• HOME
  • »
  • NEWS
  • »
  • life
  • »
  • മകൻ മരിച്ച ശേഷം 28 കാരിയായ മരുമകളെ 70കാരന്‍ ആരെയും ക്ഷണിക്കാതെ വിവാഹം ചെയ്തു; ചിത്രങ്ങൾ വൈറൽ

മകൻ മരിച്ച ശേഷം 28 കാരിയായ മരുമകളെ 70കാരന്‍ ആരെയും ക്ഷണിക്കാതെ വിവാഹം ചെയ്തു; ചിത്രങ്ങൾ വൈറൽ

വധുവരന്മാരുടെ ചിത്രം പുറത്തുവന്നതോടെയാണ് നാട്ടുകാര്‍ വിവാഹക്കാര്യം അറിയുന്നത്. 

  • Share this:

    ഉത്തര്‍പ്രദേശിൽ എഴുപതുകാരന്‍ തന്‍റെ മകന്റെ ഭാര്യയായിരുന്ന 28കാരിയെ വിവാഹം ചെയ്തു. ഗൊരഖ്പൂരില്‍ ഛാപിയ ഉമാരോ ഗ്രാമത്തിലെ കൈലാഷ് യാദവാണ് മരുമകളായ പൂജയെ വിവാഹം ചെയ്തത്. ബര്‍ഹല്‍ഗഞ്ച് പോലീസ് സ്റ്റേഷനിലെ വാച്ച്മാനാണ് ഇയാള്‍.

    പന്ത്രണ്ട് വര്‍ഷം മുന്‍പാണ് കൈലാഷ് യാദവിന്‍റെ ഭാര്യ മരിച്ചത്. അധികം വൈകാതെ മകനെയും ഇയാള്‍ക്ക് നഷ്ടമായി. ഇതിനു പിന്നാലെ മരുമകള്‍ മറ്റൊരു വിഹാഹം കഴിച്ചെങ്കിലും ആ ബന്ധം അധികനാള്‍ നീണ്ടുപോയില്ല. തുടര്‍ന്ന് മരുമകള്‍ കൈലാഷ് യാദവിന്‍റെ വീട്ടിലേക്ക് മടങ്ങിയെത്തി.

    തുടര്‍ന്ന് ഗ്രാമവാസികളെയും അയല്‍ക്കാരെയും അറിയിക്കാതെ പൂജയെ തന്‍റെ വീട്ടില്‍ വെച്ച് കൈലാഷ് യാദവ് രഹസ്യമായി വിവാഹം ചെയ്യുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ്  റിപ്പോര്‍ട്ട് ചെയ്യുന്നു. വധുവരന്മാരുടെ ചിത്രം പുറത്തുവന്നതോടെയാണ് നാട്ടുകാര്‍ വിവാഹക്കാര്യം അറിയുന്നത്.

    ദമ്പതികളുടെ വിവാഹചിത്രം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഇപ്പോൾ വിവാഹത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബർഹൽഗഞ്ച് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ജെഎൻ ശുക്ല പറഞ്ഞു.

    Published by:Arun krishna
    First published: