News18 MalayalamNews18 Malayalam
|
news18-malayalam
Updated: February 21, 2021, 6:50 PM IST
mumbai Auto driver
ആളുകളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥകൾ പറയുന്ന ബ്ലോഗായ ‘ഹ്യൂമൻസ് ഓഫ് ബോംബെ’യോടാണ് ഓട്ടോറിക്ഷ ഡ്രൈവർ ദേശ്രാജ് തന്റെ ജീവിതയാത്ര പങ്കുവെച്ചത്. ഇദ്ദേഹത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് അർച്ചന ഡാൽമിയ ഈ ജീവിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ‘തന്റെ കുടുംബത്തെ സംരക്ഷിക്കണമെന്ന് ശപഥമെടുത്തൊരു മനസാണ് അയാളുടെത്’ എന്ന സിനിമ ഡയലോഗ് കടമെടുക്കുകയാണെങ്കിൽ ദേശ്രാജിന്റെ ജീവിതം അങ്ങനെതന്നെയാണ്. എന്നാൽ ഈ കഥയ്ക്ക് സിനിമയുമായി ബന്ധമില്ല. സിനിമാകഥകളെ പോലും വെല്ലുന്ന തരത്തിൽ കുടുംബത്തിനായി സമർപ്പിക്കപ്പെട്ട ഒരു ജീവിതം തന്നെയാണ് ദേശ്രാജിന്റെത്. മുംബൈയിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ദേശ്രാജ്. ‘ഹ്യൂമൻസ് ഓഫ് ബോംബെ’ പങ്കുവെച്ച ഇദ്ദേഹത്തിന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലാണ്.
തന്റെ രണ്ടു മക്കളെയും നഷ്ടപ്പെട്ടതിനുശേഷവും, കുടുംബത്തെ രക്ഷപ്പെടുത്താൻ ഏതറ്റംവരെയും പോവുകയാണ് ഈ 74കാരൻ ഇപ്പോൾ. ആറ് വർഷം മുമ്പ്, എന്റെ മൂത്ത മകൻ വീട്ടിൽ നിന്ന്
പെട്ടെന്ന് കാണാതായി; പതിവുപോലെ ജോലിക്ക് പോയ മകൻ, പക്ഷേ തിരിച്ചെത്തിയില്ല, ഹ്യൂമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിൽ ദേശരാജ് പറഞ്ഞു. ഒരാഴ്ചയ്ക്ക് ശേഷമാണ് മൂത്ത മകന്റെ മൃതദേഹം കണ്ടെത്തി. മാനസികമായി തകർന്നെങ്കിലും ഉത്തരവാദിത്തങ്ങളുള്ളതിനാൽ വിലപിച്ചിരിക്കാൻ അദ്ദേഹത്തിന് സമയമില്ലായിരുന്നു. അതിനാൽ, അടുത്ത ദിവസം തന്നെ അദ്ദേഹം തന്റെ ഓട്ടോയുമായി റോഡിലേക്ക് ഇറങ്ങി. മൂത്തമകൻ മരിച്ച് രണ്ട് വർഷത്തിന് ശേഷം, ദേശ്രാജിന്റെ ഇളയ മകൻ ആത്മഹത്യ ചെയ്തു. “എന്റെ മരുമകളെയും അവരുടെ നാല് മക്കളെയും നോക്കണമെന്ന ഉത്തരവാദിത്ത ബോധമാണ് എന്നെ മുന്നോട്ട് നയിച്ചത്” ദേശരാജ് പറയുന്നു. ഈ സംഭവങ്ങൾക്ക് ശേഷം, കുടുംബത്തിന് വേണ്ടി ഈ പ്രായത്തിലും കൂടുതലായി അധ്വാനിക്കേണ്ടിവന്നു- രാവിലെ 6 മണിക്ക് വീട് വിട്ടിറങ്ങിയാൽ അർദ്ധരാത്രി വരെ ഓട്ടോ ഓടിച്ച് പ്രതിമാസം 10,000 രൂപ സമ്പാദിക്കും.
Also Read-
സിലിക്കൺ വാലിയിൽ നിന്ന് തെങ്കാശിയിലേയ്ക്ക് ചേക്കേറി സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു, ജോലി നൽകുന്നത് നിരവധി പേർക്ക്
“മിക്ക ദിവസങ്ങളിലും ഞങ്ങൾക്ക് കഴിക്കാൻ ഒന്നും ഉണ്ടാകാറില്ല,” ദേശരാജ് പറയുന്നു. മാസത്തിൽ കിട്ടുന്ന ആകെ വരുമാനത്തിൽ 6,000 രൂപ പേരക്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി നൽകും, 7
പേരുള്ള ഒരു കുടുംബത്തെ പോറ്റുന്നത് ബാക്കിയുള്ള 4,000 രൂപ കൊണ്ടാണ്. തന്റെ പേരക്കുട്ടിക്ക് ബിഎഡ് കോഴ്സിനായി ഡൽഹിയിലേക്ക് പോകണമെന്ന ആഗ്രഹം നിറവേറ്റാൻ ദേശ്രാജ് തന്റെ വീട് വിറ്റു. “എനിക്ക് അവളുടെ സ്വപ്നങ്ങൾ എന്തുവിലകൊടുത്തും നിറവേറ്റേണമായിരുന്നു. അതിനാൽ, ഞാൻ ഞങ്ങളുടെ വീട് വിറ്റ് അവളുടെ ഫീസ് അടച്ചു, ”അദ്ദേഹം പങ്കുവെച്ചു. മുംബൈയിൽ ഓട്ടോ ഓടിച്ചാലേ കുടുംബം പോറ്റാനാകൂ എന്നുള്ളതിനാൽ ദേശ്രാജ് ഭാര്യയെയും മരുമകളെയും മറ്റ് പേരക്കുട്ടികളെയും അവരുടെ ഗ്രാമത്തിലെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് അയച്ചു.
ഈ കഥ സോഷ്യൽ മീഡിയ ഉപയോക്താക്കളെ വളരെയധികം സ്വാധീനിക്കുകയും അദ്ദേഹത്തെ സഹായിക്കാൻ പലരും മുന്നോട്ട് വരികയും ചെയ്തു. ഗുഞ്ചൻ റാട്ടി എന്ന ഫേസ്ബുക്ക് ഉപയോക്താവ്
276 പേരിൽ നിന്ന് 5.3 ലക്ഷം രൂപ സ്വരൂപിച്ചതായി, എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ് നേതാവ് അർച്ചന ഡാൽമിയയും ദേശരാജിന്റെ കഥ ട്വിറ്ററിൽ പങ്കുവെച്ചു. ദേശ്രാജിന്റെ ഫോൺ നമ്പർ പങ്കുവെച്ചുകൊണ്ട് അയാളെ സഹായിക്കാൻ അവർ മുംബൈക്കാരോട് അഭ്യർത്ഥിച്ചു.
Published by:
Anuraj GR
First published:
February 21, 2021, 6:40 PM IST