29 വർഷമായി; ഭൂമിയുണ്ടായിട്ടും വീട് നിർമ്മാണത്തിന് അനുമതി ലഭിക്കാതെ ഒരു കുടുംബം

റോഡിനു വേണ്ടി ഏറ്റെടുക്കാനുള്ള ഭൂമിയെന്ന് ചൂണ്ടിക്കാട്ടിയാണ് വീട് നിര്‍മ്മാണത്തിന് കോഴിക്കോട് കോര്‍പറേഷന്‍ അനുമതി നിഷേധിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 20, 2020, 11:06 PM IST
29 വർഷമായി; ഭൂമിയുണ്ടായിട്ടും വീട് നിർമ്മാണത്തിന് അനുമതി ലഭിക്കാതെ ഒരു കുടുംബം
ശ്രീധരൻ
  • Share this:
കോഴിക്കോട്:  കയ്യിലെ മുഴുവന്‍ സമ്പാദ്യവുമെടുത്ത്  വാങ്ങിയ അഞ്ചര സെന്റിൽ 29 വര്‍ഷമായി വീട് നിര്‍മ്മിക്കാൻ അനുമതി ലഭിക്കാതെ ഒരു ദളിത് കുടുംബം. സിനിമാ തിയേറ്റര്‍ തൊഴിലാളിയായിരുന്ന പി.ബി ശ്രീധരനും കുടുംബത്തിനുമാണ് റോഡിനു വേണ്ടി ഏറ്റെടുക്കാനുള്ള ഭൂമിയെന്ന് ചൂണ്ടിക്കാട്ടിയാണ് വീട് നിര്‍മ്മാണത്തിന് കോഴിക്കോട് കോര്‍പറേഷന്‍അനുമതി നിഷേധിക്കുന്നത്.

ശ്രീധരന് 73 വയസായി. കോഴിക്കോട്ടെ സംഘം തിയേറ്റര്‍ പൂട്ടിയപ്പോള്‍ കിട്ടിയ തുകയും കയ്യിലെ സമ്പാദ്യവും ചേര്‍ത്ത്  29 വര്‍ഷം മുൻപാണ് കൊമ്മേരിയില്‍  അഞ്ചര സെന്റ് വാങ്ങിയത്. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായത്തിലൂടെ വീട് വയ്ക്കാനുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങിയപ്പോഴാണ് ശ്രീധരന്‍ ആ യാഥാര്‍ഥ്യം ഞെട്ടലോടെ മനസ്സിലാക്കുന്നത്.

റോഡിന് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിനാല്‍ അഞ്ചരസെന്റില്‍ വീട് നിര്‍മ്മിക്കാനാവില്ല. ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്താല്‍ നഷ്ടപരിഹാരം ലഭിക്കുമെന്നിരിക്കെ ആ കാത്തിരിപ്പിനും രണ്ടര പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.  സെന്റിന് ഏഴ് ലക്ഷത്തോളം വിലയുള്ള ഭൂമി നോക്കി നെടുവീര്‍പ്പെടാനെ ഈ വയോധികന് കഴിയുന്നുള്ളൂ.
TRENDING:'സ്‌ത്രീകളോട്‌ പുലര്‍ത്തേണ്ട മാന്യത പോലും വിസ്‌മരിച്ചു'; മുല്ലപ്പള്ളിക്കെതിരെ എ വിജയരാഘവൻ [NEWS]സംസ്ഥാനത്ത് നാളെ മദ്യശാലകൾ തുറക്കും [NEWS]അയ്യപ്പന്‍ നായരായി സച്ചി മനസിൽ കണ്ടത് മോഹൻലാലിനെ; ഒടുവിൽ ബിജുവിനെ തീരുമാനിക്കാൻ കാരണം ഇതാണ് [NEWS]
മൂന്ന് പെണ്‍മക്കളെ വിവാഹം ചെയ്തയച്ചു. മകന് 40 ആയിട്ടും കല്യാണം നടക്കുന്നില്ല.  തലചായ്ക്കാന്‍ ഒരു കൂരയില്ലാത്തത് തന്നെയാണ് കാരണമെന്ന് ശ്രീധരൻ പറയുന്നു.

ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുകയോ വീട് നിര്‍മ്മിക്കാന്‍ അനുമതി നല്‍കുകയോ വേണം. കണ്ണടയുന്നതിന് മുമ്പുള്ള ഏക ആഗ്രഹമാണിതെന്നും ശ്രീധരന്‍ പറയുന്ന.  എന്നാല്‍ ഇതേക്കുറിച്ച് അറിയില്ലെന്നാണ് കോഴിക്കോട് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പറയുന്നത്.
First published: June 20, 2020, 11:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading