ഇന്റർഫേസ് /വാർത്ത /Life / ഇരുമ്പു ചങ്ങലയിൽ 40 ദിവസം; മാനസിക വെല്ലുവിളി നേരിടുന്നവർക്ക് തെലങ്കാനയിലെ ഹനുമാൻ ക്ഷേത്രത്തിൽ നരകജീവിതം

ഇരുമ്പു ചങ്ങലയിൽ 40 ദിവസം; മാനസിക വെല്ലുവിളി നേരിടുന്നവർക്ക് തെലങ്കാനയിലെ ഹനുമാൻ ക്ഷേത്രത്തിൽ നരകജീവിതം

ക്ഷേത്രത്തിലെത്തിച്ചാൽ മാനസിക രോഗം ബാധിച്ചവരുടെ അസുഖം മാറുമെന്ന വിശ്വാസമാണ് നിരവധി പേരെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്.

ക്ഷേത്രത്തിലെത്തിച്ചാൽ മാനസിക രോഗം ബാധിച്ചവരുടെ അസുഖം മാറുമെന്ന വിശ്വാസമാണ് നിരവധി പേരെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്.

ക്ഷേത്രത്തിലെത്തിച്ചാൽ മാനസിക രോഗം ബാധിച്ചവരുടെ അസുഖം മാറുമെന്ന വിശ്വാസമാണ് നിരവധി പേരെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്.

  • Share this:

പൊന്നം ശ്രീനിവാസ്

കരീംനഗർ: ഇതിഹാസമായ രാമായണത്തിൽ ഹിമാലയത്തിൽ നിന്ന് മൃതസഞ്ജീവനി കൊണ്ടുവന്ന് ലക്ഷ്മണൻ്റെ ജീവൻ രക്ഷിച്ച കഥാപാത്രമാണ് ഹനുമാൻ. എന്നാൽ, തെലങ്കാനയിലെ ജഗ്തിയാൽ ജില്ലയിലുള്ള ഒരു ഹനുമാൻ ക്ഷേത്രവുമായി ബന്ധപ്പെട്ടുള്ള അന്ധവിശ്വാസം കാരണം മാനസിക നില തെറ്റിയ നിരവധി പേരുടെ ജീവിതം നരകതുല്യമായി മാറിയിരിക്കുകയാണ്. ക്ഷേത്രത്തിലെത്തിച്ചാൽ മാനസിക രോഗം ബാധിച്ചവരുടെ അസുഖം മാറുമെന്ന വിശ്വാസമാണ് നിരവധി പേരെ ദുരിതത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്.

ജഗ്തിയാൽ ജില്ലയിലെ കൊണ്ടഗട്ടുവിലാണ് ഈ ആഞ്ജനേയസ്വാമി ക്ഷേത്രമുള്ളത്. മാനസിക വെല്ലുവിളി നേരിടുന്നവരെ 20 ദിവസം മുതൽ 40 ദിവസം വരെ ഇരുമ്പു ചങ്ങല കൊണ്ട് ബന്ധിച്ച് ക്ഷേത്ര പരിസരത്ത് കെട്ടിയിട്ടാൽ ഇവരുടെ അസുഖം മാറുമെന്നാണ് ജഗ്തിയാൽ ജില്ലയിലും സമീപ ജില്ലകളിലുമുള്ള ആളുകളുടെ വിശ്വാസം. എന്നാൽ നേരിട്ടു കാണുമ്പോൾ ഇതിന് നേർ വിപരീതമാണ് കാര്യങ്ങൾ.

ബന്ധുക്കൾ തന്നെ ഇവിടെ കൊണ്ടുവന്ന് തള്ളിയ മനുഷ്യരിൽ പലരുടെയും ആരോഗ്യ സ്ഥിതി മോശമായ അവസ്ഥയിലാണ്. പലരും യാചകരായി മാറുകയും പിന്നീടുള്ള ജീവിതകാലം മുഴുവൻ അനാഥരായി തുടരുകയും ചെയ്യുന്നു. ആരും പരിചരിക്കാനില്ലാതെ ചില ആളുകൾ മരിക്കുകയും ചെയ്തിട്ടുണ്ട്. പല ആളുകളെയും ബന്ധുക്കൾ എന്നെന്നേക്കുമായി ഇവിടെ ഉപേക്ഷിച്ച് പോകുകയാണ് ചെയ്യുന്നത്. പിന്നീട് അവരെപ്പറ്റി അന്വേഷിക്കാൻ ഇവർ തിരികെ വരാറില്ല.

Also Read-രണ്ടു വിവാഹം കഴിച്ച സ്ത്രീ വേറൊരാളുമായി ലൈംഗികമായി ബന്ധപ്പെട്ടാൽ അതിന്റെ ഫലം അനുഭവിക്കാൻ ബാധ്യസ്ഥ; ബോംബെ ഹൈക്കോടതി

മൂന്ന് മാസം മുൻപ് നിർമ്മൽ ജില്ലയിലെ രജൂറ ഗ്രാമത്തിൽ നിന്നുള്ള നവീൻ എന്ന് പേരുള്ള മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെ അടുത്ത ബന്ധുക്കൾ ഇവിടെ കൊണ്ടുവിട്ടിരുന്നെന്ന് നാട്ടുകാർ പറയുന്നു. യുവാവിൻ്റെ കാലിൽ ഇരുമ്പു ചങ്ങല ബന്ധിച്ച് കെട്ടിയിട്ട ശേഷം ബന്ധുക്കൾ മടങ്ങിപ്പോയതായി നാട്ടുകാർ പറയുന്നു. ക്ഷേത്രവുമായി ബന്ധപ്പെട്ട അന്ധവിശ്വാസം ഈ പ്രദേശത്ത് എത്ര ശക്തമാണ് എന്നതിൻ്റെ തെളിവാണ് ഈ സംഭവം.

കുറഞ്ഞത് മൂന്ന് പേരെങ്കിലും ഇവിടെ മരണപ്പെട്ടിട്ടുണ്ടെന്ന് ഗ്രാമത്തിലെ സർപഞ്ച് ബദ്ദം തിരുപ്പതി റെഡ്ഡി ന്യൂസ് 18-നോട് പറഞ്ഞു. ഇവരെ അനാഥരായി കണ്ട് ഗ്രാമ പഞ്ചായത്താണ് അന്ത്യ കർമ്മങ്ങൾ നടത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുൻപ്, ക്ഷേത്രത്തിനു മുന്നിനെ മരങ്ങളിൽ കെട്ടിയിട്ട നിലയിൽ നിരവധി പേരെ കണ്ട അന്നത്തെ ജില്ലാ കളക്ടർ സുമിതാ ദവറ ഇവരെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു.

Also Read-ഭാര്യയുടെ അനുമതിയില്ലാത്ത ലൈംഗികപീഡനം ഭർത്താവിന്റെ കുറ്റമാക്കണമെന്ന് സുപ്രീം കോടതി: കേന്ദ്രസർക്കാരിന്‍റെ അഭിപ്രായം തേടി

ഇതിനു ശേഷം, അന്ധവിശ്വാസത്തിൽ കാര്യമായ കുറവ് വന്നെങ്കിലും ഇത് പൂർണ്ണമായും ആളുകളുടെ മനസ്സിൽ നിന്ന് ഒഴിഞ്ഞുപോയിട്ടില്ലെന്ന് ഇപ്പോഴും ഇവിടെ ഉപേക്ഷിക്കപ്പെട്ട ആളുകളുടെ അവസ്ഥ വ്യക്തമാക്കുന്നു. മാനസിക വെല്ലുവിളി നിറഞ്ഞവർക്ക് മാനസികാരോഗ്യ കേന്ദ്രങ്ങളിലെ ചികിത്സയാണ് വേണ്ടതെന്നും ക്ഷേത്രത്തിനു മുന്നിൽ അവരെ കെട്ടിയിടുന്നത് തെറ്റാണെന്നും മാനസികാരോഗ്യ വിദഗ്ദ്ധർ പറയുന്നു.

അതേ സമയം, മാനസിക വെല്ലുവിളി നിറഞ്ഞ ആളുകളുടെ സാമീപ്യം, ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തരെ ഭയത്തിലാക്കുന്നുമുണ്ട്. മാനസിക രോഗങ്ങൾക്ക് ആധുനിക ചികിത്സ ലഭ്യമായ ഇക്കാലത്തും അന്ധവിശ്വാസം കാരണം ആളുകളുടെ ജീവിതം ദുരിതപൂർണ്ണമായ ഈ അവസ്ഥ മാറാൻ സർക്കാർ തന്നെ മുൻകൈയ്യെടുക്കേണ്ട അവസ്ഥയാണ്.

First published:

Tags: Telangana, Temple