• HOME
  • »
  • NEWS
  • »
  • life
  • »
  • Indian Tourists | കോവിഡ് കാലത്ത് ഇന്ത്യൻ വിനോദസഞ്ചികൾക്ക് ഏളുപ്പത്തിൽ പോകാൻ കഴിയുന്ന 5 രാജ്യങ്ങൾ

Indian Tourists | കോവിഡ് കാലത്ത് ഇന്ത്യൻ വിനോദസഞ്ചികൾക്ക് ഏളുപ്പത്തിൽ പോകാൻ കഴിയുന്ന 5 രാജ്യങ്ങൾ

കോവിഡ് കാലത്തും വിവിധ രാജ്യങ്ങള്‍ വിനോദസഞ്ചാരികള്‍ക്കായി അവരുടെ അതിര്‍ത്തികള്‍ തുറക്കുകയാണ്.

  • Last Updated :
  • Share this:
    കോവിഡ് (covid19) കാലത്ത് നിയന്ത്രണങ്ങള്‍ക്ക് ഇടയില്‍ വീടിന്റെ നാല് ചുവരുകളില്‍ നിന്ന് പുറത്തുകടക്കാന്‍ പലരും ആഗ്രഹിക്കുന്നു എന്നതാണ് സത്യം . കോവിഡ് കാലത്തും വിവിധ രാജ്യങ്ങള്‍ വിനോദസഞ്ചാരികള്‍ക്കായി അവരുടെ അതിര്‍ത്തികള്‍ തുറക്കുകയാണ്. ഇന്ത്യയില്‍ നിന്ന് വളരെ എളുപ്പത്തില്‍ വിനോദസഞ്ചാരികള്‍ക്ക് യാത്ര ചെയ്യുവാന്‍ കഴിയുന്ന ചല രാജ്യങ്ങളുണ്ട്.

    കാനഡ

    നിരവധി ഇന്ത്യക്കാര്‍ ജോലി ആവശ്യങ്ങള്‍ക്കും പഠനത്തിനും വേണ്ടി സ്ഥിരമായി താമസിക്കുന്ന രാജ്യമാണ് കാനഡ.രാജ്യത്ത് വിദ്യാഭ്യാസ ആവശ്യത്തിനായി എത്താന്‍ മുമ്പ് തന്നെ അനുമതി ഉണ്ടായിരുന്നു.വിനോദസഞ്ചാരികള്‍ക്കും എളുപ്പത്തില്‍ യാത്ര ചെയ്യുവാന്‍ സാധിക്കുന്ന രാജ്യമാണ് കാനഡ.നയാഗ്ര വെള്ളച്ചാട്ടം അടക്കം നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാനഡയിലുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്കാണ് പ്രവേശന അനുമതി ലഭിക്കുക.

    ഈജിപ്ത്

    ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് ഈജിപ്ത്. 72 മണിക്കൂറിന് മുമ്പ് എടുക്കാത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ടുമായി വിനോദസഞ്ചാരികള്‍ക്ക് രാജ്യത്തേക്ക് യാത്ര ചെയ്യാം. ഈജിപ്ത് സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഗിസയിലെ പിരമിഡുകള്‍, ക്രൂയിസ് ദി നൈല്‍ എന്നിങ്ങനെ നിരവധി കാഴ്ചകള്‍ കാണാം

    മാലിദ്വീപ്

    ബീച്ച് സൗന്ദര്യം ഏറ്റവും കൂടുതല്‍ ആസ്വദിക്കാന്‍ സാധിക്കുന്ന രാജ്യമാണ് മാലിദ്വീപ്. നെഗറ്റീവ് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ട് ഉള്ളവര്‍ക്ക്  മാത്രമാണ് രാജ്യത്ത്   പ്രവേശന അനുമതി ലഭിക്കുക. കൊക്കോ ദ്വീപ്, വാധൂ ദ്വീപ് അങ്ങനെ പലതും ഇവിടെ കാണാനുണ്ട്.

    തായ്ലന്‍ഡ്

    പൂര്‍ണമായും വാക്സിനേഷന്‍ എടുത്ത ഇന്ത്യന്‍ വിനോദസഞ്ചാരികള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ തായ്ലന്‍ഡ് സന്ദര്‍ശിക്കാം. യാത്രക്കാര്‍ക്ക് 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടി-പിസിആര്‍ ടെസ്റ്റ് റിപ്പോര്‍ട്ട് ഉള്ളവര്‍ക്കാണ് അനുമതി. ഫുക്കറ്റ്, ഫൈ ഫൈ ദ്വീപുകള്‍, കോ സാമുയി തുടങ്ങിയവയാണ് ഇവിടത്തെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങള്‍.

    Also Read- Diabetes | പ്രമേഹം നിയന്ത്രിക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന പൊടിക്കൈകൾ

    ഫ്രാന്‍സ്
    റൊമാന്‍സ് നഗരം യാതൊരു നിയന്ത്രണവുമില്ലാതെ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യുന്നു പാരീസ്, കോട്ട് ഡി അസൂര്‍, മോണ്ട് സെന്റ് മൈക്കല്‍, ലോയര്‍ വാലി എന്നിവയാണ് രാജ്യത്തെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
    Published by:Jayashankar AV
    First published: