ഒരാൾ ആരോഗ്യവാനായി (Healthy) ഇരിക്കാൻ ശ്രമിക്കുന്നത് അൽപ്പം ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. ഇതിനായി നിങ്ങൾ തീർച്ചയായും നിങ്ങളുടെ ഭക്ഷണക്രമം (Diet) ശ്രദ്ധിക്കണം. പോഷകങ്ങൾ നിറഞ്ഞ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൂടാതെ സ്ഥിരമായി വ്യായാമം (Exercise) ചെയ്യുകയും വേണം. യോഗ, സുംബ, തുടങ്ങിയ മറ്റ് ശാരീരിക വ്യായാമങ്ങളും പതിവായി ചെയ്യാം, എന്നാൽ ചിലപ്പോൾ ഇത്രയുമൊക്കെ ചെയ്തിട്ടും ആരോഗ്യകരമായി ഇരിക്കാൻ കഴിഞ്ഞെന്ന് വരില്ല. ഇതിന് കാരണം നിങ്ങൾ കൃത്യ സമയത്ത് ഭക്ഷണം കഴിക്കാത്തതാകാം.
വ്യായാമവും ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയുടെ രണ്ട് വശങ്ങൾ മാത്രമാണ്. ഇതുപോലെ തന്നെ പ്രധാനമാണ് ഭക്ഷണം കഴിക്കുന്ന സമയവും. നിങ്ങളുടെ ഭക്ഷണം എത്ര ആരോഗ്യകരമാണെങ്കിലും, ക്രമരഹിതമായ സമയത്താണ് ഭക്ഷണം കഴിക്കുന്നതെങ്കിൽ അത് നിങ്ങൾക്ക് പ്രതീക്ഷിക്കുന്ന ഫലം നൽകില്ല. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങൾ നോക്കാം.
മെറ്റബോളിസം വർദ്ധിപ്പിക്കും
നിങ്ങളുടെ ഭക്ഷണ സമയം നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസത്തെ ബാധിച്ചേക്കാം. രാവിലെ നാം ഉണരുമ്പോൾ, നമ്മുടെ മെറ്റബോളിസം നന്നായി പ്രവർത്തിക്കും. ഈ സമയത്ത് നിങ്ങൾ ഭക്ഷണം കഴിക്കുകയാണെങ്കിൽ, നിങ്ങളുടെ മെറ്റബോളിക് നിരക്ക് നിലനിർത്താൻ കഴിയും. സമയം കടന്നു പോകുന്തോറും മെറ്റബോളിസം മന്ദഗതിയിലാകുന്നു, അതുകൊണ്ട് തന്നെ രാത്രി 8 മണിക്ക് മുമ്പ് അത്താഴം കഴിക്കുന്നതും വളരെ പ്രധാനമാണ്.
പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്കിടയിലുള്ള സമയം
ഏതൊരു ഭക്ഷണവും പൂർണ്ണമായും ദഹിപ്പിക്കാൻ മനുഷ്യശരീരം കുറഞ്ഞത് 3 മുതൽ 4 മണിക്കൂർ എടുക്കും. അതായത്, ഏതെങ്കിലും രണ്ട് ഭക്ഷണങ്ങൾ തമ്മിലുള്ള ഇടവേള 4 മണിക്കൂറിൽ കൂടുതലായിരിക്കണം. അതിലും കുറഞ്ഞ ഇടവേള അമിത ഭക്ഷണത്തിനും അതിലും കൂടിയ ഇടവേള അസിഡിറ്റിക്കും കാരണമാകും.
read also- Health Tips | നിങ്ങൾ ഉടൻ വിവാഹം കഴിക്കുന്നുണ്ടോ? എങ്കിൽ ഈ അഞ്ച് തരം ഭക്ഷണം കഴിച്ചു തുടങ്ങൂ
ഊർജ്ജസ്വലരാക്കും
ഭക്ഷണമാണ് നമുക്ക് ഊർജം പ്രദാനം ചെയ്യുന്നത്. അതിനാൽ കൃത്യസമയത്ത് ഭക്ഷണം കഴിക്കുകയും ഭക്ഷണം കഴിക്കാതിരിക്കുകയും ചെയ്യുമ്പോൾ നിങ്ങൾക്ക് ദൈനംദിന പ്രവർത്തനങ്ങളിൽ അനുഭവപ്പെടുന്ന വ്യത്യാസം തിരിച്ചറിയാം.
ശരീരചക്രത്തിന്റെ നിയന്ത്രണം
നമ്മുടെ ഭക്ഷണ സമയവും ഉറക്കവും നമ്മുടെ തന്നെ കൈകളിലാണ്. അവ കൃത്യമായി പാലിക്കുകയാണെങ്കിൽ നമുക്ക് നമ്മുടെ ശരീരചക്രത്തെ ശരിയായ രീതിയിൽ നിലനിർത്താൻ സാധിക്കും. ശരിയായ സമയത്തല്ല ഭക്ഷണം കഴിക്കുന്നതെങ്കിൽ സിർക്കാഡിയൻ ക്ലോക്കുകളുടെ പ്രവർത്തനത്തെയും ബാധിക്കും.
ദിനചര്യ
ദിവസവും ഒരേ സമയത്ത് ഭക്ഷണം കഴിക്കുന്നത് ഒരു ദിനചര്യ ഉണ്ടാക്കാൻ നിങ്ങളെ സഹായിക്കും. ഒരു ദിനചര്യ അനുസരിച്ച് ജീവിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണിത്.
(Disclaimer: ഈ ലേഖനത്തില്‍ പങ്കുവെച്ചിരിക്കുന്ന ആരോഗ്യ വിവരങ്ങള്‍ പൊതുവായ രീതികളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഈ വിവരങ്ങള്‍ പിന്തുടരുന്നതിന് മുമ്പ് ഒരു ആരോഗ്യ വിദഗ്ദ്ധന്റെ ഉപദേശം തേടാൻ വായനക്കാരോട് നിര്‍ദ്ദേശിക്കുന്നു.)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.