവിത്തതില്‍ വ്യായാമവും (excercising), യോഗയും (yoga) മറ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് അണുബാധകളുടെ വ്യാപനവും ഒമിക്രോണ്‍ വേരിയന്റിന്റെ വര്‍ധിച്ചു വരുന്ന ഭീഷണിയും കണക്കിലെടുത്ത് ആരോഗ്യകരമായ ഈ 10 ന്യൂഇയര്‍ റെസല്യൂഷനുകള്‍ (newyear resolutions) കൂടി 2022ല്‍ നടപ്പിലാക്കേണ്ടതുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

      1. പച്ചക്കറികള്‍, ധാന്യങ്ങള്‍, പഴങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പരിപ്പുകള്‍, ശുദ്ധമായ പ്രോട്ടീന്‍ വിഭവങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. ബ്രെഡ്, ചീസ്, തണുത്ത ഭക്ഷണങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.
      2. ശരീരം മെലിയുന്നതിനായി ഒരിക്കലും സെലിബ്രിറ്റികളെ അനുകരിക്കരുത്. നിങ്ങളുടെ ഭക്ഷണക്രമത്തില്‍ വരുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍ നിങ്ങളുടെ മെറ്റബോളിസത്തെയും മാനസികാരോഗ്യത്തെയും ബാധിക്കും. നിങ്ങള്‍ വേണ്ടത്ര ഭാരത്തിലെത്തിയാല്‍ വിശപ്പ് അനുഭവപ്പെടാത്ത രീതിയിലുള്ള ദീര്‍ഘകാലത്തേക്ക് നിലനിര്‍ത്താന്‍ കഴിയുന്ന ഭക്ഷണക്രമം പിന്തുടരുക. ആരോഗ്യത്തോടെ തുടരുക എന്നതായിരിക്കണം നിങ്ങളുടെ പ്രധാന ലക്ഷ്യം
      3. എല്ലുകളുടെ ആരോഗ്യത്തിനും രോഗപ്രതിരോധ സംവിധാനത്തിനും വൈറ്റമിന്‍ ഡി ആവശ്യമാണ്. ഹൃദ്രോഗം, പ്രമേഹം, ചിലതരം ക്യാന്‍സര്‍ എന്നിവ പോലുള്ള വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍ ഇത് സഹായിക്കും. ദിവസവും 15-20 മിനിറ്റെങ്കിലും സൂര്യപ്രകാശം ഏല്‍ക്കുക. കൂടാതെ, നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ ഉള്‍പ്പെടുത്തുക.
      4. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്‌സിജന്‍ വിതരണം ഉത്തേജിപ്പിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍, ശരീരത്തിന്റെ മികച്ച പ്രവര്‍ത്തനത്തിനായി കായികപ്രവർത്തനങ്ങളിൽ ഏർപ്പെടുക. നടത്തം, വ്യായാമം എന്നിവ ചെയ്യേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ഏതെങ്കിലും തരത്തിലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തുക.
      5. ഒരു സാഹചര്യത്തിലും ഉറക്കം നഷ്ടപ്പെടുത്തരുത്. ഓരോ ദിവസവും 7-8 മണിക്കൂര്‍ വരെ ഉറക്കം ലഭിക്കേണ്ടത് വളരെ പ്രധാനമാണ്. ശരിയായ ഉറക്കം നിങ്ങളെ ഉന്മേഷവാന്മാരാക്കുക മാത്രമല്ല നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഉപയോഗിക്കാനും സഹായിക്കുന്നു.
      6. ടെൻഷൻ ആകാതിരിക്കാൻ ശ്രമിക്കുക.
      7. ഒരു പ്രഭാത ദിനചര്യ രൂപപ്പെടുത്തുക. ജോലിക്ക് പോകുന്നതിനു മുമ്പ് നിങ്ങള്‍ക്ക് വേണ്ടി സമയം ചെലവഴിക്കണമെങ്കില്‍ ഈ ദിനചര്യ നിങ്ങളെ സഹായിക്കും.
      8. പോസിറ്റീവായി സംസാരിക്കുക
      9. നിങ്ങള്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. പാട്ട്, എഴുത്ത്, നൃത്തം, പെയിന്റിംഗ്, സ്‌കെച്ചിംഗ് ഇത്തരത്തിലുള്ള ഹോബികള്‍ സമ്മര്‍ദ്ദം ലഘൂകരിക്കാൻ സഹായിക്കും.
      10. ദൈനംദിന ലക്ഷ്യങ്ങള്‍ ക്രമീകരിച്ച് പൂര്‍ത്തിയാക്കുക.
      Published by:Karthika M
      First published: