• HOME
  • »
  • NEWS
  • »
  • life
  • »
  • Superfoods | സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ഏഴ് സൂപ്പർഫുഡുകൾ

Superfoods | സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ഏഴ് സൂപ്പർഫുഡുകൾ

കുടുംബത്തിലെ മറ്റുള്ളവരുടെ ഭക്ഷണ കാര്യങ്ങളും ആരോഗ്യ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുന്ന സ്ത്രീകൾ സ്വന്തം ആരോഗ്യ കാര്യങ്ങളെ പലപ്പോഴും വിട്ടുകളയുന്നു

love

love

  • Share this:
    എല്ലാ മേഖലയിലും സ്ത്രീകൾ (Women) തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. വളരെയധികം കഠിനാധ്വാനം ചെയ്താണ് ഓരോ സ്ത്രീകളും കുടുംബവും ജോലിയുമെല്ലാം എല്ലാം ഒരുമിച്ച് കൊണ്ട് പോകുന്നത്. പക്ഷെ ഇതിനിടയിൽ ആവശ്യമായ പോഷകാഹാരങ്ങളുടെ (Nutritious Food) കുറവ് സ്ത്രീകളെ തളർത്തിയേക്കാം. തൊഴിൽപരവും വ്യക്തിപരവുമായ ജീവിതം കൈകാര്യം ചെയ്യുന്ന തിരക്കിലായതിനാൽ സ്ത്രീകൾ പലപ്പോഴും അവരുടെ ആരോഗ്യത്തെ (Health) അവഗണിക്കാറാണ് പതിവ്. കുടുംബത്തിലെ മറ്റുള്ളവരുടെ ഭക്ഷണ കാര്യങ്ങളും ആരോഗ്യ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുന്ന സ്ത്രീകൾ സ്വന്തം ആരോഗ്യ കാര്യങ്ങളെ പലപ്പോഴും വിട്ടുകളയുന്നു. എന്നാൽ ഈ മഹാമാരിക്കാലത്ത് തീർച്ചയായും സ്ത്രീകൾ തങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടതുണ്ട്. ഉയർന്ന അളവിൽ പോഷകങ്ങളുള്ള, സ്ത്രീകളുടെ ആരോഗ്യത്തിനു വളരെയധികം പ്രയോജനപ്പെടുന്ന ഏഴു സൂപ്പർഫുഡുകൾ ഏതൊക്കെയെന്ന് അറിയാം.

    പാൽ

    സ്ത്രീകളിൽ പൊതുവെ കാൽസ്യം, വിറ്റാമിൻ ഡി എന്നിവയുടെ കുറവ് കണ്ടു വരാറുണ്ട്. എല്ലുകൾക്ക് തേയ്മാനമോ പൊട്ടലുകളോ ഉണ്ടാകുന്നതു വരെ അവർ അത് ശ്രദ്ധിക്കാറില്ല എന്ന് തന്നെ വേണം കരുതാൻ. അസ്ഥികൾ പൊട്ടുന്നതും ഓസ്റ്റിയോപൊറോസിസ് എന്ന അവസ്ഥയും ഉണ്ടാകാനുള്ള സാധ്യത തടയാൻ കാൽസ്യം അടങ്ങിയ ഭക്ഷണം നിത്യേന ശീലമാക്കണം. പാലിൽ വലിയ അളവിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. അതിനാൽ സ്ത്രീകൾ അവരുടെ ദൈനംദിന ഭക്ഷണത്തിൽ പാൽ ഉൾപ്പെടുത്തുന്നത് വളരെ നന്നായിരിക്കും.

    തക്കാളി

    സ്ത്രീകൾ തക്കാളി കഴിക്കേണ്ടത് വളരെ പ്രധാനമാണ്, കാരണം, സ്തനാർബുദത്തിൽ നിന്ന് സ്ത്രീകളെ സംരക്ഷിക്കാൻ സഹായിക്കുന്ന ലൈക്കോപീൻ എന്ന പോഷകം തക്കാളിയിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. ഒപ്പം ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും പ്രായമാകുമ്പോൾ ചർമ്മത്തിൽ കാണുന്ന ചുളിവുകൾ ഇല്ലാതാക്കാനും തക്കാളി സഹായിക്കും.

    പയർ

    പയർവർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സ്ത്രീകൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ബീൻസ്. കാരണം പ്രോട്ടീനും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് ബീൻസ്. മാത്രമല്ല ഇവയിൽ കൊഴുപ്പ് വളരെ കുറവാണ്. കൂടാതെ ഇതിന്റെ ഉപയോഗം ഹോർമോണുകളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കുന്നു.

    Also Read- Sugar Causes Cancer | പഞ്ചസാരയുടെ അമിതോപയോഗം അർബുദത്തിന് കാരണമാകുമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ?

    സോയാബീൻ

    സ്ത്രീകൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒന്നാണ് സോയാബീൻ. ഇതിൽ പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിൻ ബി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

    തൈര്

    സ്ത്രീകൾ ദിവസവും തൈര് നിർബന്ധമായും കഴിക്കണം. കാരണം തൈര് സ്ത്രീകളിലെ സ്തനാർബുദ സാധ്യതയെ ഒരു പരിധി വരെ കുറയ്ക്കുന്നു. കൂടാതെ ഇത് കുടലിന്റെ ആരോഗ്യം നിലനിർത്തുന്നു. അൾസർ, യോനിയിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്കുള്ള സാധ്യതയും തടയുന്നു.

    മത്സ്യം

    സാൽമൺ, മത്തി, അയല മത്സ്യം എന്നിവ നിർബന്ധമായും സ്ത്രീകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഒമേഗ-3 ഫാറ്റി ആസിഡുകൾ മത്സ്യത്തിൽ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് വളരെ നല്ലതാണ്. മത്സ്യം കഴിക്കുന്നത്തിലൂടെ ചർമ്മ പ്രശ്നങ്ങൾ, ഹൃദ്രോഗങ്ങൾ, സ്ട്രോക്ക്, രക്തസമ്മർദ്ദം, വിഷാദം, സന്ധി വേദന, വീക്കം എന്നിവ ഇല്ലാതാക്കാൻ കഴിയും.

    ബെറി പഴങ്ങൾ

    പഴങ്ങൾ കഴിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. പ്രത്യേകിച്ച് സ്ത്രീകൾ സ്ട്രോബെറി, റാസ്ബെറി, ബ്ലൂബെറി, ക്രാൻബെറി എന്നിങ്ങനെയുള്ള പഴങ്ങൾ കഴിക്കണം. ഇവയിൽ വിറ്റാമിൻ സി, ഫോളിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഗർഭകാലത്ത് പോലും ഇവ കഴിക്കുന്നത് നല്ലതാണ്. മൂത്രനാളിയിലെ അണുബാധ തടയുന്നതിനും ബെറികൾ വളരെ ഗുണം ചെയ്യും.
    Published by:Anuraj GR
    First published: