• HOME
  • »
  • NEWS
  • »
  • life
  • »
  • 'മോദത്തോടെ ആകാശദീപങ്ങളും താഴത്തെ നക്ഷത്രജാലങ്ങളും'; ക്രിസ്തുമസിനെ വരവേൽക്കാൻ ഓസ്ട്രേലിയയിൽ നിന്നൊരു മലയാള ഗാനം

'മോദത്തോടെ ആകാശദീപങ്ങളും താഴത്തെ നക്ഷത്രജാലങ്ങളും'; ക്രിസ്തുമസിനെ വരവേൽക്കാൻ ഓസ്ട്രേലിയയിൽ നിന്നൊരു മലയാള ഗാനം

ക്രിസ്തുമസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ "നിലാജനൽ തുറന്നു മാലാഖമാർ" എന്ന മ്യൂസിക് വീഡിയോയാണ് ശ്രദ്ധ നേടുന്നത്

  • Share this:

    ക്രിസ്തുമസിനെ വരവേൽക്കാൻ ഓസ്ട്രേലിയയിൽ നിന്നൊരു മലയാളഗാനം. ഓസ്ട്രേലിയയിലെ ക്രിസ്തുമസ് ആഘോഷങ്ങൾ ദൃശ്യവൽക്കരിച്ച ഗാനം ശ്രേയ ജയദീപും ലിജോ ഡെന്നീസും ലിന്റ ലാലും ചേർന്നാണ് ആലപിക്കുന്നത്. ലിജോ ഡെന്നീസിന്റെ ഈണത്തിന് സജീവ് സി വാര്യരാണ് വരികളെഴുതിയത്.

    ഓസ്ട്രേലിയയിലെ വർണാഭമായ ദൃശ്യങ്ങളോടെയാണ് ഗാനം ഒരുക്കിയത്.”നിലാജനൽ തുറന്നു മാലാഖമാർ” എന്ന മ്യൂസിക് വീഡിയോ പ്രശസ്ത ബാലതാരവും അവതാരകയുമായ മീനാക്ഷി അനൂപും ഗായിക ശ്രേയ ജയദീപും ഫേസ്ബുക്ക് പേജുകളിൽ റിലീസ് ചെയ്തു. ഓർക്കസ്ടേഷൻ – രമേഷ് വിജയ് . ഏയ്ഞ്ചൽ സുനിൽ , അന്ന മേരി ബാബു എന്നീ പെൺകുട്ടികളാണ് അഭിനയിച്ചത്.


    മ്യൂസിക് വീഡിയോയിലെ വരികൾ

    മോദത്തൊടാകാശ ദീപങ്ങളും
    താഴത്തെ നക്ഷത്രജാലങ്ങളും
    സാകൂതമായ് തേടുന്നുവോ
    നൂറു സൂര്യശോഭയാർന്ന ദേവനെ (2)

    മാൻകൂട്ടം തേരോട്ടും
    വെൺമേഘജാലങ്ങളാകെ
    തൂമഞ്ഞാൽ പുൽമേഞ്ഞീ
    പാരാകെ കാലിത്തൊഴുത്തായ്
    ഒരു ഞൊടിയെന്തോ തിരഞ്ഞോർത്തു നിൽക്കുന്നു
    നിരുപമ സ്നേഹാകാശം
    അതിശയമെല്ലാം തുളുമ്പിത്തുടിക്കുന്നു
    കരളൊരു പാരാവാരം
    പാവങ്ങളിൽ കനിവേകുവാൻ
    ഇഹലോകനാഥൻ പിറന്നീ ദിനം (2)

    പുൽക്കൂട്ടിലെ സ്നേഹദീപോദയം
    ലോകാധിനാഥന്റെ താരോദയം
    പൂക്കണ്ണുമായ് നിൽക്കുന്നുവോ
    നിലാ ജനൽ തുറന്നു മാലാഖമാർ

    ആലോലമാമീ ഇലച്ചാർത്തു പോലും
    ആനന്ദമോടെ വണങ്ങി സ്തുതിക്കും
    നീർച്ചാലിലെ പൂഞ്ചുഴിക്കുത്തിലാകെ
    കണ്ണാടി ഗോളങ്ങൾ ദീപം കൊളുത്തും
    അത്യുന്നതത്തിൽ മഹത്വം
    ആ—
    ദൈവത്തിനെന്നും മഹത്വം
    ആ …..
    നിറദീപമായ് നന്മപൂക്കുന്നിതാ
    നിറദീപമായ് നന്മപൂക്കുന്നിതാ

    പുൽക്കൂട്ടിലെ സ്നേഹദീപോദയം
    ലോകാധിനാഥന്റെ താരോദയം
    പൂക്കണ്ണുമായ് നിൽക്കുന്നുവോ
    നിലാ ജനൽ തുറന്നു മാലാഖമാർ

    ഹൃദയവനികൾ പൂവിടുന്ന നിമിഷമായ്
    അകലെയരികെ അണയുമരിയ സമയമായ്
    തളിരുപോലെ പുതിയ പുലരി വരികയായ്
    അമലമഖിലമറിയും നാളുമരികെയായ്

    എന്നാത്മ നയനങ്ങൾ കിനിയുമ്പോഴും
    നിൻ ദിവ്യവചനങ്ങൾ തഴുകുമ്പോഴും
    നീയെന്ന നിത്യത്തെ തിരയുമ്പോഴും
    ഞാനെന്ന സത്യത്തിൽ നിറയുമ്പോഴും

    നീ വരൂ നീ വരൂ സ്നേഹഗായകാ ……
    നീ വരൂ നീ വരൂ ലോകരക്ഷകാ ….
    നീ വരൂ നീ വരൂ സ്നേഹഗായകാ ……
    നീ വരൂ നീ വരൂ ലോകരക്ഷകാ ….
    ഉം …..ഉം …….ഉം ……ഉം …..ഉം ..
    ല……ല ……ല …….ല ……….ല…

    Published by:Anuraj GR
    First published: