നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • നഷ്ടപരിഹാരത്തുകയായി 75 ലക്ഷം രൂപ നല്‍കാനായില്ല; എഴുപത്തിനാലുകാരന്‍ 14 വര്‍ഷമായി അബുദാബി ജയിലില്‍

  നഷ്ടപരിഹാരത്തുകയായി 75 ലക്ഷം രൂപ നല്‍കാനായില്ല; എഴുപത്തിനാലുകാരന്‍ 14 വര്‍ഷമായി അബുദാബി ജയിലില്‍

  നായരമ്പലം കണിയാടി ചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഗോപാലകൃഷ്ണന്‍ അബുദാബിയിലെ ജയിലില്‍ കഴിയുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഇരിങ്ങാലക്കുട: നഷ്ടപരിഹാരത്തുകയായി 75 ലക്ഷം രൂപ നല്‍കാത്തതിനെ തുടര്‍ന്ന് 74 വയസുകരാന്‍ 14 വര്‍ഷമായി അബുദാബിയിലെ ജയിലില്‍. പുത്തന്‍ചിറ കണ്ണിക്കുളങ്ങര വലിയപറമ്പില്‍ ഗോപാലകൃഷ്ണന്റെ കുടുംബമാണ് നഷ്ടപരിഹാര തുക നല്‍കനാകാതെ ബുദ്ധിമുട്ടുന്നത്. നഷ്ടപരിഹാരം സംബന്ധിച്ച് 11 വര്‍ഷം മുമ്പ് ധാരണയായെങ്കിലും തുക കണ്ടെത്താന്‍ കഴിഞ്ഞില്ല.

   നായരമ്പലം കണിയാടി ചന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഗോപാലകൃഷ്ണന്‍ അബുദാബിയിലെ ജയിലില്‍ കഴിയുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആശ്രിതര്‍ക്ക് 75 ലക്ഷം രൂപ നല്‍കിയാല്‍ മാപ്പു നല്‍കാമെന്ന് 2010ല്‍ എറണാകുളം കലക്ടറുടെ മധ്യസ്ഥതയില്‍ ചന്ദ്രന്റെ കുടുംബവുമായി ഉണ്ടാക്കിയിരുന്നു.

   അതേസമയം ഗോപാലകൃഷ്ണന്‍ ജയിലില്‍ കിടക്കുന്നതുകൊണ്ട് തങ്ങള്‍ക്ക് ഗുണമൊന്നുമില്ലെന്ന് ചന്ദ്രന്റെ ഭാര്യ സുനിത പറഞ്ഞു. 2011 വരെ കരാറുണ്ടാക്കിയ തുകയ്ക്ക് വേണ്ടി നടന്നു മൂന്ന് പെണ്‍മക്കളാണ് ഉള്ളത് അവരുടെ ഭാവി തനിക്ക് നോക്കണ്ടേയെന്നും സുനിത പറഞ്ഞു.

   വര്‍ഷങ്ങളോളം ഒരുമിച്ച് ഒരു മുറിയിലായിരുന്നു ചന്ദ്രനും ഗോപാലകൃഷ്ണനും താമസം. മുറിയില്‍ താമസത്തിനെത്തിയ ആന്ധ്ര സ്വദേശിയും തമ്മില്‍ വഴക്കുണ്ടായി. കറിക്ക് അരിഞ്ഞുകൊണ്ടിരുന്ന ഗോപാലകൃഷ്ണന്‍ വഴക്കിനിടയിലേക്ക് വന്നു. തര്‍ക്കത്തിനിടെ ചന്ദ്രനും ഗോപാലകൃഷ്ണനും മറിഞ്ഞു വീഴുകയും കത്തി ചന്ദ്രന്റെ ശരീരത്തില്‍ കുത്തിയിറങ്ങുകയുമായിരുന്നു. 2007 ജൂണിലായിരുന്നു സംഭവം.

   ഗോപാലകൃഷ്ണനെ ജയില്‍ മോചിതനാക്കാന്‍ ഭാര്യ തങ്കമണിയും മൂന്ന് ആണ്‍മക്കളും ശ്രമിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വിഷമിക്കുകയാണ് ഗോപാലകൃഷ്ണന്‍. ഗോപാലകൃഷ്ണനെ നാട്ടിലെത്തിക്കണമെന്നാണ് 70 കഴിഞ്ഞ ഭാര്യയുടെയും മക്കളുടെയും ആഗ്രഹം. ഇതിനായി പലരുടെയും സഹായം തേടിയെങ്കിലും ഒന്നും നടന്നില്ല.
   Published by:Jayesh Krishnan
   First published: