• HOME
  • »
  • NEWS
  • »
  • life
  • »
  • Women | നിങ്ങൾ സി​ഗിൾ വുമൺ ആണോ? ജീവിതം ആസ്വദിക്കാൻ ഇതാ അഞ്ചു വഴികൾ

Women | നിങ്ങൾ സി​ഗിൾ വുമൺ ആണോ? ജീവിതം ആസ്വദിക്കാൻ ഇതാ അഞ്ചു വഴികൾ

നിങ്ങള്‍ ഒരു സിംഗിള്‍ വുമണ്‍ ആണെങ്കില്‍, ജീവിതം കുറച്ച് കൂടി സന്തോഷകരമാക്കുന്നതിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

  • Last Updated :
  • Share this:
    നമ്മള്‍ ഓരോരുത്തര്‍ക്കും അവരുടെ ജീവിതം എങ്ങനെ ആയിരിക്കണമെന്ന് തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്. ചില ആളുകള്‍ കുടുംബത്തോടൊപ്പം താമസിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ മറ്റ് ചിലര്‍ സിംഗിളായി തുടരാനാണ് ഇഷ്ടപ്പെടുന്നത്. നിങ്ങള്‍ ഒരു സിംഗിള്‍ വുമണ്‍ (Singe women) ആണെങ്കില്‍, ജീവിതം കുറച്ച് കൂടി സന്തോഷകരമാക്കുന്നതിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.

    മാറ്റം ആവശ്യമാണ്: ഒരേ രീതി പിന്തുടരുമ്പോള്‍ പലപ്പോഴും നമുക്ക് ജീവിതം വിരസമായി തോന്നും. അതിനാല്‍ ജീവിതം കുറച്ചുകൂടി രസകരമാക്കാന്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുക. ഉദാഹരണത്തിന് ഹോം ഡെക്കറേഷന്‍, ഡ്രസ്സിംഗ് സെന്‍സ്, ഹെയര്‍സ്‌റ്റൈല്‍ എന്നിവയില്‍ പുതിയ എന്തെങ്കിലും പരീക്ഷിക്കുന്നത് നിങ്ങളുടെ ബോറടി കുറക്കാന്‍ സഹായിക്കും. കൂടാതെ, ജീവിതം കൂടുതല്‍ ആസ്വദിക്കാനും സാധിക്കും.

    സുഹൃത്തുക്കളോട് സംസാരിക്കുക: സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുന്നത് നല്ലൊരു ഓപ്ഷനാണ്. സുഹൃത്തുക്കളുമായി നിങ്ങളുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതും അവരുമായി സമയം ചെലവഴിക്കുന്നത് നിങ്ങളെ എന്‍ഗേജ്ഡ് ആക്കുകയും ഒപ്പം സന്തോഷം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു.

    ഡയറി എഴുതുന്നത് ശീലമാക്കുക: ഒറ്റയ്ക്ക് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ പലതരത്തിലുള്ള ചിന്തകള്‍ കടന്ന് വരും. അതില്‍ നെഗറ്റീവ് ചിന്തകളും കടന്നുവരാം. അതിനാല്‍, ഒരു ഡയറി എഴുതുന്നത് എന്തുകൊണ്ടും നല്ലൊരു ഓപ്ഷനാണ്. ഡയറി എഴുതുന്നതിലൂടെ നിങ്ങളുടെ മനസിലെ ബുദ്ധിമുട്ടുകള്‍ കുറയുകയും സന്തോഷം ലഭിക്കുകയും ചെയ്യും.

    കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക: സിംഗിള്‍ ആയിരിക്കുമ്പോള്‍ ചിലസമയങ്ങളില്‍ ആളുകള്‍ക്ക് ബോറടിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യങ്ങളില്‍ കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിങ്ങളെ സ്വയം പ്രചോദിപ്പിക്കാന്‍ സഹായിക്കും. കരിയറില്‍ അഭിനിവേശമുള്ള ആളുകള്‍ എപ്പോഴും സന്തുഷ്ടരായിരിക്കുകയും നെഗറ്റീവ് ചിന്തകള്‍ അവരെ അലട്ടുകയുമില്ലെന്നാണ് പൊതുവേ പറയുന്നത്.

    ഒരു ദിനചര്യ ഉണ്ടാക്കിയെടുക്കുക: സിംഗിള്‍ വുമണിന് ആരോഗ്യകരമായ ഒരു ദിനചര്യ ക്രമീകരിക്കാന്‍ സാധിക്കും. ഇത്തരക്കാര്‍ക്ക് യോഗയോ വ്യായാമമോ അവരുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ധ്യാനം, യോഗ, കായിക പ്രവര്‍ത്തനങ്ങള്‍ എന്നിവ നിങ്ങളെ സന്തോഷിപ്പിക്കുക മാത്രമല്ല മറിച്ച് ശാരീരികമായും മാനസികമായും ശക്തരാകാന്‍ സഹായിക്കുകയും ചെയ്യും.

    അതുപോലെ ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളും ഇന്ന് നിരവധി പ്രതിസന്ധികളാണ് നേരിടുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട് അവ എന്തെല്ലാമെന്ന് പരിശോധിക്കാം.

    ലഗേജ്: ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ വലിയ ബാഗുകള്‍ കൊണ്ടുപോകുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ആവശ്യമുള്ള സാധനങ്ങള്‍ മാത്രം കൈയ്യില്‍ കരുതുക.

    ഇലക്ട്രോണിക് ഉപകരണങ്ങള്‍: ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവര്‍ ചില ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍ബന്ധമായും കൈയ്യില്‍ കരുതണം. പവര്‍ ബാങ്ക്, ഹെഡ്ഫോണുകള്‍ മുതലായവ എപ്പോഴും കരുതുക. ആവശ്യമായ കേബിളുകള്‍ യാത്ര പോകുമ്പോള്‍ എടുക്കാന്‍ മറക്കരുത്.

    അവശ്യ വസ്തുക്കള്‍: സ്ത്രീകള്‍ക്ക് യാത്രയില്‍ നിരവധി തടസ്സങ്ങള്‍ നേരിടേണ്ടി വരും. യാത്ര ചെയ്യുമ്പോള്‍ സാനിറ്ററി പാഡുകള്‍, പേപ്പര്‍ സോപ്പ്, മരുന്നുകള്‍, ബാന്‍ഡേജ് എന്നിവ കരുതണം.
    Published by:Amal Surendran
    First published: