ആയുര്‍വേദവും പഴമക്കാരും പരമ്പരാഗത ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളുടെയും (spices) ഔഷധ സസ്യങ്ങളുടെയും ഗുണങ്ങളെ കുറിച്ച് നമ്മെ പഠിപ്പിച്ചിട്ടുണ്ടാകും. ലോകം ഇപ്പോഴും കോവിഡ് മഹാമാരിയുടെ അനന്തരഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയില്‍ മറ്റൊരു പകര്‍ച്ചവ്യാധിയും ഉടലെടുത്തിരിക്കുന്നു. ഈ സാഹചര്യത്തില്‍ നമ്മുടെ പൂര്‍വ്വികര്‍ പഠിപ്പിച്ചു തന്ന അറിവുകളിലേക്ക് തിരിഞ്ഞുനോക്കേണ്ട സമയമാണ്. സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും (herbs) നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുക മാത്രമല്ല, നമ്മുടെ ശരീരത്തിന് പ്രതിരോധശേഷി (immunity) വര്‍ധിപ്പിക്കുന്ന പോഷകങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
സുഗന്ധവ്യജ്ഞനങ്ങള്‍ നമ്മുടെ ഭക്ഷണത്തിന് സ്വാദ് നല്‍കുക മാത്രമല്ല ചെയ്യുന്നത്. അവയ്ക്ക് ആന്റിമൈക്രോബയല്‍, ആന്റിഓക്സിഡന്റ്, ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. ഗ്രാമ്പൂ, ഏലയ്ക്ക, കായം, കുരുമുളക്, ചുക്ക്, ഉലുവ, മല്ലി, കറുവാപ്പട്ട തുടങ്ങിയവ ലോകമെമ്പാടും ഉപയോഗിക്കുന്ന സുഗന്ധവ്യജ്ഞനങ്ങളാണ്. കോവിഡ് -19 കാലത്ത് ഇവയുടെ ആവശ്യം വളരെയധികം വര്‍ധിച്ചിരുന്നു. മഴക്കാലത്ത് അണുബാധകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗാണുക്കളെയും അണുബാധകളെയും അകറ്റാന്‍ നിങ്ങളെ സഹായിക്കുന്ന നാല് സുഗന്ധവ്യജ്ഞനങ്ങള്‍ പരിചയപ്പെടാം.
read also: ഏഴു വർഷത്തിനിടെ ആദ്യം ഓഫീസിൽ വൈകിയെത്തിയ ജീവനക്കാരനെ കമ്പനി പറഞ്ഞുവിട്ടുആരോഗ്യവിദഗ്ധനും പന്‍സാരി ഗ്രൂപ്പിന്റെ ഡയറക്ടറുമായ ഷമ്മി അഗര്‍വാള്‍ പറയുന്നത് ഭക്ഷണമാണ് സമ്പൂര്‍ണ രോഗപ്രതിരോധ മരുന്ന് എന്നാണ്. വീടുകളിൽ ദൈനംദിന ഭക്ഷണത്തില്‍ സുഗന്ധവ്യഞ്ജനങ്ങളും ഔഷധസസ്യങ്ങളും ചേര്‍ക്കുന്നത് കുടുംബാംഗങ്ങളുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനു വേണ്ടിയാണെന്നും അദ്ദേഹം പറയുന്നു. മഞ്ഞള്‍, കുരുമുളക്, ഗ്രാമ്പൂ, ഏലം എന്നിവയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്.
കുരുമുളകില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിലനിര്‍ത്താനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ശരീരത്തിലെ വെളുത്ത രക്താണുക്കളുടെ ഉത്പ്പാദനം വര്‍ധിപ്പിക്കാനും ഇത് സഹായിക്കുന്നു, ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാന്‍ ഇത് അത്യാവശ്യമാണ്. കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ദഹനം വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഇരുമ്പിന്റെ സമ്പന്നമായ ഉറവിടമാണ് ജീരകം. ദഹനത്തെ സഹായിക്കുകയും ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങള്‍ തടയുകയും ചെയ്യുന്ന ആധുനിക ദഹന മരുന്നുകള്‍ക്ക് തുല്യമാണ് ജീരകം.
see also: 27 മണിക്കൂർ നീണ്ട ശസ്ത്രക്രിയ; തലകൾ കൂട്ടിച്ചേർന്ന വിധത്തിൽ ജനിച്ച സയാമീസ് ഇരട്ടകളെ വേർപെടുത്തിജലദോഷം മാറാനും മറ്റ് അസുഖങ്ങളില്‍ നിന്ന് മുക്തി നേടാനും മഞ്ഞള്‍ പാല് നല്‍കാറുണ്ട്. തളര്‍ച്ചയും ഊര്‍ജ്ജക്കുറവും അനുഭവപ്പെടുമ്പോഴും മഞ്ഞള്‍ പാല് കുടിക്കാം. മഞ്ഞളിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങള്‍ മെറ്റബോളിക് സിന്‍ഡ്രോം കുറയ്ക്കാന്‍ സഹായിക്കുന്നു. പണ്ട് കാലത്ത് മുറിവുകള്‍ ഉണങ്ങാനും മഞ്ഞള്‍ ഉപയോഗിച്ചിരുന്നു.
''മഞ്ഞളിലെ ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണം പ്രതിരോധശേഷി വര്‍ധിപ്പിക്കുക മാത്രമല്ല, ജലദോഷം, ചുമ, വൈറല്‍ പനി എന്നിവയില്‍ നിന്ന് ഉടനടി ആശ്വാസം നല്‍കുകയും ചെയ്യും'' ഗോ ഗ്രോസറിന്റെ സ്ഥാപകനായ വികാസ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. കായം വയറിലെ അസ്വസ്ഥതകൾ കുറയ്ക്കാൻ വളരെ നല്ലതാണ്. ഉലുവ ദഹനത്തെ സഹായിക്കുകയും പ്രമേഹം പോലുള്ള ദീര്‍ഘകാല രോഗങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.