പ്രകൃതിയുടെ നൊമ്പരം കവിതകളാക്കി പത്തുവയസുകാരി; ന്യൂസിലാൻഡിൽ കവിതാസമാഹാരം പ്രസിദ്ധീകരിച്ച് മലയാളി പെൺകുട്ടി

Poetry of 10 year old girl | കാടും മലകളും നശിപ്പിക്കപ്പെട്ടുന്നത് ഏറെ വേദനയുളവാക്കുന്നതാണെന്നും, അതൊക്കെയാണ് കവിതകളിലേക്ക് തന്നെ നയിക്കുന്നതെന്നും അമീലിയ പറഞ്ഞു. നാട്ടിലെ പ്രളയം മുതൽ ഓസ്ട്രേലിയയിലെ കാട്ടുതീ ഉൾപ്പടെ കവിതകൾക്ക് വിഷയങ്ങളായി.

Anuraj GR | news18-malayalam
Updated: April 12, 2020, 11:12 PM IST
പ്രകൃതിയുടെ നൊമ്പരം കവിതകളാക്കി പത്തുവയസുകാരി; ന്യൂസിലാൻഡിൽ കവിതാസമാഹാരം പ്രസിദ്ധീകരിച്ച് മലയാളി പെൺകുട്ടി
amelia fernandes
  • Share this:
പ്രകൃതിയുടെ വേദനകൾ അവളുടേതുകൂടിയായിരുന്നു. അത് അവൾ കവിതകളാക്കി പ്രസിദ്ധീകരിച്ചു. അതും പത്താംവയസിൽ. പറഞ്ഞുവരുന്നത് ന്യൂസിലാൻഡിൽ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ അമീലിയ ജെ. ഫെർണാണ്ടസ് എന്ന പെൺകുട്ടിയെക്കുറിച്ച്. കൊച്ചി സ്വദേശികളായ ജിംസൺ ഫെർണാണ്ടസിന്‍റെയും റാണി ഫെർണാണ്ടസിന്‍റെയും മകളാണ് അമീലിയ. ഇപ്പോൾ ന്യൂസിലാൻഡിലെ ഇൻവർകാർഗിലിലാണ് അമീലിയയും കുടുംബവും.

മനുഷ്യനാൽ ചൂഷണത്തിന് ഇരയാകുന്ന പ്രകൃതി, സ്വന്തം വാസസ്ഥലം നഷ്ടമാകുമ്പോൾ വംശനാശത്തിലേക്കുപോകുന്ന കാടിന്‍റെ മക്കളായ മൃഗങ്ങൾ, കാലംതെറ്റി പ്രളയമായി പെയ്യുന്ന മഴയും വെന്തുരുകുന്ന ചൂടുമൊക്കെ അമീലിയയ്ക്ക് കവിതകളെഴുതാനുള്ള പ്രചോദനമായി. ഏഴാമത്തെ വയസുവരെ കൊച്ചിയിൽ പഠിച്ച അമീലിയ രണ്ടുവർഷം മുമ്പാണ് കവിതകൾ എഴുതി തുടങ്ങിയത്. വായിക്കുകയും എഴുതുകയും ചെയ്യുന്ന അച്ഛന്‍റെ വഴിയെയായിരുന്നു കുഞ്ഞുനാൾ മുതൽ അമീലിയയും. ധാരാളം പുസ്തകങ്ങൾ ഈ ചെറിയപ്രായത്തിൽ അവൾ വായിച്ചു.

ഇടയ്ക്കിടെ കോറിയിടുന്ന വരികൾ കൂട്ടിച്ചേർത്ത് ഒടുവിൽ ഒരു കവിതാസമാഹാരമാക്കി. എല്ലാ കവിതകളിലും നിറഞ്ഞുനിൽക്കുന്നത് പ്രകൃതിയും അതിന്‍റെ നൊമ്പരവുമായിരുന്നു. പുതുമഴ ആദ്യമായി മണ്ണിൽ വീഴുമ്പോഴുണ്ടാകുന്ന ഗന്ധം എന്ന് അർത്ഥം വരുന്ന 'Petrichor' എന്ന പേരിലാണ് അമീലിയയുടെ കവിതാസമാഹാരം. 14 കവിതകളാണ് ഉൾപ്പെട്ട 'Petrichor', അമീലിയ പഠിക്കുന്ന ഇൻവർകാർഗിൽ മിഡിൽ സ്കൂൾ പ്രിൻസിപ്പലാണ് പ്രകാശനം ചെയ്തത്. സതേൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സിഇഒ പെന്നി സിമ്മൻഡ്സ് ആണ് അവതാരിക എഴുതിയിരിക്കുന്നത്.
You may also like:കേരളത്തിന് ആശ്വാസ വാർത്ത: ഇന്ന് രോഗമുക്തി നേടിയത് 36 പേർ; കോവിഡ് ചികിത്സയിലുള്ളത് 194 പേര്‍ [NEWS]ലോക്ക് ഡൗൺ ലംഘനം: പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകാൻ ഡിജിപിയുടെ നിർദ്ദേശം [NEWS]വീട്ടിൽ ഇരുന്ന് ജോലി ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, കഴുത്തുവേദനയും നടുവേദനയും വരാതിരിക്കാൻ ചില വഴികൾ [NEWS]
കാടും മലകളും നശിപ്പിക്കപ്പെട്ടുന്നത് ഏറെ വേദനയുളവാക്കുന്നതാണെന്നും, അതൊക്കെയാണ് കവിതകളിലേക്ക് തന്നെ നയിക്കുന്നതെന്നും അമീലിയ പറഞ്ഞു. നാട്ടിലെ പ്രളയം മുതൽ ഓസ്ട്രേലിയയിലെ കാട്ടുതീ ഉൾപ്പടെ കവിതകൾക്ക് വിഷയങ്ങളായി. എഴുതിയതൊക്കെ കവിതാസമാഹാരമായി പുറത്തിറക്കാനാകുമെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അത് നടന്നതിൽ ഒരുപാട് സന്തോഷമുണ്ടെന്നും അമീലിയ പറയുന്നു. അച്ഛനാണ് എഴുതാനുള്ള വലിയ പ്രചോദനമെന്നും അമീലിയ പറഞ്ഞു. ധാരാളം പുസ്തകങ്ങൾ വായിക്കാറുണ്ട്. ഇനി ഒരു ചെറിയ നോവൽ എഴുതുകയാണ് ലക്ഷ്യമെന്നും അമീലിയ പറഞ്ഞു.

ഇപ്പോൾ പ്രസിദ്ധീകരിച്ച 'Petrichor' എന്ന കവിതാസമാഹാരം ആമസോണിൽ ലഭ്യമാണ്. ഈ പുസ്തകം കേരളത്തിൽ വന്ന് പ്രകാശനം ചെയ്യുകയെന്ന ആഗ്രഹവും അമീലിയയ്ക്കും കുടുംബത്തിനുമുണ്ട്. അതിനായി കാത്തിരിക്കവെയാണ് കോവിഡ് 19 സംബന്ധിച്ച ലോക്ക് ഡൌണും മറ്റും വന്നത്. ഈ പ്രശ്നങ്ങളൊക്കെ മാറിയാൽ 'Petrichor' കേരളത്തിൽ വന്ന് പുറത്തിറക്കുമെന്നും അമീലിയയുടെ മാതാപിതാക്കൾ പറഞ്ഞു. നാലുവർഷം മുമ്പാണ് അമീലിയയുടെ കുടുംബം ന്യൂസിലാൻഡിൽ എത്തുന്നത്. അമീലിയയ്ക്ക് ആറു വയസുള്ള ഒരു സഹോദരൻ കൂടിയുണ്ട്.
First published: April 12, 2020, 11:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading