• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മാതൃകയായി ഇവിടെ ഒരു സർക്കാർ ആശുപത്രി

news18
Updated: April 16, 2018, 6:20 PM IST
മാതൃകയായി ഇവിടെ ഒരു സർക്കാർ ആശുപത്രി
news18
Updated: April 16, 2018, 6:20 PM IST
ആലുവ: സംസ്ഥാനത്തിന് മാതൃകയായി ഒരു സർക്കാർ ആശുപത്രി. ആലുവയിലെ ജില്ലാ ആശുപത്രിയാണ് സംസ്ഥാനത്തിന് ആകമാനം ഒരു നല്ല മാതൃകയായിരിക്കുന്നത്. ഇവിടെ സ്ഥാപിച്ച പൊതുമേഖലയിലെ ആദ്യത്തെ ഡയാലിസിസ് കേന്ദ്രത്തിൽ ഇതുവരെ കഴിഞ്ഞത് 75000 ഡയാലിസിസുകൾ. സമൂഹത്തിലെ ഏറ്റവും നിർധനരായ രോഗികൾക്ക് ആശ്രയമേകുന്നു എന്നതാണ് ഈ കേന്ദ്രത്തിന്‍റെ പ്രത്യേകത.

നിർധനരായ രോഗികൾക്കായി പൊതുമേഖലയിൽ ആരംഭിച്ച ആദ്യത്തെ ഡയാലിസിസ് യൂണിറ്റാണ് ആലുവയിലുള്ളത്. ഏഴു യന്ത്രങ്ങളുമായി ഡയാലിസ് ആരംഭിച്ച ഇവിടെ ഇപ്പോൾ 24 യന്ത്രങ്ങളാണ് ഡയാലിസിസിനായി ഉള്ളത്. ഇതുമൂലം സ്വകാര്യ മേഖലയിലെ ഡയാലിസിസ് നിരക്ക് ഉയരാതെ നിലനിർത്താൻ സഹായിച്ചിട്ടുണ്ടെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ.എൻ വിജയകുമാർ പറഞ്ഞു.

348 ഡയാലിസിസ് രോഗികൾക്കാണ് ഈ സെന്‍ററിന്‍റെ സേവനം ലഭിച്ചത്. ഇപ്പോൾ 120 രോഗികൾക്ക് ഇവിടെ സ്ഥിരമായി ഡയാലിസിസ് നടത്തുന്നു. 2010ൽ അന്നത്തെ എംപി ആയിരുന്ന പി രാജീവിന്റെ ശ്രമഫലമായാണ് ഡയാലിസിസ് കേന്ദ്രത്തിന് അന്ന് സർക്കാർ അനുമതി നൽകിയത്. കൂടുതൽ മെഷീനുകൾ ഒരുക്കാനുള്ള ശ്രമത്തിലാണെന്ന് മുൻ എംപി പി രാജീവ് പറഞ്ഞു

ഡയാലിസിസ് സെന്‍ററിൽ 75000 ഡയാലിസിസുകൾ പിന്നിട്ടതിന്‍റെ ഭാഗമായി കഴിഞ്ഞദിവസം മൾട്ടി സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.
First published: April 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍