News18 MalayalamNews18 Malayalam
|
news18
Updated: February 18, 2021, 9:14 PM IST
പ്രതീകാത്മക ചിത്രം
- News18
- Last Updated:
February 18, 2021, 9:14 PM IST
സ്വന്തം പ്രതിബിംബത്തെ പോലും തിരിച്ചറിയാനാകാത്തത്ര തീവ്രമാണ് ലോറന്റെ രോഗാവസ്ഥ. ഫോട്ടോ ആൽബങ്ങളിൽ നിന്ന് പ്രിയപ്പെട്ട സുഹൃത്തുക്കളെയോ സെലിബ്രിറ്റികളെയോ തന്നെ തന്നെയോ പോലും അവൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല.
ഡെർബിഷെയറിൽ നിന്നുള്ള 33-കാരി ലോറൻ നിക്കോൾ ജോൺസിന്റെ ജീവിതം ഇന്ന് ബുദ്ധിമുട്ടേറിയതാണ്. കാരണം, സ്വന്തം മുഖം പോലും തിരിച്ചറിയാൻ സാധിക്കാത്ത അവസ്ഥയാണ് ലോറന്. മുഖാന്ധത (ഫേസ് ബ്ലൈൻഡ്നസ്) അല്ലെങ്കിൽ പ്രോസോപാഗ്നോസിയ എന്ന അപൂർവ രോഗമാണ് വില്ലൻ. ഈ രോഗം ബാധിക്കുന്ന വ്യക്തികൾക്ക് ആളുകളുടെ മുഖം തിരിച്ചറിയാനാകില്ല. മുഖം മറന്നുപോകും.
അച്ഛനെ കാണാൻ കുഞ്ഞു മൽഹാർ എത്തി; സമരപ്പന്തലിൽ ചിരി വിടർന്നു
വളരെ തീവ്രമായൊരു രോഗാവസ്ഥയാണ് ഇത്. ലോറന് സ്വന്തം വിവാഹ ചിത്രങ്ങളിൽ നിന്ന് താൻ ഏതാണെന്ന് തിരിച്ചറിയാൻ പോലും സാധിക്കില്ല. കല്ല്യാണപ്പെണ്ണ് ആയതിനാൽ വെളുത്ത ഗൗൺ ധരിച്ചിരിക്കുന്നതു കൊണ്ട് മാത്രമാണ് താൻ ഏതാണെന്ന് സ്വയം തിരിച്ചറിഞ്ഞതെന്ന് അവൾ പറയുന്നു. അങ്ങനെ അല്ലായിരുന്നുവെങ്കിൽ, ലോറന് ഒരിക്കൽ പോലും തന്റെ വിവാഹ ചിത്രങ്ങളിൽ നിന്ന് തന്നെ തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. സ്വന്തം ഫോട്ടോ കണ്ടാൽ പോലും തിരിച്ചറിയാനാകാത്ത അവസ്ഥയാണ് തനിക്കുള്ളതെന്ന് അവൾ വിഷമം പങ്കു വെക്കുന്നു. ഇത് നൽകുന്ന മാനസിക സംഘർഷങ്ങൾ ചില്ലറയല്ല. പഴയ ചടങ്ങുകളുടേയും മറ്റും ഫോട്ടോകൾ നോക്കി താൻ അതിലെല്ലാം പങ്കെടുത്തിട്ടുണ്ടോ എന്ന് അത്ഭുതപ്പെടുന്ന സന്ദർഭങ്ങൾ പോലും ഉണ്ടായിട്ടുണ്ടത്രേ.
എ വിജയരാഘവന് കാര്യയിട്ട് എന്തോ കുഴപ്പമുണ്ട്; പാവപ്പെട്ട ഹിന്ദുക്കളെ വഞ്ചിക്കുകയാണെന്നും കെ സുരേന്ദ്രൻ
കണ്ണാടിയിൽ നോക്കി സ്വന്തം പ്രതിബിംബത്തെ പോലും തിരിച്ചറിയാൻ ആകാത്തത്ര തീവ്രമാണ് ലോറന്റെ രോഗാവസ്ഥ. ഫോട്ടോ ആൽബങ്ങളിൽ അവളുടെ പ്രിയപ്പെട്ട സുഹൃത്തുക്കളെയോ സെലിബ്രിറ്റികളെയോ തന്നെ തന്നെയോ പോലും അവൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. ഈ അവസ്ഥയ്ക്ക് പരിഹാരമൊന്നും ഇല്ലാത്തതിനാൽ, ആളുകളെ അവരുടെ ശീലങ്ങൾ, ശബ്ദം, പെരുമാറ്റം എന്നിവ കൊണ്ട് തിരിച്ചറിയാനുള്ള കഴിവ് ലോറൻ നേടിയെടുത്തു കഴിഞ്ഞു.
ആശുപത്രി കിടക്കയിൽ കിടക്കുന്ന മനുഷ്യൻ; കൈയും കാലും മുറിച്ചിട്ടും ഒരേ ചിരി; ഫോട്ടോ കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ
ഒരിക്കൽ തന്റെ പിറന്നാൾ ആഘോഷങ്ങൾക്കിടെ ഉണ്ടായ അനുഭവം ലോറൻ ഓർത്തെടുക്കുന്നു, അന്ന് തന്നെ കാണാൻ എത്തിയ ഒരു അതിഥിയെ തിരിച്ചറിയാനാകാതെ പോയി. പന്ത്രണ്ടാം വയസു മുതൽ ലോറന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ആ യുവതി. വെറും ഒരു മാസം മുമ്പ് അവരുടെ വിവാഹ ചടങ്ങിൽ ലോറന് സജീവ സാന്നിധ്യവും ആയിരുന്നു എന്നു കൂടി അറിയുമ്പോഴാണ് ഈ അവസ്ഥയുടെ ഭീകരത്വം മനസ്സിലാകുക.
മറ്റൊരാളാണെന്ന് തെറ്റിദ്ധരിച്ച് ഒരു വ്യക്തിയോട് 40 മിനിറ്റോളം സംസാരിക്കുന്ന തരത്തിൽ ചില മോശപ്പെട്ട സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. സിനിമകൾ കാണുന്നത് ലോറന് വളരെ ബുദ്ധിമുട്ടുള്ള ഒരു ടാസ്കാണ്. ആളുകളുടെ മുഖം ഓർത്ത് വെക്കാൻ കഴിയാത്തതു കൊണ്ടു തന്നെ അവൾ ഇപ്പോൾ പുസ്തകങ്ങളിലാണ് അഭയം കണ്ടെത്തുന്നത്.
ന്യൂറോളജിസ്റ്റായ ഒലിവർ സാക്സിന്റെ പുസ്തകം വായിച്ച ശേഷമാണ് അവൾ അവളുടെ യഥാർത്ഥ അവസ്ഥ എന്താണെന്ന് തിരിച്ചറിഞ്ഞത്. അപ്പോൾ അവൾക്ക് പ്രായം വെറും 19 വയസ് മാത്രം. വളരെ അപൂർവ്വമായൊരു രോഗാവസ്ഥയാണിത്. 50 പേരിൽ ഒരാൾ എന്ന തരത്തിൽ വ്യത്യസ്ത അളവിൽ ഈ രോഗം മൂലം കഷ്ടപ്പെടുന്നവരുണ്ട്. ഡോക്ടർമാർക്ക് ഈ അവസ്ഥയെക്കുറിച്ച് വളരെക്കുറച്ച് വിവരങ്ങൾ മാത്രമേ ഉള്ളൂവെങ്കിലും ഓർമ്മകൾ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തെ കേടുപാടുകൾ മൂലമുണ്ടാകുന്നതാണ് ഇതെന്ന് നിലവിൽ വിശ്വസിക്കപ്പെടുന്നു.
ലോറന് തന്റെ ഭർത്താവിനെയും അടുപ്പമുള്ള മറ്റ് ചില കുടുംബാംഗങ്ങളെയും തിരിച്ചറിയാനാകും. ആളുകൾ ഈ അവസ്ഥയെക്കുറിച്ച് കൂടുതൽ ചോദ്യങ്ങളുമായി വരുമെന്നുള്ളതിനാൽ തന്റെ അവസ്ഥയെക്കുറിച്ച് ആളുകളോട് സംസാരിക്കാറില്ലെന്നും ലോറൻ പറയുന്നു.
Published by:
Joys Joy
First published:
February 18, 2021, 9:14 PM IST