• HOME
  • »
  • NEWS
  • »
  • life
  • »
  • Relationship Tips | പങ്കാളി നിങ്ങളെ ഇടയ്ക്കിടെ ഓർക്കാനും നിങ്ങളുടെ സാമീപ്യം കൊതിക്കാനും ആഗ്രഹമുണ്ടോ? ഇതാ അഞ്ച് വഴികൾ

Relationship Tips | പങ്കാളി നിങ്ങളെ ഇടയ്ക്കിടെ ഓർക്കാനും നിങ്ങളുടെ സാമീപ്യം കൊതിക്കാനും ആഗ്രഹമുണ്ടോ? ഇതാ അഞ്ച് വഴികൾ

പങ്കാളികൾക്ക് നിങ്ങളുമായുള്ള അടുപ്പം കൂട്ടാനും ബന്ധത്തെ കൂടുതൽ കെട്ടുറപ്പുള്ളതാക്കാനും സഹായിക്കുന്ന ചില നുറുങ്ങുകള്‍ അറിയാം

  • Last Updated :
  • Share this:
    ''അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍.. ഒരു മാത്ര വെറുതെ നിനച്ചുപോയി..'' എല്ലാ കാമുകീ കാമുകന്മാരും (Lovers) തങ്ങളുടെ പങ്കാളികളെക്കുറിച്ചോർത്ത് ഈ വരികൾ പാടാൻ ആഗ്രഹിക്കുന്നവരായിരിക്കും. നിങ്ങള്‍ ആരെയെങ്കിലും പ്രണയിക്കുന്ന അവസരത്തിൽ അവര്‍ എപ്പോഴും നിങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചേക്കാം. നിങ്ങള്‍ പങ്കാളിയില്‍ (Partner) നിന്ന് അകന്നിരിക്കുമ്പോഴൊക്കെ അവരുടെ അസാന്നിധ്യം നിങ്ങളെ വേദനിപ്പിക്കുകയും ചെയ്തേക്കാം.

    ചിലപ്പോഴൊക്കെ പങ്കാളികള്‍ക്ക് നഷ്ടബോധം തോന്നാനും നിങ്ങളുടെ സാമീപ്യം ആഗ്രഹിപ്പിക്കാനും ചില കുസൃതികളൊക്കെ നമ്മൾ പയറ്റാറുണ്ട്. പങ്കാളികൾക്ക് നിങ്ങളുമായുള്ള അടുപ്പം കൂട്ടാനും ബന്ധത്തെ കൂടുതൽ കെട്ടുറപ്പുള്ളതാക്കാനും സഹായിക്കുന്ന ചില നുറുങ്ങുകള്‍ അറിയാം:

    1. അൽപ്പമൊക്കെ നിഗൂഢതയാവാം

    പങ്കാളികളുമായി ഇടപഴകുമ്പോൾ അൽപ്പം നിഗൂഢതയാവാം. അവരോട് പെട്ടെന്ന് തന്നെ എല്ലാ കാര്യങ്ങളും തുറന്നു പറയുകയോ പങ്കുവെയ്ക്കുകയോ ചെയ്യരുത്. അവര്‍ നിങ്ങളെക്കുറിച്ച് ചിന്തിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ചോദിക്കുന്നതുവരെ നിങ്ങളുടെ ജീവിതത്തിന്റെ എല്ലാ വിശദാംശങ്ങളും വെളിപ്പെടുത്താതിരിക്കാന്‍ ശ്രമിക്കുക. നിഗൂഢത സൃഷ്ടിക്കുന്നത് അവരിൽ കൗതുകം വളർത്തുകയും കൂടുതൽ കാര്യങ്ങള്‍ അറിയാന്‍ അവര്‍ നിങ്ങളോട് സംസാരിക്കാന്‍ താത്പര്യം പ്രകടിപ്പിക്കുകയും ചെയ്യും.

    2. നിങ്ങൾ ജീവിതം ആസ്വദിക്കുന്നുവെന്ന് അവരെ ബോധ്യപ്പെടുത്തുക

    നിങ്ങളുടെ ജീവിതം എത്ര രസകരമാണെന്ന് പങ്കാളികളെ കാണിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിന് സോഷ്യല്‍ മീഡിയ ഉചിതമായ ഇടമാണ്. നിങ്ങള്‍ രണ്ടുപേരും ഒന്നിച്ചല്ലാത്ത സമയങ്ങളിൽ ഒറ്റയ്‌ക്കോ മറ്റ് സുഹൃത്തുക്കൾക്കൊപ്പമോ പുറത്തു പോവുകയും ഒഴിവു സമയങ്ങൾ ആസ്വദിക്കുകയും ചെയ്യുക. അത് പങ്കാളികളെ അറിയിക്കുന്നതിനായി ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക. സോഷ്യല്‍ മീഡിയയില്‍ ഈ പതിവ് അപ്ഡേറ്റുകള്‍ കാണുമ്പോള്‍, അവര്‍ നിങ്ങളെ ഓര്‍ക്കും.

    3. 'നോ' പറയുക

    നിങ്ങളുടെ പങ്കാളി പറയുന്ന കാര്യങ്ങളോട് എപ്പോഴും യോജിക്കുന്നത് നിങ്ങളുടെ മൂല്യം കുറച്ചേക്കാം. നിങ്ങളുടെ സമയം എളുപ്പത്തില്‍ ലഭ്യമാകുമെന്ന തോന്നലുണ്ടായാൽ അവര്‍ നിങ്ങളെ ബഹുമാനിക്കുകയോ വിലമതിക്കുകയോ ചെയ്യില്ല. ചിലപ്പോഴൊക്കെ അവരുടെ അഭിപ്രായങ്ങളോടും പദ്ധതികളോടും വിയോജിക്കുകയോ 'നോ' പറയുകയോ ചെയ്യുക. നിങ്ങള്‍ക്ക് മറ്റ് അത്യാവശ്യങ്ങള്‍ ഉണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക. അപ്പോൾ തനിച്ചാകുന്ന സമയങ്ങളില്‍ അവർ നിങ്ങളുടെ കൂട്ടിന് വേണ്ടി തീവ്രമായി കൊതിക്കും.

    4. നല്ല ഓര്‍മ്മകള്‍ അവശേഷിപ്പിക്കുക

    നിങ്ങള്‍ അവരുമായി ഇടപെഴുകുമ്പോഴെല്ലാം മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കുക. ചില വസ്തുക്കളോ ഒരു പ്രത്യേക സ്ഥലമോ ഒരുമിച്ച് സമയം ചെലവഴിക്കാറുള്ള കഫേയോ ഒക്കെ കാണുമ്പോൾ നിങ്ങളെ ഓർക്കുന്ന വിധത്തിൽ നല്ല ഓർമകൾ അവശേഷിപ്പിക്കുക. നിങ്ങളുടെ പ്രിയപ്പെട്ട വസ്തുക്കൾ എന്തെങ്കിലും പങ്കാളിയ്ക്ക് അറിഞ്ഞോ അറിയാതെയോ കൈമാറുക. അത് കാണുമ്പോള്‍ അവര്‍ നിങ്ങളെ ഓര്‍ക്കും.

    Also Read- paracetamol | ദിവസവും പാരസറ്റമോൾ കഴിക്കുന്നത് ബിപി കൂട്ടും; ഹൃദയാഘാതത്തിനും സാധ്യത കൂടുതൽ: പഠനം

    5. നന്നായി വസ്ത്രം ധരിക്കുക, നല്ല പെര്‍ഫ്യൂം ഉപയോഗിക്കുക

    അവരുടെ മനസ്സില്‍ നിങ്ങളെക്കുറിച്ച് നല്ല പ്രതിച്ഛായ സൃഷ്ടിക്കുന്നതിൽ നിങ്ങളുടെ വസ്ത്രധാരണത്തിന് വലിയ പങ്കുണ്ട്. നിങ്ങള്‍ അവരെ കാണാന്‍ പോകുമ്പോഴെല്ലാം അവരില്‍ മതിപ്പുണ്ടാകുന്ന വിധത്തിലുള്ള വസ്ത്രം ധരിക്കുക. ഒപ്പം അവർക്ക് ആസ്വാദ്യകരമായ പെര്‍ഫ്യൂകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിയ്ക്കുക. സ്ഥിരമായി സുഗന്ധമുള്ള ഒരു പെർഫ്യൂം തന്നെ ഉപയോഗിച്ചാൽ ആ മണം അനുഭവപ്പെടുമ്പോഴെല്ലാം അവരുടെ മനസ്സില്‍ ആദ്യം എത്തുന്ന വ്യക്തി നിങ്ങളായിരിക്കും.
    Published by:Jayashankar AV
    First published: