• HOME
  • »
  • NEWS
  • »
  • life
  • »
  • ഇന്ത്യക്കാർക്ക് സന്ദർശിക്കാൻ ഏറ്റവും ചെലവുകുറഞ്ഞ 5 വിദേശ രാജ്യങ്ങൾ

ഇന്ത്യക്കാർക്ക് സന്ദർശിക്കാൻ ഏറ്റവും ചെലവുകുറഞ്ഞ 5 വിദേശ രാജ്യങ്ങൾ

കുറഞ്ഞ ചെലവിൽ സ്ഥലങ്ങൾ കണ്ട് അടിച്ചുപൊളിക്കാൻ സാധിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരക്കേറിയ ജീവിതത്തിന് അവധി നൽകി, മാനസികോല്ലാസത്തിനായാണ് മിക്കവരും വിനോദയാത്രകൾ തെരഞ്ഞെടുക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമായി രസകരമായ സ്ഥലങ്ങൾ തേടിയുള്ള യാത്രകൾക്ക് ഇക്കാലത്ത് ഡിമാൻഡ് ഏറുകയാണ്. എന്നാൽ വിദേശത്തേക്കുള്ള വിനോദയാത്രകൾക്കും പ്രചാരം ഏറിവരുന്നുണ്ട്. കുറഞ്ഞ ചെലവിൽ സ്ഥലങ്ങൾ കണ്ട് അടിച്ചുപൊളിക്കാൻ സാധിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്. ഇന്ത്യക്കാർക്ക് കുറഞ്ഞ ചെലവിൽ പോകാൻ കഴിയുന്ന അഞ്ച് രാജ്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

    ഐസ്‌ലാൻഡ്

    പൊതുവെ ഇവിടേക്ക് യാത്ര പോകുന്നത് ചെലവേറിയതാണെന്ന് മിക്കവരും കരുതുന്നു. എന്നാൽ സ്ഥലങ്ങൾ കാണാനായി പോകാവുന്ന ചെലവ് കുറഞ്ഞ് രാജ്യങ്ങളിലൊന്നാണ് ഐസ്ലാൻഡ്. ഇവിടേക്ക് പോകുന്നത് ഒരു ഇന്ത്യൻ യാത്രക്കാരന്റെ യാത്രാച്ചെലവ് ഗണ്യമായി കുറയും. പൊതുവെ ഐസ്ലൻഡിൽ താമസത്തിനും യാത്രയ്ക്കും ഭക്ഷണത്തിനും ചെലവ് കുറവാണ്. മനോഹരമായ സ്ഥലങ്ങൾ വളരെ അടുത്തടുത്ത് സ്ഥിതി ചെയ്യുന്നതും ചെലവ് കുറയ്ക്കുന്നു. കൂടാതെ ചെലവ് കുറഞ്ഞ ഷോപ്പിങും ഇവിടെ ആസ്വദിക്കാനാകും.

    മോൾഡോവ

    അതിമനോഹരമായ യൂറോപ്യൻ രാജ്യമായിട്ടും മിക്ക ഇന്ത്യൻ സഞ്ചാരികളും മോൾഡോവയെ കുറിച്ച് കേട്ടിട്ടില്ല. എന്നാൽ ഇവിടെ സ്ഥലങ്ങൾ കാണാൻ വളരെ ചെലവ് കുറവാണെന്ന കാര്യം മറക്കണ്ട. നിങ്ങൾക്ക് കൃത്യസമയത്ത്(യാത്രാനിരക്ക് കുറഞ്ഞ സമയം) ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ കഴിയുമെങ്കിൽ, നിങ്ങളുടെ ശരാശരി യാത്രാ ചെലവ് കുറയ്ക്കാനാകും.

    Also Read- ജീവിതത്തിൽ സന്തോഷമില്ലേ? പ്രായം വേഗം കൂടുമെന്ന് പഠനം

    ഹംഗറി

    ഏറ്റവും താങ്ങാനാവുന്ന അന്താരാഷ്ട്ര യാത്ര നടത്താൻ സാധിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഹംഗറി. ഈ അത്ഭുതകരമായ യൂറോപ്യൻ രാജ്യത്തേക്ക് കൂടുതൽ കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നുണ്ട്. എന്നാൽ യാത്രാപ്രേമികളായ ഇന്ത്യക്കാർ ഇനിയും അധികം എത്തിയിട്ടില്ലാത്ത സ്ഥലമാണിത്.

    ഭൂട്ടാൻ

    ഇന്ത്യയോട് വളരെ അടുത്ത്, സുരക്ഷിതവും വിലകുറഞ്ഞതുമായ ഒരു രാജ്യത്തേക്കാൾ മികച്ചത് മറ്റെന്താണ്? ഇന്ത്യയിൽ നിന്ന് ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ കഴിയുന്ന രാജ്യങ്ങളിലൊന്നാണ് ഭൂട്ടാൻ.

    ഫിലിപ്പീൻസ്

    ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഫിലിപ്പീൻസ് മനോഹരമായ പ്രദേശങ്ങളുടെ ഒരു വലിയ നിധിയാണ്. ചില വിമാനക്കമ്പനികളും ടൂർ കമ്പനികളും ചേർന്ന് ഒരുക്കുന്ന ആകർഷകമായ വമ്പൻ ഓഫറുകളിൽ യാത്ര ചെയ്യാൻ സാധിച്ചാൽ, നിങ്ങൾക്ക് ധാരാളം പണം ലാഭിക്കാം.
    Published by:Anuraj GR
    First published: