• HOME
 • »
 • NEWS
 • »
 • life
 • »
 • Exercise | എഴുപതാം വയസ്സിലും ദിവസവും കുറഞ്ഞത് 20 മിനിറ്റ് വ്യായാമം ചെയ്യൂ; ഹൃദ്രോഗം ഒഴിവാക്കാൻ കഴിഞ്ഞേക്കുമെന്ന് പഠനം

Exercise | എഴുപതാം വയസ്സിലും ദിവസവും കുറഞ്ഞത് 20 മിനിറ്റ് വ്യായാമം ചെയ്യൂ; ഹൃദ്രോഗം ഒഴിവാക്കാൻ കഴിഞ്ഞേക്കുമെന്ന് പഠനം

വാർദ്ധക്യത്തിന്റെ അവസാനത്തിൽ പോലും അതായത് എൺപത് വയസ്സിന് മുകളിൽ പ്രായമാകുമ്പോഴുള്ള ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള പ്രധാന ഹൃദ്രോഗങ്ങളെ മികച്ച രീതിയിൽ തടയാൻ സഹായിക്കുമെന്നാണ് പുതിയ ഗവേഷണ ഫലം വെളിപ്പെടുത്തുന്നത്

 • Share this:
  പ്രായമായ ആളുകളോട് വ്യായാമം (Exercise) ചെയ്യണമെന്ന് ഡോക്ടർമാർ ശുപാർശ ചെയ്യാറുണ്ട്. പ്രായമായവരിലെ ശാരീരിക പ്രവർത്തനത്തിന്റെ അഭാവം മൂലം രോഗങ്ങൾ പിടിപെടാനുള്ള സാധ്യത ഇതുവഴി ഒഴിവാക്കാം. വാർദ്ധക്യത്തിന്റെ തുടക്കത്തിൽ അതായത് എഴുപത് - എഴുപത്തിയഞ്ച് വയസ്സിലും ദിവസേന ഇരുപത് മിനിറ്റ് മിതമായി വ്യായാമം ചെയ്യുന്നത്, വാർദ്ധക്യത്തിന്റെ അവസാനത്തിൽ പോലും അതായത് എൺപത് വയസ്സിന് മുകളിൽ പ്രായമാകുമ്പോഴുള്ള ഹൃദയസ്തംഭനം ഉൾപ്പെടെയുള്ള പ്രധാന ഹൃദ്രോഗങ്ങളെ മികച്ച രീതിയിൽ തടയാൻ സഹായിക്കുമെന്നാണ് പുതിയ ഗവേഷണ ഫലം വെളിപ്പെടുത്തുന്നത്.

  'ഹാർട്ട്' (Heart) എന്ന ജേണലിലാണ് ഓൺലൈനായി ഈ ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വ്യായാമത്തിന്റെ കാര്യത്തിൽ 'ഒരിക്കലും വൈകരുതെന്നും' നേരത്തെ തന്നെ വ്യായാമം ശീലമാക്കുന്നത് വാർദ്ധക്യത്തിൽ മികച്ച ഫലങ്ങൾ നൽകുമെന്നും പഠനം വെളിപ്പെടുത്തുന്നു. ലിംഗഭേദവും വംശീയതയും ഒന്നും പരിഗണിക്കാതെ തന്നെ ശാരീരിക പ്രവർത്തനങ്ങൾ ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് എല്ലാവർക്കും അറിയാം. എങ്കിലും ചുരുക്കം ചില പഠനങ്ങൾ വാർദ്ധക്യ കാലത്ത് വ്യായാമം ചെയ്യുന്നത് ഹൃദ്രോഗവും പക്ഷാഘാതവും ഒഴിവാക്കാൻ സഹായിക്കുമോ എന്ന് പരിശോധിച്ചിട്ടുണ്ട്.

  READ ALSO- Stress and Heart Attack | മാനസിക സമ്മർദം മനസിന്റെ ആരോഗ്യത്തെ മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യത്തെയും ബാധിക്കുമെന്ന് പഠനം

  ഇത്തരത്തിലൊരു പഠനമാണ് അടുത്തിടെ പ്രസിദ്ധീകരിച്ചത്. ഈ പഠനത്തിൽ ഗവേഷകർ 3099 (അറുപത്തിയഞ്ചും അതിനുമുകളിലും) പ്രായമുള്ള ഇറ്റലിക്കാരിലാണ് പഠനം നടത്തിയത്. 1995നും 1997നും ഇടയിൽ ഇവരുടെ മെഡിക്കൽ ഹിസ്റ്ററി, ശാരീരിക പരിശോധന, സ്കാനുകൾ, രക്തപരിശോധന എന്നിവ ഉൾപ്പെടെയുള്ള പ്രാഥമിക വിലയിരുത്തലുകൾ നടത്തി. നാലാം വർഷത്തിലും ഏഴാം വർഷത്തിലും മറ്റ് രണ്ട് മൂല്യനിർണ്ണയങ്ങൾ കൂടി നടത്തി. പഠനത്തിന്റെ തുടക്കത്തിൽ, ഓസ്റ്റിയോ ആർത്രൈറ്റിസ്, ഓസ്റ്റിയോപൊറോസിസ്, വിട്ടുമാറാത്ത വൃക്കരോഗങ്ങൾ എന്നിവ പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് കൂടുതലായിരുന്നു. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി), പ്രമേഹം എന്നിവയാണ് പുരുഷന്മാരിൽ കൂടുതലായി കണ്ടു വന്നത്. പഠന വിധേയമായവർ ഓരോ സമയത്തും അവരുടെ ശാരീരിക പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചോദ്യാവലികൾക്ക് ഉത്തരം നൽകിയിരുന്നു.

  ആളുകളുടെ മിതമായ ശാരീരിക പ്രവർത്തനങ്ങളിൽ നടത്തം, മത്സ്യബന്ധനം എന്നിവ ഉൾപ്പെടുന്നു, അതേസമയം ഊർജ്ജസ്വലമായ ശാരീരിക പ്രവർത്തനങ്ങളിൽ പൂന്തോട്ടപരിപാലനം, ജിം വർക്ക് ഔട്ട്, സൈക്ലിംഗ്, നൃത്തം, നീന്തൽ എന്നിവ ഉൾപ്പെടുന്നു. ഒരാൾക്ക് ഒരു ദിവസം ഇരുപതോ അതിലധികമോ മിനിറ്റ് വരെ ശാരീരിക പ്രവർത്തനങ്ങൾ ഉണ്ടായിരിക്കണം. ഇതിലും കുറവ് സമയം മാത്രം ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരെ നിഷ്ക്രിയരായാണ് നിർവചിക്കുന്നത്. പ്രായമായ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർ ശാരീരികമായി കൂടുതൽ സജീവമാണ്. വീട്ടിലെ വരുമാനം, വിദ്യാഭ്യാസ നിലവാരം, വീട്ടിലെ അംഗങ്ങളുടെ എണ്ണം, പുകവലി, മദ്യപാനം എന്നിവയെക്കുറിച്ചുള്ള മറ്റ് പ്രധാന പശ്ചാത്തല വിവരങ്ങളും പഠന വിധേയമായവരിൽ നിന്ന് ശേഖരിച്ചിരുന്നു. 2018 ഡിസംബർ അവസാനം വരെ പഠനത്തിന്റെ ഭാഗമായ ആളുകളുടെ ആരോഗ്യം ട്രാക്ക് ചെയ്തിരുന്നു. അന്തിമ പഠനത്തിൽ 2754 പങ്കാളികൾ ഉൾപ്പെട്ടിരുന്നു. അതിൽ 1398 പേർ സ്ത്രീകളാണ് (60 ശതമാനം).

  READ ALSO- Healthy Heart | ഹൃദയത്തിന്റെ ആരോഗ്യം നിലനിർത്താൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ

  നിരീക്ഷണ കാലയളവിൽ, ഹൃദ്രോഗം, ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയടക്കം 1037 പുതിയ രോഗനിർണയങ്ങളും നടത്തി. ഉയർന്ന അളവിൽ ശാരീരിക പ്രവർത്തനങ്ങളും മികച്ച ജീവിതശൈലിയും നിലനിർത്തുന്നത് പുരുഷന്മാരിലും സ്ത്രീകളിലും ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും മരണത്തിന്റെയും എണ്ണം കുറയ്ക്കുന്നതായി പഠനം കണ്ടെത്തി. മികച്ച രീതിയിൽ വ്യായാമം ചെയ്യുന്നവരിൽ വാർദ്ധക്യത്തിന്റെ അവസാന ഘട്ടത്തിൽ ഹൃദ്രോഗം, ഹൃദയസ്തംഭനം തുടങ്ങിയ അപകടസാധ്യതകൾ കുറവാണെന്ന് കണ്ടെത്തി. പഠനത്തിൽ പങ്കെടുത്തവരിൽ ഭൂരിഭാഗവും കാലക്രമേണ സ്ഥിരമായി ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നവരാണ്. വാർദ്ധക്യത്തിൽ ശാരീരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നത് കൂടുതൽ സ്വാധീനം ചെലുത്തുമെന്ന് ഗവേഷകർ പറയുന്നു. ഹൃദ്രോഗം, ഹൃദയസ്തംഭനം എന്നിവ കുറയ്ക്കാൻ എല്ലാ ദിവസവും ഇരുപത് മുതൽ നാൽപ്പത് മിനിറ്റ് വരെ മിതമായതും ഊർജ്ജസ്വലമായതുമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഗുണകരമാണ്.

  ഈ കണ്ടെത്തലുകൾ പുരുഷന്മാരുടെ ഇടയിൽ ശക്തമാണെങ്കിലും കൂടുതൽ ശാരീരിക പ്രവർത്തനങ്ങൾ ചെയ്യുന്ന സ്ത്രീകൾക്കിടയിൽ ഹൃദ്രോഗ അപകട സാധ്യത കുറയുന്നതായി കണ്ടെത്തിയിട്ടില്ല. എന്നാൽ പൊതുവെ "ജീവിതത്തിന്റെ മധ്യത്തിലും തുടക്കത്തിലും കൂടുതൽ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ഹൃദയസംബന്ധമായ അപകടസാധ്യതകൾ കുറയ്ക്കുന്നതിൽ കൂടുതൽ ഫലപ്രാപ്തി നൽകുന്നു" എന്ന് പഠനം വ്യക്തമാക്കുന്നു. പ്രതിദിനം കുറഞ്ഞത് ഇരുപത് മിനിറ്റ് എങ്കിലും മിതമായതും ഊർജ്ജസ്വലവുമായ രീതിയിൽ വ്യായാമം ചെയ്യണമെന്നാണ് പഠനം ശുപാർശ ചെയ്യുന്നത്.

  READ ALSO- Heart Failure | ഹൃദയസ്തംഭനത്തെക്കുറിച്ച് അറിയാം; ഹൃദ്രോഗമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  രക്തസമ്മർദ്ദം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ്, ലിപിഡ് പ്രൊഫൈൽ എന്നിവയുടെ നിയന്ത്രണം വ്യായാമത്തിലൂടെ ഉറപ്പാക്കാം. "ചലനമാണ് മരുന്ന്" എന്നാണ് പഠനത്തിൽ പറയുന്നത്. ചെറിയ അളവിലുള്ള ശാരീരിക പ്രവർത്തനങ്ങൾ പോലും പ്രായമായവരിൽ പ്രയോജനകരമായ ഫലങ്ങൾ നൽകിയേക്കാമെന്നും ഈ പഠനം വ്യക്തമാക്കുന്നു.

  തീവ്രമായ ഏകാന്തതയും സാമൂഹികമായ ഒറ്റപ്പെടലും അനുഭവിക്കുന്ന പ്രായമായ സ്ത്രീകൾക്ക് ഹൃദയ സംബന്ധമായ രോ​ഗങ്ങൾ വരാനുള്ള സാധ്യത കൂടുതലാണെന്ന് അടുത്തിടെ ഒരു പഠനത്തിൽ വ്യക്തമാക്കിയിരുന്നു. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും കൂടിയ തോതിൽ അനുഭവപ്പെടുന്ന, ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ ഹൃദ്രോഗ സാധ്യത ഏകദേശം 27 ശതമാനം കൂടുതലാണെന്നാണ് അടുത്തിടെ നടന്ന ഒരു പഠനത്തിലെ കണ്ടെത്തൽ. പഠനത്തിലെ കണ്ടെത്തലുകൾ ഉൾപ്പെടുന്ന റിപ്പോർട്ട് ജാമ (JAMA ) നെറ്റ്‌വർക്ക് ഓപ്പൺ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രായമായ സ്ത്രീകളിലെ സാമൂഹികമായ ഒറ്റപ്പെടൽ 8 ശതമാനത്തോളവും ഏകാന്തത 5 ശതമാനത്തോളവും ഹൃദ്രോഗസാധ്യത വർധിപ്പിക്കുന്നതാണെന്നാണ് പഠനത്തിലെ കണ്ടെത്തൽ. ഭാവിയിൽ ഏറെ സാധ്യതകൾ സൃഷ്ടിക്കുന്ന കണ്ടെത്തലുകളാണ് പുതിയ പഠനത്തിൽ ഉയർന്നു വന്നിരിക്കുന്നത്. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും പൊതുജനാരോഗ്യം സംബന്ധിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്. കാരണം ഇവ രണ്ടും പൊണ്ണത്തടി, പുകവലി, ശാരീരിക നിഷ്‌ക്രിയത്വം, മോശം ഭക്ഷണക്രമം, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ നില എന്നിവ പോലെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുന്ന ആരോഗ്യ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
  Published by:Arun krishna
  First published: