മനുഷ്യർ പല തരത്തിലാണ്. അവരുടെ താത്പര്യങ്ങളും പെരുമാറ്റവും എല്ലാം വ്യത്യാസപ്പെട്ടിരിക്കും. തങ്ങൾക്കു കംഫർട്ടബിൾ ആയി തോന്നുന്നവരോടായിരിക്കും പലരും അടുത്തിടപഴകുകയും സൗഹൃദം സ്ഥാപിക്കുകയുമൊക്കെ ചെയ്യുന്നത്. ലോകത്തെ നിങ്ങൾ വീക്ഷിക്കുന്ന രീതി, വെല്ലുവിളികളെ നേരിടുന്നത്, തുടങ്ങിയവയെല്ലാം നിങ്ങൾക്കു ചുറ്റുമുള്ളവരെക്കൂടി ആശ്രയിച്ചിരിക്കും. എന്നാൽ, നിങ്ങൾ ആഗ്രഹിക്കുന്ന എല്ലാ സ്വഭാവങ്ങളും ഉള്ള ഒരാളെ ഒരിക്കലും കണ്ടെത്താനാവില്ല.
ചുറ്റുപാടുകളും ചുറ്റുമുള്ള മനുഷ്യരും പോലും നമ്മുടെ മാനസികാരോഗ്യത്തെ ബാധിക്കും. ഇവ നല്ല രീതിയിൽ ആണെങ്കിൽ ആശയക്കുഴപ്പം, ടെന്ഷന്, വിഷാദം, സങ്കടം എന്നിവയെല്ലാം ഒരു പരിധി വരെ കുറയും. പൊസിറ്റീവ് ആളുകളുമായി ഇടപഴകാനും പൊസിറ്റീവ് ആയി ചിന്തിക്കാനും ഒക്കെയാണ് ഭൂരിഭാഗം പേരും ആഗ്രഹിക്കുന്നത്. ഇത്തരം ആളുകൾ നിങ്ങളുടെ വളർച്ചയിൽ ഒരു പ്രധാന പങ്ക് വഹിക്കുകയും ചെയ്യുക. ഇത്തരം ആളുകളോടൊപ്പമാണ് നാം ആയിരിക്കേണ്ടത്. വിശദമായി അറിയാം.
1. ബുദ്ധിയുള്ള ആളുകൾ (The Wise One)ബുദ്ധിയുള്ള ആളുകൾ പുതിയ കാര്യങ്ങൾ നിങ്ങൾക്ക് കാണിച്ചുതരികയും സർഗാത്മകതയുടെ മികച്ച ഉറവിടമായി പ്രവർത്തിക്കുകയും ചെയ്യുന്നു. നിങ്ങളുടെ വഴികാട്ടിയായും ഇവർ കൂടെയുണ്ടാകും. നിങ്ങൾ എന്തെങ്കിലും ആശയക്കുഴപ്പം നേരിടുമ്പോൾ ഇത്തരത്തിലുള്ള വ്യക്തികളാകും മിക്കവാറും പരിഹാരം കണ്ടെത്താൻ സഹായിക്കുന്നത്.
2. പ്രോത്സാഹിപ്പിക്കുന്നവർ (The Encourager)പലപ്പോഴും എന്തു ചെയ്യണമെന്ന് അറിയാതെ മുന്നോട്ട് പോകാൻ പറ്റാത്ത തരത്തിലുള്ള സാഹചര്യങ്ങൾ നാം അഭിമുഖീകരിക്കാറുണ്ട്. അത്തരം സാഹചര്യങ്ങൾ എന്തുതന്നെയായാലും, നിങ്ങളെ പ്രചോദിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഇത്തരത്തിലുള്ള വ്യക്തികൾ എപ്പോഴും കൂടെ ഉണ്ടാകും. അവർക്ക് ഏറ്റവും ആവശ്യമുള്ളപ്പോൾ ചുറ്റമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതും പിന്തുണ നൽകുന്നതും ഞാനെന്ന ഭാവം വെടിയാനും സഹായിക്കും.
3. സഹാനുഭൂതി ഉള്ളവർ (The Empathetic One)നമ്മുടെ ജീവിതത്തിൽ എല്ലായ്പ്പോഴും ബുദ്ധിപരമായ സംഭാഷണങ്ങൾ ആവശ്യമില്ല. ചിലപ്പോൾ നമുക്ക് നിശബ്ദരായിരിക്കാനും നമ്മളെ ശ്രവിക്കാനും കഴിയുന്ന ആളുകളെ ജീവിതത്തിൽ ആവശ്യമാണ്. ഇത്തരം വ്യക്തികൾ നിങ്ങളുടെ ഏറ്റവും മോശം അവസ്ഥയിൽ പോലും നിങ്ങളോടൊപ്പം നിൽക്കുന്നവരാണ്.
4. സാഹസികത നിറഞ്ഞവർ (The Adventurous One)നിങ്ങൾക്ക് മടുപ്പും വിഷാദവും ക്ഷീണവും ഒക്കെ അനുഭവപ്പെടുന്ന സമയങ്ങൾ ഉണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ, നിങ്ങളുടെ അലസമായ ജീവിത രീതികളിൽ നിന്ന് നിന്ന് നിങ്ങളെ അകറ്റാനും നിങ്ങളെ സന്തോഷിപ്പിക്കാനും രസകരമായതും വെല്ലുവിളി നിറഞ്ഞതുമായ ചില പ്രവർത്തികളിലേക്ക് കൂട്ടിക്കൊണ്ടു പോകാനും ഇത്തരം വ്യക്തികൾ എപ്പോഴും ഒപ്പം ഉണ്ടാകും.
5. തമാശക്കാർ (The Funny One)ജീവിതത്തിൽ ഒരു തമാശക്കാരനായ സുഹൃത്ത് ഉണ്ടാകുന്നത് ഒരു അനുഗ്രഹമാണ്. നിങ്ങൾ എത്ര അസന്തുഷ്ടനായാലും പ്രകോപിതനായാലും, ഇത്തരം ആളുകൾ തീർച്ചയായും നിങ്ങളെ ചിരിപ്പിക്കാൻ തമാശ നിറഞ്ഞ എന്തെങ്കിലും ചെയ്യും അല്ലെങ്കിൽ പറയും. നല്ല നർമ്മബോധമുള്ള ആളുകൾ നിങ്ങളുടെ ഒരു മോശം ദിവസം പോലും രസകരമാക്കി മാറ്റും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.