• HOME
 • »
 • NEWS
 • »
 • life
 • »
 • Achievement | പ്രായം ഒന്നിനും ഒരു തടസമല്ല; പിഎച്ച്ഡി നേടി ഭൗതികശാസ്ത്രജ്ഞനാകുക എന്ന സ്വപ്നം സാക്ഷാത്കരിച്ച് 89കാരൻ 

Achievement | പ്രായം ഒന്നിനും ഒരു തടസമല്ല; പിഎച്ച്ഡി നേടി ഭൗതികശാസ്ത്രജ്ഞനാകുക എന്ന സ്വപ്നം സാക്ഷാത്കരിച്ച് 89കാരൻ 

കൗമാര കാലത്ത് ആൽബർട്ട് ഐൻസ്റ്റീനെയും മാക്സ് പ്ലാങ്കിനെയും കുറിച്ച് വായിച്ചതിന് ശേഷമാണ് സ്റ്റെയ്ൻ്റെ ഉള്ളിൽ ഭൗതികശാസ്ത്രജ്ഞനാകാനുള്ള ആഗ്രഹം ഉടലെടുത്തത്.

(Credits: AP)

(Credits: AP)

 • Last Updated :
 • Share this:
  89 കാരനായ റോഡ് ഐലൻഡ് (Rhode Island) സ്വദേശി രണ്ട് പതിറ്റാണ്ടുകാലത്തെ പരിശ്രമത്തിനൊടുവിൽ തൻ്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. പി എച്ച് ഡി നേടി (Ph.D) ഭൗതികശാസ്ത്രജ്ഞനാകുക (Physicist) എന്നതായിരുന്നു മാൻഫ്രെഡ് സ്റ്റെയ്‌നർ(Manfred Steiner) എന്ന ഈ വയോധികന്റെ ജീവിതാഭിലാഷം.

  പി എച്ച് ഡി നേടുന്നതിൻ്റെ ഭാഗമായി അദ്ദേഹം അടുത്തിടെ പ്രൊവിഡൻസിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ തന്റെ പ്രബന്ധം വിജയകരമായി അവതരിപ്പിച്ചു. ജീവിതകാലം മുഴുവൻ ആഗ്രഹിച്ച് നേടിയെടുത്തത് കൊണ്ടു തന്നെ സ്റ്റെയ്‌നർ ഈ ബിരുദത്തെ അത്രയധികം വിലമതിക്കുന്നുണ്ട്. തന്റെ പഠനത്തിൻ്റെ പാളം തെറ്റിച്ചേക്കാവുന്ന പല ആരോഗ്യ പ്രശ്‌നങ്ങളെയും അതിജീവിച്ചാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

  “ഞാൻ എൻ്റെ ലക്ഷ്യത്തിലെത്തി, എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ് ഇത്", ഈസ്റ്റ് പ്രൊവിഡൻസിലെ തൻ്റെ വീട്ടിൽ ഇരുന്ന് സ്റ്റെയ്‌നർ പറയുന്നു. വിയന്നയിൽ ചെലവഴിച്ച തൻ്റെ കൗമാര കാലത്ത് ആൽബർട്ട് ഐൻസ്റ്റീനെയും മാക്സ് പ്ലാങ്കിനെയും കുറിച്ച് വായിച്ചതിന് ശേഷമാണ് സ്റ്റെയ്ൻ്റെ ഉള്ളിൽ ഭൗതികശാസ്ത്രജ്ഞനാകാനുള്ള ആഗ്രഹം ഉടലെടുത്തത്.

  എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, മെഡിസിൻ പഠിക്കുന്നത് മികച്ച തീരുമാനമായിരിക്കും എന്ന് അമ്മയും അമ്മാവനും അദ്ദേഹത്തെ ഉപദേശിച്ചു. 1955 ൽ വിയന്ന സർവകലാശാലയിൽ നിന്ന് മെഡിക്കൽ ബിരുദം നേടിയ അദ്ദേഹം ഏതാനും ആഴ്ചകൾക്ക് ശേഷം അമേരിക്കയിലേക്ക് താമസം മാറി. അവിടെ ബ്ളഡ് ആൻഡ് ബ്ളഡ് ഡിസോർഡറിനെക്കുറിച്ച്പഠിച്ച് വിജയകരമായ ഒരു തൊഴിൽ ജീവിതം നയിച്ചു.

  ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ ഹെമറ്റോളജിസ്റ്റ് ആകുന്നതിന് മുമ്പ് സ്റ്റെയ്‌നർ ടഫ്‌സ് യൂണിവേഴ്‌സിറ്റിയിൽ ഹെമറ്റോളജിയും മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ ബയോകെമിസ്ട്രിയും പഠിച്ചു. മുഴുവൻ സമയ പ്രൊഫസറായി മാറിയ അദ്ദേഹം 1985 മുതൽ 1994 വരെ ബ്രൗണിലെ മെഡിക്കൽ സ്കൂളിലെ ഹെമറ്റോളജി വിഭാഗത്തെ നയിച്ചു.

  നോർത്ത് കരോലിന സർവകലാശാലയിൽ ഹെമറ്റോളജിയിൽ ഒരു ഗവേഷണ പരിപാടിക്ക് തുടക്കമിടുന്നതിൽ സ്റ്റെയ്‌നർ സഹായിച്ചു. 2000 ൽ മെഡിസിനിൽ നിന്ന് വിരമിച്ച് റോഡ് ഐലൻഡിലേക്ക് മടങ്ങുന്നതുവരെ അദ്ദേഹം അതിന്റെ മേൽനോട്ടം നിർവഹിച്ചു.

  സ്റ്റെയ്‌നറും 93 വയസ്സുള്ള ഭാര്യ ഷീലയും 1960 മുതൽ വിവാഹിതരാണ്. അവർക്ക് രണ്ട് കുട്ടികളും ആറ് പേരക്കുട്ടികളുമുണ്ട്. ഈ മാസം അദ്ദേഹം തന്റെ 90-ാം ജന്മദിനം ആഘോഷിക്കും.

  മെഡിക്കൽ ഗവേഷണം തൃപ്തികരമാണെന്ന് സ്റ്റെയ്‌നർ അഭിപ്രായപ്പെട്ടു. പക്ഷേ അത് ഭൗതികശാസ്ത്രത്തോടുള്ള അദ്ദേഹത്തിന്റെ ആകർഷണത്തിന് പകരം വെയ്ക്കാവുന്നതായിരുന്നില്ല.

  70-ാം വയസ്സിൽ അദ്ദേഹം ഐവി ലീഗ് സർവകലാശാലകളിലൊന്നായ ബ്രൗണിൽ ബിരുദ ക്ലാസുകൾ എടുക്കാൻ തുടങ്ങി. തനിക്ക് താൽപ്പര്യമുള്ള കുറച്ച് കോഴ്‌സുകൾ എടുക്കാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നു, എന്നാൽ 2007 ആയപ്പോഴേക്കും പിഎച്ച്‌ഡിയിൽ ചേരാൻ ആവശ്യമായ ക്രെഡിറ്റുകൾ അദ്ദേഹം നേടി

  സ്റ്റെയ്‌നർ തന്റെ ക്വാണ്ടം മെക്കാനിക്‌സ് ക്ലാസിൽ പ്രവേശിച്ചപ്പോൾ ഫിസിക്‌സ് പ്രൊഫസർ ബ്രാഡ് മാർസ്റ്റൺ ഒന്നമ്പരന്നു. 40 വയസിലുള്ള ബിരുദ വിദ്യാർത്ഥികളെ മാർസ്റ്റൺ പഠിപ്പിച്ചിരുന്നു. 70- വയസുള്ള വിദ്യാർത്ഥി ഇത് ആദ്യമായിരുന്നു.

  ഗുരുതരമായ രോഗാവസ്ഥയിൽ നിന്ന് മോചിതനായ ശേഷം സെപ്റ്റംബറിൽ സ്റ്റെയ്നർ തന്റെ പ്രബന്ധം പൂർത്തിയാക്കി.
  Published by:Sarath Mohanan
  First published: