• HOME
  • »
  • NEWS
  • »
  • life
  • »
  • Yoga | ദിവസവും യോഗ ചെയ്യുന്ന 5 ഹോളിവുഡ് താരങ്ങൾ

Yoga | ദിവസവും യോഗ ചെയ്യുന്ന 5 ഹോളിവുഡ് താരങ്ങൾ

ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ യോഗ ഒരു പ്രധാന ഘടകമായി മാറിയിരിക്കുകയാണ്.

  • Share this:
ഇന്ന് സമൂഹത്തില്‍ ഉന്നത പദവികള്‍ കൈകാര്യം ചെയ്യുന്ന വ്യക്തികളും സെലിബ്രിറ്റികളും (Celebrities) യോഗ പരിശീലിക്കുകയും അതിന്റെ ഗുണങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതില്‍ യോഗ ഒരു പ്രധാന ഘടകമായി മാറിയിരിക്കുകയാണ്.

ദിവസവും യോഗ ചെയ്യുന്നതിന്റെ ഗുണങ്ങള്‍ നിരവധിയാണ്. യോഗ ചെയ്യുന്നതിലൂടെ നിങ്ങളുടെ ശാരീരിക ആരോഗ്യം മാത്രമല്ല മനസ്സിക ആരോഗ്യവും ശാന്തമാക്കുന്നു.

ശരീരത്തിന്റെ ബാലന്‍സ്, ബലം, വഴക്കം എന്നിവ മെച്ചപ്പെടുത്തുക, പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക, സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കുന്നു ഇവയെല്ലാം യോഗയുടെ ഗുണങ്ങളാണ്. നിരവധി ഹോളിവുഡ് താരങ്ങളും ഇന്ന് യോഗ പരിശീലിക്കുന്നുണ്ട്. ദിവസവും യോഗ ചെയ്യുന്ന ഹോളിവുഡ് താരങ്ങളുടെ ആരെല്ലാമെന്ന്  പരിശോധിക്കാം

ജെന്നിഫര്‍ ആനിസ്റ്റണ്‍

മെലിഞ്ഞ രൂപത്തിന് പേരുകേട്ട ജെന്നിഫര്‍ ആനിസ്റ്റണ്‍ കഴിഞ്ഞ 20 വര്‍ഷമായി യോഗ പരിശീലിക്കുന്നു. അവരുടെ പരിശീലകനായ മാന്‍ഡി ഇംഗ്ബര്‍ ആണ് അവര്‍ക്ക് യോഗയില്‍ പരിശീലനം നല്‍കിയത് അതിനുശേഷം അവര്‍ ദിവസവും ചെയ്തുവരുന്നു.

റോബര്‍ട്ട് ഡൌനീ ജൂനിയര്‍

തന്റെ മാനസികാരോഗ്യത്തിനായി റോബര്‍ട്ട് യോഗ ചെയ്തുവരുന്നു. യോഗ തനിക്ക് ധ്യാനമാണെന്നും അത് മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. താതാന്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍, വിശ്രമിക്കാനും ശ്രദ്ധ കേന്ദ്രീകരിക്കാനും യോഗ സഹായിച്ചതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

മാത്യു മക്കോനാഗെ

മാത്യു മക്കോനാഗെ ബിക്രം യോഗ പരിശീലിക്കുന്നു. താപനില എപ്പോഴും 35 സെല്‍ഷ്യസില്‍ തുടരുന്ന ടെക്‌സസിലാണ് അദ്ദേഹം വളര്‍ന്നത്, ഉയര്‍ന്ന താപനിലയിലും അദ്ദേഹം യോഗയും ജീവിത ക്രമത്തിന്റെ ഭാഗമായി കൊണ്ടു നടക്കുന്നു. യോഗ തനിക്ക് വഴക്കവും കരുത്തും നല്‍കിയെന്ന് അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്.

കാറ്റി പെറി

തന്റെ മുന്‍ ഭര്‍ത്താവ് റസ്സല്‍ ബ്രാന്‍ഡുമായുള്ള വേര്‍പിരിയലിനം അതിജീവിക്കാന്‍ യോഗ കാറ്റിയെ സഹായിച്ചു. അവരെ സ്വയം ശാന്തനാകാനും മാനസികമായി ശക്തനാകാനും സഹായിച്ചിട്ടുണ്ട്. ഗ്രൂപ്പ് മെഡിറ്റേഷനില്‍ ചേര്‍ന്നതോടെ തന്റെ ജീവിതം മാറിമറിഞ്ഞെന്ന് അവര്‍ ട്വീറ്റ് ചെയ്തിരുന്നു.

യോഗയുടെ ആരോഗ്യ ഗുണങ്ങൾ

ശരീരത്തിന്റെ ബാലൻസ്, ബലം, വഴക്കം എന്നിവ മെച്ചപ്പെടുത്തുന്നു
 യോഗയുടെ ആരോഗ്യ ഗുണങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ബാലൻസ്, ബലം, വഴക്കം എന്നിവ. യോഗയിലെ വ്യത്യസ്ത പോസുകളും ആസനങ്ങളും ശരീരത്തിന്റെ ഇറുകിയ ഭാഗങ്ങളായ മുതുകിലെ തോളുകളും പേശികളും ഇളകാൻ സഹായിക്കുന്നു. ശരീരത്തിന് മികച്ച പോസ്ചർ നൽകുന്നതിനും ശരീരത്തിന്റെ വഴക്കം വർദ്ധിപ്പിക്കുന്നതിനും യോഗ നിങ്ങളെ സഹായിക്കുന്നു. ദീർഘകാലം യോഗ ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യം കൂടുതൽ വർധിപ്പിക്കാൻ സഹായിക്കുന്നു.





ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു

പതിവായി യോഗ പരിശീലിക്കുന്നത് ശരീരത്തിന്റെ വീക്കം കുറയ്ക്കുകയും ഹൃദയത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ ഉയർന്ന രക്തസമ്മർദ്ദം, അമിത ഭാരം എന്നിവ കുറച്ച് ഹൃദ്രോഗ സാധ്യത ഇല്ലാതാക്കുകയും ചെയ്യുന്നു.

മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു

വിഷാദരോഗ ലക്ഷണങ്ങൾ ഗണ്യമായി കുറയ്ക്കാൻ യോഗ സഹായിക്കും. പതിവായി യോഗ ചെയ്യുന്നത് നിങ്ങളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇത് കൂടാതെ യോഗ ഏകാഗ്രതയും ഉത്സാഹവും വർദ്ധിപ്പിക്കുന്നു. സ്ഥിരമായി യോഗ്യ ചെയ്യുന്നത് മനസ്സിലുണ്ടാകുന്ന നെഗറ്റീവ് ചിന്തകളെ ഇല്ലാതാക്കാൻ സഹായിക്കുന്നു.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു

പതിവ് യോഗ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുക മാത്രമല്ല, ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധർ പറയുന്നു.

Published by:Jayashankar Av
First published: