• HOME
  • »
  • NEWS
  • »
  • life
  • »
  • Uttarakhand| ഉത്തരാഖണ്ഡിലേക്ക് യാത്ര പോകുന്നോ? നിർബന്ധമായും കാണേണ്ട അഞ്ച് സ്ഥലങ്ങൾ

Uttarakhand| ഉത്തരാഖണ്ഡിലേക്ക് യാത്ര പോകുന്നോ? നിർബന്ധമായും കാണേണ്ട അഞ്ച് സ്ഥലങ്ങൾ

ഉത്തരാഖണ്ഡ് സന്ദർശിക്കുന്നവർ നിർബന്ധമായും പോകേണ്ട ചില വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്.

  • Share this:
    ഇന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ് (Uttarakhand). മലകളും കുന്നുകളും നിറഞ്ഞ പ്രകൃതിരമണീയത കൊണ്ട് വിസ്മയിപ്പിക്കുന്ന നാടാണിത്. നിരവധി ഹിമാലയൻ സസ്യജാലങ്ങളുടെയും ജന്തുജാലങ്ങളുടെയും ആവാസകേന്ദ്രമാണ് സംസ്ഥാനം.

    ഉത്തരാഖണ്ഡ് സന്ദർശിക്കുന്നവർ നിർബന്ധമായും പോകേണ്ട ചില വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. അതിൽ ചിലത് ഇതാ,

    ഋഷികേശ്

    ഇന്ത്യയുടെയും ലോകത്തിന്റെയും യോഗ തലസ്ഥാനമാണ് ഋഷികേശ്. ഭക്തിയുടേയും ശാന്തതയുടെയും സാഹസികതയുടെയും സമന്വയം ഋഷികേശിൽ കാണാം. ഗംഗ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരത്തിൽ റിവർ റാഫ്റ്റിംഗ്, റാപ്പലിംഗ്, റോക്ക് ക്ലൈംബിംഗ്, ബംഗീ ജമ്പിംഗ് എന്നിവയെല്ലാമുണ്ട്. സമയം ഫെബ്രുവരി മുതൽ മെയ് പകുതി വരെയും ഒക്ടോബർ മുതൽ നവംബർ വരെയാണ് സന്ദർശനത്തിന് ഏറ്റവും അനുയോജ്യമായ സമയം.

    ചോപ്‌ത

    ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവക്ഷേത്രങ്ങളിലൊന്നായ തുങ്‌നാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം അധികം ആളുകൾ സന്ദർശിക്കാറില്ല. എന്നാൽ, നക്ഷത്രനിരീക്ഷണത്തിനും പച്ചപ്പിലൂടെ അലഞ്ഞുനടക്കാനും അതിമനോഹരമായ കാഴ്ചകൾ കാണാനും അനുയോജ്യമായ സ്ഥലമാണിത്. വർഷം മുഴുവനും സന്ദർശിക്കാൻ പറ്റിയ സ്ഥലമാണെങ്കിലും ശൈത്യകാലത്ത് എത്തിയാൽ മഞ്ഞുവീഴ്ചയും ആസ്വദിക്കാം.
    Also Read-ഉത്തരാഖണ്ഡിലും മണിപ്പൂരിലും ബിജെപി മുന്നേറ്റം; കനത്ത പോരാട്ടം

    ഓലി

    സ്കീയിംഗ് പരീക്ഷിക്കണമെങ്കിൽ ഓലിയാണ് അതിന് അനുയോജ്യമായ സ്ഥലം. മഞ്ഞുമൂടിയ ഓലിയിൽ ജ്യോതിർമഠം, ഛത്രകുണ്ഡ് തടാകം, നന്ദാദേവി ദേശീയോദ്യാനം തുടങ്ങി നിരവധി മനോഹരമായ സ്ഥലങ്ങളുണ്ട്. ഏപ്രിൽ മുതൽ ജൂൺ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.

    മുസോറി

    'കുന്നുകളുടെ രാജ്ഞി' എന്നാണ് മുസ്സൂറി അറിയപ്പെടുന്നത്. ഉത്തരാഖണ്ഡിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണിത്. മനോഹരമായ കഫേകളാൽ നിറഞ്ഞ ഈ നഗരത്തിന് പ്രത്യേക താളമാണ്. മൂടൽമഞ്ഞിൽ ബോട്ടിംഗ് ആസ്വദിക്കാം, നാഗ് ടിബ്ബയിൽ ക്യാമ്പ് ചെയ്യാം, ജോർജ്ജ് എവറസ്റ്റിൽ ട്രെക്കിംഗ് നടത്താം, പ്രശസ്ത കവി റസ്കിൻ ബോണ്ടിന്റെ വസതിയും കാണാം. വർഷം മുഴുവനും സന്ദർശിക്കാൻ പറ്റിയ സ്ഥലമാണെങ്കിലും കൊടും ശൈത്യകാലത്ത് മഞ്ഞുവീഴ്ച കാണാനാകും.

    ജിം കോർബറ്റ്

    വന്യജീവി പ്രേമിയും പ്രകൃതി സ്‌നേഹിയും ആണെങ്കിൽ ജിം കോർബറ്റ് ആണ് ഉത്തരാഖണ്ഡിൽ നിങ്ങളെ കാത്തിരിക്കുന്ന സ്ഥലം. പ്രശസ്ത വേട്ടക്കാരനായ ജെയിംസ് എഡ്വേർഡ് കോർബറ്റിന്റെ പേരിലുള്ള ഈ സ്ഥലം സുഖകരമായ കാലാവസ്ഥയും ഹൈക്കിംഗും അതിശയകരമായ സഫാരി സവാരികളും വാഗ്ദാനം ചെയ്യുന്നു. വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾ കൊണ്ട് സമ്പന്നമാണിവിടം. നവംബർ മുതൽ ജൂൺ വരെയാണ് ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം.
    Published by:Naseeba TC
    First published: