• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പുക തുപ്പുന്ന ഐസ്ക്രീമുമായി കോഴിക്കോട്

news18
Updated: April 27, 2018, 2:09 AM IST
പുക തുപ്പുന്ന ഐസ്ക്രീമുമായി കോഴിക്കോട്
news18
Updated: April 27, 2018, 2:09 AM IST
കോഴിക്കോട്: ഐസ്ക്രീം പ്രേമികള്‍ക്ക് കോഴിക്കോട് നിന്നൊരു സന്തോഷ വാര്‍ത്ത. പുകമഞ്ഞ് മൂടിയ ലൈവ് ഐസ്ക്രീമാണ് രുചിയുടെ നഗരത്തിലെ പുത്തന്‍ ട്രെന്‍ഡ്. കോഴിക്കോട് ബീച്ചിനടുത്തുള്ള സില്‍ക് സ്ട്രീറ്റിലെ എല്‍ എന്‍ 2 ഐസ്ക്രീം ലബോറട്ടറിയാണ് പുകതുപ്പുന്ന ഐസ്ക്രീമുമായി രുചിപ്രിയരെ കീഴടക്കിയത്.



ബോര്‍ഡിലെ പേരും ഇന്‍റീരിയര്‍ ഡിസൈനും ഉള്ളില്‍ നിന്നുയരുന്ന പുകയും കണ്ടാല്‍ ശരിക്കുമൊരു ലബോറട്ടറിയെന്നേ തോന്നൂ. എന്നാല്‍ കോഴിക്കോട്ടെ ഏറ്റവും തിരക്കേറിയ ഐസ്ക്രീം ഹബാണ് ഇന്ന് എല്‍ എന്‍ 2 ഐസ് ക്രീം ലബോറട്ടറി ആയി മാറിയിരിക്കുന്നത്.

ലിക്വിഡ് നൈട്രജന്‍ എന്ന ഫുഡ് ഗ്രേഡ് നൈട്രജന്‍ ഉപയോഗിച്ചാണ് ഐസ് ക്രീമിന്റെ നിര്‍മാണം. വിദേശരാജ്യങ്ങളിലെ ചിലവേറിയ കഫേകളില്‍ മാത്രം ലഭ്യമായിരുന്ന സ്മോക്കീസിന് കോഴിക്കോട്ടും ആരാധകരേറെയാണ്.



സ്കൂള്‍ കാലം മുതല്‍ ഒരുമിച്ചുണ്ടായിരുന്ന ഏഴ് സുഹൃത്തുക്കളുടെ കൂട്ടായ്മയാണ് എല്‍എന്‍2 ഐസ്ക്രീം ലബോറട്ടറി. കടയുടെ ഇന്‍റീരിയര്‍, ഫര്‍ണിച്ചര്‍, ലൈറ്റ് ഡിസൈനുകളെല്ലാം ചെയ്തത് ഇവര്‍ തന്നെ. ജോലിക്ക് ഒരു സ്റ്റാഫ് മാത്രം. വൈകുന്നേരങ്ങളില്‍ ഒരുമിച്ചിരിക്കാന്‍ ഒരിടമെന്നേ ആദ്യം കരുതിയിരുന്നുള്ളൂ. സ്വന്തമായി ജോലി ചെയ്ത് ലഭിച്ച പണമായിരുന്നു മൂലധനം.

പഫ് ബോള്‍സ്, ഓറിയോ, വാഫര്‍ സ്മോക്കീസിന് പുറമേ 30 തരം ഐസ്ക്രീം രുചികളും ലബോറട്ടറിയിലുണ്ട്. ഫ്രഷ് ഫ്രൂട്ട് ഐസ് ക്രീമുകള്‍ക്കാണ് ഡിമാന്‍ഡ്.
First published: April 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍