• HOME
  • »
  • NEWS
  • »
  • life
  • »
  • Live In Relation | കുറച്ച് ദിവസം ഒരുമിച്ച് താമസിച്ചത് കൊണ്ട് മാത്രം ലിവ്-ഇൻ റിലേഷൻ അവകാശവാദം ഉന്നയിക്കാനാകില്ല: പഞ്ചാബ് ഹരിയാന ഹൈക്കോടതി

Live In Relation | കുറച്ച് ദിവസം ഒരുമിച്ച് താമസിച്ചത് കൊണ്ട് മാത്രം ലിവ്-ഇൻ റിലേഷൻ അവകാശവാദം ഉന്നയിക്കാനാകില്ല: പഞ്ചാബ് ഹരിയാന ഹൈക്കോടതി

18 വയസ്സുള്ള ഒരു യുവതിയും 20 വയസ്സുള്ള യുവാവും സമർപ്പിച്ച ഹർജിയാണ് ബെഞ്ച് പരിഗണിച്ചത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
പ്രായപൂർത്തിയായ രണ്ട് പേർ കുറച്ച് ദിവസം ഒരുമിച്ച് താമസിച്ചത് കൊണ്ട് മാത്രം അവരുടെ ലിവ്-ഇൻ റിലേഷൻഷിപ്പ് (live-in relationship) ബന്ധം യഥാർത്ഥത്തിലുള്ളതാണെന്ന് പറയാൻ കഴിയില്ലെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി (The Punjab and Haryana High Court) വ്യക്തമാക്കി.

"ബന്ധത്തിന്റെ ദൈർഘ്യവും പരസ്പരമുള്ള കടമകളും ഉത്തരവാദിത്തങ്ങളും ഇത്തരമൊരു ബന്ധത്തെ വൈവാഹിക ബന്ധങ്ങൾക്ക് തുല്യമാക്കുന്നു" എന്നും ഹൈക്കോടതി നിരീക്ഷിച്ചു. കുടുംബാംഗങ്ങളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് ഹരിയാനയിലെ യമുനാനഗർ ജില്ലയിൽ നിന്നുള്ള ദമ്പതികൾ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ജസ്റ്റിസ് മനോജ് ബജാജ് ഈ ഉത്തരവുകൾ പുറപ്പെടുവിച്ചത്.

18 വയസ്സുള്ള ഒരു യുവതിയും 20 വയസ്സുള്ള യുവാവും സമർപ്പിച്ച ഹർജിയാണ് ബെഞ്ച് പരിഗണിച്ചത്. ഇവർ പരസ്പരം പ്രണയത്തിലാണെന്നും പ്രായപൂർത്തിയാകുമ്പോൾ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുന്നതായും അവകാശപ്പെടുന്ന ഹർജിയാണിത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തങ്ങൾ ലിവ്-ഇൻ റിലേഷൻഷിപ്പിലായിരുന്നുവെന്നും ഇവർ അവകാശപ്പെട്ടു. പെൺകുട്ടിയുടെ രക്ഷിതാക്കൾ തങ്ങളുടെ ബന്ധത്തിനെ എതിർക്കുകയും അവർക്ക് താത്പര്യമുള്ള ഒരു ആൺകുട്ടിയുമായി പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ യുവാവിനെ ക്രിമിനൽ കേസിൽ കുടുക്കുമെന്ന് ഭീഷണി ഉയർത്തിയിരുന്നതായും പരാതിയിൽ പറയുന്നു.

ഹർജിക്കാർ പ്രകടിപ്പിച്ച ഭീഷണിയെക്കുറിച്ചുള്ള ഭയം യാഥാർത്ഥ്യമാണെന്ന് തോന്നുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. ഇവർക്കെതിരെ ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇത്തരമൊരു ഹർജി നൽകിയതിന് ദമ്പതികൾക്ക് 25,000 രൂപയും പിഴയും ഹൈക്കോടതി ചുമത്തിയിട്ടുണ്ട്.

2005ലെ ഗാർഹിക പീഡനങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം അനുസരിച്ച് ഇത്തരം ബന്ധങ്ങൾക്ക് നിയമസാധുത നൽകിയതിനാൽ, എതിർലിംഗത്തിൽപ്പെട്ട രണ്ട് പ്രായപൂർത്തിയായ വ്യക്തികൾ തമ്മിലുള്ള ലിവ് ഇൻ റിലേഷൻഷിപ്പ് ഇന്ത്യയിലും അംഗീകരിച്ചിട്ടുണ്ട്.

എന്നാൽ, ഈ അംഗീകാരം അല്ലെങ്കിൽ അവകാശം ഉണ്ടായിരുന്നിട്ടും, സമൂഹത്തിലെ ചില വിഭാഗങ്ങൾ ഇത്തരം ബന്ധങ്ങൾ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.



കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാമൂഹിക മൂല്യങ്ങളിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നും പ്രത്യേകിച്ച് സമ്പൂർണ്ണ സ്വാതന്ത്ര്യത്തിനായി ചിലർ മാതാപിതാക്കളെ ഉപേക്ഷിച്ച് അവർ ഇഷ്ടപ്പെടുന്ന വ്യക്തിയോടൊപ്പം ജീവിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ, അവരുടെ അവകാശത്തിന് കോടതിയുടെ അംഗീകാരം ലഭിക്കുന്നതിനായി, ജീവനും സ്വാതന്ത്ര്യത്തിനും ഭീഷണിയുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ട് നിരവധി പേരാണ് സംരക്ഷണത്തിനായി ഇത്തരത്തിൽ ഹർജികൾ ഫയൽ ചെയ്യുന്നതെന്നും ഇത് പതിവായിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.

ഇത്തരത്തിലുള്ള കേസുകൾക്കായി കോടതിയുടെ വിലപ്പെട്ട സമയം ചെലവഴിക്കേണ്ടതായി വരുന്നുണ്ട്. ഇത് മറ്റ് പല പ്രധാനപ്പെട്ട കേസുകൾക്കുമായുള്ള സമയമാണ് കളയുന്നതെന്നും ഹൈക്കോടതി പറഞ്ഞു.

സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായം പുരുഷന്മാരുടേതിന് സമാനമായി 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള നിർദ്ദേശത്തിന് കേന്ദ്രമന്ത്രിസഭ ബുധനാഴ്ച അനുമതി നൽകി

Summary: A few days of co-living not enough to be called a live-in relationship, says the High Court of Punjab and Haryana
Published by:user_57
First published: