• HOME
  • »
  • NEWS
  • »
  • life
  • »
  • woman solo travellers | ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

woman solo travellers | ഒറ്റയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

'ലഗേജ് ട്രാക്കര്‍' ഉപയോഗിക്കുന്നത് നല്ലതാണ്. ഒരുപക്ഷേ നിങ്ങളുടെ ബാഗുകള്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താന്‍ ഇത് നിങ്ങളെ സഹായിക്കും.

  • Share this:
    യാത്രകള്‍ (traveller) എല്ലാവര്‍ക്കും വളരെ അധികം ഇഷ്ടമുള്ള കാര്യമാണ്. പണ്ട് കൂടുതല്‍ പുരുഷന്‍മാരാണ് ഒറ്റക്ക് യാത്ര ചെയ്തിരുന്നത് എങ്കില്‍ ഇന്ന് സ്ത്രീകളും സജീവമായി യാത്രകള്‍ നടത്തുന്നുണ്ട്. ഒറ്റ് യാത്ര ചെയ്യുന്ന സ്ത്രീകള്‍( woman solo travellers) നിരവധി പ്രതിസന്ധികളാണ് അനുഭവിക്കാറുള്ളത്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അവ എന്തെല്ലാമെന്ന് പരിശോധിക്കാം.

    ലഗേജ്: സാധാരണയായി യാത്ര ചെയ്യുമ്പോള്‍ നമ്മുടെ സാധനങ്ങള്‍ കൂടെ കൊണ്ടുപോകുന്നത് പതിവാണ്. പക്ഷേ, ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ വലിയ ബാഗുകള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ആവശ്യമുള്ള സാധനങ്ങള്‍ മാത്രം കൈയ്യില്‍ കരുതുക. യാത്രക്കിടയില്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനായി ബാഗില്‍ സ്ഥലം നീക്കിവയ്ക്കുവാന്‍ ശ്രമിക്കുക.

    ഇലക്ട്രോണിക് ഉപകരണങ്ങള്‍: ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍ബന്ധമായും കൈയ്യില്‍ കരുതണം. പവര്‍ ബാങ്ക്, ഹെഡ്‌ഫോണുകള്‍ മുതലായവ എപ്പോഴും കരുതുക. യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പറ്റിയ സ്ഥലം ലഭിക്കണം എന്ന് ഉറപ്പില്ല അതിനാല്‍ പവര്‍ ബാങ്ക് വളരെ പ്രധാനമാണ്. ആവശ്യമായ കേബിളുകള്‍ യാത്ര പോകുമ്പോള്‍ എടുക്കാന്‍ മറക്കരുത്.

    അവശ്യ വസ്തുക്കള്‍: സ്ത്രീകള്‍ക്ക് യാത്രയില്‍ നിരവധി തടസ്സങ്ങള്‍ നേരിടേണ്ടി വരും. യാത്ര ചെയ്യുമ്പോള്‍ സാനിറ്ററി പാഡുകള്‍, പേപ്പര്‍ സോപ്പ്, മരുന്നുകള്‍, ബാന്‍ഡേജ് എന്നിവ കരുതണം. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ മാസ്‌കും സാനിറ്റൈസറും എടുക്കാന്‍ മറക്കരുത്.

    Also Read-Meditation Benefits | ധ്യാനം ശരീരത്തെയും മനസിനെയും ശാന്തമാക്കും; മെഡിറ്റേഷൻ കൊണ്ടുള്ള ആറ് ഗുണങ്ങൾ

    മേക്കപ്പ് ടൂളുകള്‍: മേക്കപ്പ് ഉപയോഗിക്കുന്ന ആളാണെങ്കില്‍ നിങ്ങളുടെ ആവശ്യമുള്ള മേക്കപ്പ് ടൂളുകള്‍ബാഗില്‍ വെക്കുക. പ്രത്യേകിച്ച് ബോഡി ലോഷന്‍, സെറം, സണ്‍സ്‌ക്രീന്‍ ലോഷന്‍, ലിപ് ബാം, ലിപ്സ്റ്റിക്, കാജല്‍, ഫേസ് ക്രീം മുതലായവ കരുതുക.

    Also Read-Muscle Growth | പേശികളുടെ വളര്‍ച്ചയ്ക്കായി കഴിക്കേണ്ട, കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ അഞ്ച് ഭക്ഷണങ്ങള്‍

    ട്രാക്കര്‍: നിങ്ങള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിനാല്‍ വളരെ അധികം ശ്രദ്ധ ആവശ്യമാണ്. അതുകൊണ്ട് 'ലഗേജ് ട്രാക്കര്‍' ഉപയോഗിക്കുന്നത് നല്ലതാണ്. ഒരുപക്ഷേ നിങ്ങളുടെ ബാഗുകള്‍ നഷ്ടപ്പെട്ടാല്‍ കണ്ടെത്താന്‍ ഇത് നിങ്ങളെ സഹായിക്കും. ഇവ നിങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നു
    Published by:Jayashankar AV
    First published: