നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ഒരു മിനിറ്റിനകം 15 ശിവ താണ്ടവ സ്തോത്രം പാരായണം ചെയ്ത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി പതിനഞ്ചുകാരൻ

  ഒരു മിനിറ്റിനകം 15 ശിവ താണ്ടവ സ്തോത്രം പാരായണം ചെയ്ത് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി പതിനഞ്ചുകാരൻ

  രണ്ട് വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് വിവാൻ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് മറികടക്കുന്നത്

  വിവാൻ ഗുപ്ത

  വിവാൻ ഗുപ്ത

  • Share this:
   ഡൽഹി സ്വദേശിയായ ഒൻപത് വയസുകാരൻ വിവാൻ ഗുപ്ത ഒരു സാധാരണ കുട്ടിയല്ല. ലങ്ക രാജാവായ രാവണൻ സംസ്കൃതത്തിൽ എഴുതിയ ശിവതാണ്ഡവ സ്തോത്രത്തിലെ 15 ശ്ലോകങ്ങൾ വെറും 55 സെക്കൻഡിലും 29 മില്ലിസെക്കൻഡിലും പാരായണം ചെയ്താണ് വിവാൻ റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ രണ്ടാം തവണയാണ് വിവാൻ ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ് മറികടക്കുന്നത്.

   വാർത്താ ഏജൻസിയായ എഎൻഐയുടെ റിപ്പോർട്ട് അനുസരിച്ച്, ഡൽഹിയിലെ പിറ്റാംപുര മേഖലയിലെ ബാലഭാരതി പബ്ലിക് സ്കൂൾ വിദ്യാർത്ഥിയായ വിവാൻ മുത്തശ്ശിയ്ക്കൊപ്പമാണ് ശ്ലോകങ്ങൾ പാരായണം ചെയ്യാൻ തുടങ്ങിയത്. സ്തുതിഗീതങ്ങളിൽ ആകൃഷ്ടനായ വിവാൻ പിന്നീട് ദിവസേന ഇവ പരിശീലിക്കാൻ തുടങ്ങി. സാധാരണക്കാർക്ക് കഴിയുന്നതിനേക്കാൾ വേഗത്തിൽ സങ്കീർണ്ണമായ വാക്യങ്ങൾ മനഃപാഠമാക്കാനുള്ള വിവാന്റെ കഴിവ് ആദ്യം തിരിച്ചറിഞ്ഞത് മുത്തച്ഛൻ അനിൽ ഗുപ്തയാണ്.

   ശിവന്റെ ശക്തിയെയും സൗന്ദര്യത്തെയും സ്തുതിക്കുന്നതിനായി ശിവന്റെ കടുത്ത ഭക്തനായ രാവണൻ ആലപിച്ച സങ്കീർണ്ണമായ സ്തോത്രമാണ് ശിവ താണ്ഡവ സ്‌തോത്രം. ശിവ താണ്ഡവ സ്തോത്രം ചൊല്ലുകയോ കേൾക്കുകയോ ചെയ്യുന്നത് എല്ലാ നെഗറ്റീവ് എനർജികളെയും നീക്കം ചെയ്യുമെന്നും അപാരമായ ശക്തിയും മാനസിക ബലവും ഉള്ള വ്യക്തികളാക്കി മാറ്റുമെന്നുമാണ് പറയപ്പെടുന്നത്.

   സങ്കീർണ്ണമായ ശ്ലോകങ്ങളെല്ലാം മനഃപാഠമാക്കി റെക്കോർഡ് സമയത്ത് പാരായണം ചെയ്യുന്നത് എളുപ്പമല്ലാത്തതിനാൽ റെക്കോർഡ് സൃഷ്ടിക്കാൻ വിവാന് കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് മുത്തച്ഛൻ പറഞ്ഞു.

   2011 ജൂൺ 6നാണ് വിവാൻ ജനിച്ചത്. എട്ട് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ ഏഴ് ഭൂഖണ്ഡങ്ങൾ സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ മുമ്പ് വിവാൻ പ്രവേശിച്ചിരുന്നു. അവസാനമായി സന്ദർശിച്ച ഭൂഖണ്ഡം ഓസ്‌ട്രേലിയയായിരുന്നു. 2015 ൽ കാനഡയിൽ (വടക്കേ അമേരിക്ക) ആരംഭിച്ച് നാല് വർഷത്തിനുള്ളിൽ വിവാൻ ഏഴ് ഭൂഖണ്ഡങ്ങളിൽ യാത്ര ചെയ്തു.   ഓസ്ട്രേലിയ സന്ദർശിക്കുമ്പോഴേക്കും വിവാൻ ലോകമെമ്പാടുമുള്ള 32 രാജ്യങ്ങളിൽ പോയിരുന്നു. ഓസ്‌ട്രേലിയയിലെ ഗ്രേറ്റ് ബാരിയർ റീഫിൽ ഡൈവിംഗിന് പുറമെ ഫിൻ‌ലാൻ‌ഡിലെ സാന്താക്ലോസിനെ സന്ദർശിച്ചതും ടാൻസാനിയയിലെ വന്യജീവി സഫാരിയും ഏറ്റവും കൂടുതൽ ആസ്വദിച്ച കാര്യങ്ങളാണെന്ന് വിവാൻ പറയുന്നു.

   ദ്യുതിത് അരുൺ വാര്യർ എന്ന രണ്ട് വയസുകാരനും അടുത്തിടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരുന്നു. തൃശൂർ സ്വദേശിയായ അരുൺ മുരളീധരന്റേയും അഞ്ജലി കൃഷ്ണയുടേയും മകനാണ് കേശു എന്ന് വിളിക്കുന്ന ദ്യുതിത്. 40 രാജ്യങ്ങളുടെ പതാകകൾ തിരിച്ചറിയുക മാത്രമല്ല ഓരോ രാജ്യത്തിന്റെ സവിശേഷതകളും മനഃപ്പാഠമാണ് കേശുവിന്.

   പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളെ തിരിച്ചറിയാനും കേശുവിന് സാധിക്കും. തീർന്നില്ല... പക്ഷികൾ, വന്യമൃഗങ്ങൾ, വളർത്ത് മൃഗങ്ങൾ, പഴം, പച്ചക്കറി, വീട്ടുപകരണങ്ങൾ എല്ലാം ഈ കുഞ്ഞു മനസിലെ ഓർമ്മത്താളിൽ ഭദ്രമാണ്.

   Keywords: Award winner, World Record, India Book Of Record, അവാർഡ് വിജയി, ലോക റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്
   Published by:user_57
   First published:
   )}