• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഈ ഫ്രിഡ്ജിനു പഴക്കം 2000 വർഷം

gopika.gs
Updated: February 19, 2018, 3:17 PM IST
ഈ ഫ്രിഡ്ജിനു പഴക്കം 2000 വർഷം
gopika.gs
Updated: February 19, 2018, 3:17 PM IST
വീടുനിർമ്മാണത്തിനിടെ മണ്ണിനടിയിൽ കണ്ടെത്തിയത് 2000 വർഷം പഴക്കമുള്ള ശീതീകരണ സംവിധാനം. സ്കോട്ട്ലണ്ടിലെ ലൂയിസ് ദ്വീപിലാണ് ഗവേഷകർ ഈ പുരാതന ഫ്രിഡ്ജ് കണ്ടെത്തിയത്.ബി.സി.350 കാലഘട്ടത്തിൽ ഭക്ഷ്യ ധാന്യങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചതായിരിക്കണം ഈ നിലവറയെന്നാണ് പുരാവസ്തു ഗവേഷകരുടെ നിരീക്ഷണം.

ഭൂമിക്കടിയിലായി മൂന്നടി താഴ്ചയിലും,ആറടി നീളത്തിലുമാണ് ഈ നിലവറ.ഇരുമ്പുയുക കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഈ നിലവറ മാംസം,പാൽ,മരം പോലുള്ള വസ്തുക്കൾ സൂക്ഷിക്കാൻ ആയിരിക്കാം ഉപയോഗിച്ചിട്ടുണ്ടാവുക എന്നും പറയപ്പെടുന്നു.അധികം നാശമൊന്നും സംഭവിക്കാതെയാണ് ഈ നിലവറ കണ്ടുകിട്ടിയിരിക്കുന്നത്.ദ്വീപിലെ നെസ് എന്ന ഗ്രാമത്തിൽ ഒരു വീട് നിർമ്മിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് ഒരു മീറ്റർ ആഴത്തിലുള്ള തുരങ്ക പാത ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് പുരാവസ്തു ഗവേഷകരെത്തി സ്ഥലം പരിശോധിക്കുകയായിരുന്നു.
First published: February 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍