നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Never Too Late to Learn | പഠിക്കാൻ ഒട്ടും വൈകിയിട്ടില്ല; ഒമ്പതാം വയസ്സിൽ ഉപേക്ഷിച്ച പഠനം 77-ാം വയസ്സിൽ പുനഃരാരംഭിച്ച് 81കാരൻ

  Never Too Late to Learn | പഠിക്കാൻ ഒട്ടും വൈകിയിട്ടില്ല; ഒമ്പതാം വയസ്സിൽ ഉപേക്ഷിച്ച പഠനം 77-ാം വയസ്സിൽ പുനഃരാരംഭിച്ച് 81കാരൻ

  ട്വിറ്ററിൽ പങ്കുവെച്ച അദ്ദേഹത്തിന്റെ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഒരു പ്രചോദനമായേക്കാം

   ട്വിറ്ററിൽ പങ്കുവെച്ച അദ്ദേഹത്തിന്റെ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഒരു പ്രചോദനമായേക്കാം

  ട്വിറ്ററിൽ പങ്കുവെച്ച അദ്ദേഹത്തിന്റെ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഒരു പ്രചോദനമായേക്കാം

  • Share this:
   പഠിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. പഠനകാലഘട്ടം കഴിയുമ്പോഴാണ്പലർക്കും ഒന്നുകൂടി പഠിക്കാനുള്ള ആഗ്രഹം ഉണ്ടാകുന്നത്. എന്നും ഒരു വിദ്യാർത്ഥി ആയിരിക്കുക എന്ന സ്വപ്‌നം ആർക്കാണ് ഇല്ലാത്തത്? എന്നാൽ പഠിക്കാൻ (study) ഒട്ടും വൈകിയില്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ 81കാരൻ. തന്റെ 77ാം വയസ്സിൽ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിക്കാനാണ് അദ്ദേഹം സ്‌കൂളിലേക്ക് (school) മടങ്ങിയത്. ട്വിറ്ററിൽ പങ്കുവെച്ച അദ്ദേഹത്തിന്റെ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഒരു പ്രചോദനമായേക്കാം. ഗുഡ്‌ന്യൂസ്‌കറസ്‌പോണ്ടന്റ് (goodnewscorrespondent) എന്ന ഔദ്യോഗിക ട്വിറ്റർ (twitter) ഹാൻഡിലിൽ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

   ''എന്റെ മുത്തച്ഛന് 81 വയസ്സായി. ഒമ്പതാം വയസ്സിൽ സ്‌കൂൾ ജീവിതം അവസാനിപ്പിച്ച് അദ്ദേഹം ജോലിക്ക് പോയി. മുത്തച്ഛന്റെ എല്ലാകാലത്തെയും സ്വപ്‌നം വായനയായിരുന്നു. 77-ാം വയസ്സിൽ ഞങ്ങൾ മുത്തച്ഛനെ സ്‌കൂളിൽ ചേർത്തു. മുത്തച്ഛൻ തന്റെ സ്വപ്‌നം പൂർത്തീകരിച്ചു, ഇപ്പോൾ പഠനത്തിനായി അദ്ദേഹം ധാരാളം മണിക്കൂറുകൾ നീക്കി വെയ്ക്കുന്നു. ഒരിക്കലും തളരാതിരിക്കാൻ അദ്ദേഹം ഞങ്ങളെ പഠിപ്പിച്ചു,'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്.

   അദ്ദേഹം ശ്രദ്ധയോടെ ബുക്ക് വായിക്കുന്നതും പിന്നീട് അദ്ദേഹത്തിന്റെ ക്ലാസ്‌മേറ്റ് ആയ ഒരു കൊച്ചുകുട്ടിയോടൊപ്പമുള്ള ചിത്രവുമാണ് ആദ്യ വീഡിയോ ക്ലിപ്പിൽ കാണിക്കുന്നത്. നവംബർ 28ന് പങ്കുവെച്ച വീഡിയോയ്ക്ക് 26,500 വ്യൂസാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ധാരാളം പേർ മുത്തച്ഛനെ അഭിനന്ദിച്ചുകൊണ്ട് കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.   ''പഠിക്കാനും വായിക്കാനുമുള്ള കഴിവ് അത്ര നിസാരമല്ല, ഞങ്ങൾ എത്ര അനുഗ്രഹീതരാണെന്നും ലോകത്തിന്റെ മറ്റു ഭാഗങ്ങളെക്കുറിച്ച് എത്രമാത്രം പഠിക്കാനുണ്ടെന്നും ഞങ്ങളെ ഓർമ്മിപ്പിച്ചതിന് നന്ദി,'' ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി.

   'വളരെ മനോഹരം,'' മറ്റൊരാൾ പറഞ്ഞു. ''വായിക്കാനുള്ള കഴിവ് ഒരു പുതിയ ലോകം തുറക്കുന്നു. എല്ലാവർക്കും ഇത് പ്രചോദനമാണ്. കുടുംബത്തിന് അഭിമാനിക്കാം,'' മറ്റൊരാൾ അഭിപ്രായപ്പെട്ടു. പഠിക്കാൻ ഒട്ടും വൈകിയിട്ടില്ല എന്നാണ് ഒരുകൂട്ടം ആളുകൾ കമന്റ് ചെയ്തത്.

   അതേസമയം, പ്രതിസന്ധികളെ പരാജയപ്പെടുത്തിയ മറ്റൊരു മുത്തശ്ശിയുടെ വാർത്തയും അടുത്തിടെ പുറത്തു വന്നിരുന്നു. 77 വയസ്സുകാരിയായ ജാനറ്റ് ഇപ്പോൾ, ആർട്സിൽ ബിരുദം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. ഇംഗ്ലണ്ടിലെ വോൾവർഹാംപ്ടൺ സിറ്റി സ്വദേശിയായ ഇവർക്ക് കുടുംബപരമായ കാരണങ്ങളാൽ സ്‌കൂൾ ജീവിതം അവസാനിപ്പിക്കേണ്ടി വന്നു. ഇപ്പോഴിതാ, 60 വർഷങ്ങൾക്ക് ശേഷം തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ അവർ വീണ്ടും പഠനം ആരംഭിച്ചു.

   വളരെ ചെറുപ്പത്തിൽ തന്നെ വിദ്യാഭ്യാസം ഉപേക്ഷിച്ച് വിവാഹത്തിലും കുടുംബ ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ജാനറ്റ് മക്ഡൗഗലിനോട് അവളുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. പഠിക്കാൻ ഏറെ ആഗ്രഹിച്ചിരുന്നെങ്കിലും അവൾക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ ഇപ്പോൾ തന്റെ ബാല്യകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പഠിക്കാൻ തീരുമാനിക്കുകയായിരുന്നു.

   Summary: What makes the old man’s journey endearing is that he had to leave school at the tender age of 9 for work, but always dreamt of reading
   Published by:user_57
   First published: