നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • മലപ്പുറത്തും ഇതൾ വിരിഞ്ഞു സഹസ്രദളപത്മം; പൂവിട്ടത് വളാഞ്ചേരി സ്വദേശി അബ്ദുൽ നാസറിൻ്റെ പരിപാലനത്തിൽ

  മലപ്പുറത്തും ഇതൾ വിരിഞ്ഞു സഹസ്രദളപത്മം; പൂവിട്ടത് വളാഞ്ചേരി സ്വദേശി അബ്ദുൽ നാസറിൻ്റെ പരിപാലനത്തിൽ

  ബ്രഹ്മാവിൻ്റെ ഇരിപ്പിടം ആണ് സഹസ്രദള പത്മം എന്നാണ് വിശ്വാസം

  വളാഞ്ചേരി സ്വദേശി അബ്ദുൾ നാസറിന്റെ പരിപാലനത്തിൽ വിരിഞ്ഞ സഹസ്രദളപത്മം

  വളാഞ്ചേരി സ്വദേശി അബ്ദുൾ നാസറിന്റെ പരിപാലനത്തിൽ വിരിഞ്ഞ സഹസ്രദളപത്മം

  • Share this:
  മലപ്പുറം: വളാഞ്ചേരിയിലും വിരിഞ്ഞു ആയിരം ഇതളുകൾ ഉള്ള താമര. വളാഞ്ചേരി വലിയകുന്ന് സ്വദേശികൾ ആയ പള്ളിയാലിൽ അബ്ദുൽ നാസറും ഭാര്യ ആരിഫയും ചേർന്ന് ആണ് ഈ ഹിന്ദു വിശ്വാസ പ്രമാണത്തിലെ പുണ്യ പരിപാവന പുഷ്പത്തെ പരിപാലിക്കുന്നത്.

  കേരളത്തിലെ കാലാവസ്ഥയില്‍ അപൂര്‍മായി മാത്രം വിരിയുന്നത് ആണ് സഹസ്രദളപത്മം. അത് വിരിയിച്ചെടുത്തതിന്റെ ആഹ്ളാദം ചെറുതല്ല അബ്ദുല്‍ നാസറിനും ഭാര്യ ആരിഫക്കും. മലപ്പുറം വളാഞ്ചേരി വലിയകുന്നിലെ ഇവരുടെ ഗ്രീന്‍ വേള്‍ഡ് അഗ്രി ഫാമിലാണ് ആയിരം ഇതളുകളുള്ള താമര വിരിഞ്ഞ് കൗതുകം പരത്തുന്നത്.

  കഴിഞ്ഞ മാര്‍ച്ചില്‍ കൊല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈന്‍ വഴി ആണ് അബ്ദുൽ നാസര്‍ സഹസ്രദള പത്മത്തിന്റെ കിഴങ്ങ് വരുത്തിയത്. തന്റെ ഗ്രീന്‍ വേള്‍ഡ് അഗ്രിഫാമിലെ ചെറിയ കുളത്തില്‍ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഇത് വളര്‍ത്തിയത്. പതിനഞ്ചിനം താമരകളും ആമ്പലുകളുമുണ്ട് നാസറിന്റെ നഴ്‌സറിയില്‍. ഇപ്പോൾ ഈ പൂന്തോട്ടത്തിലെ രാജാവ് ആയിരം ഇതളുകൾ ഉള്ള താമര ആണെന്ന് പറയാം. അത്രമാത്രം തലയെടുപ്പോടെ വിരിഞ്ഞ് നിൽക്കുക ആണ് സഹസ്ര ദള പത്മം.കേരളത്തിലെ നാലാമത്തെതും ജില്ലയിലെ ആദ്യത്തേതുമാണ് നാസറിന്റെ നഴ്‌സറിയിലെ ഈ പുഷ്പം.  തിരുവന്തപുരത്ത് സെക്രട്ടറിയേറ്റില്‍ സെക്ഷന്‍ ഓഫീസറായ ഭാര്യ ആരിഫയുടെ പിന്തുണയോടെയായിരുന്നു ഇതിന്റെ പരിപാലനം. ഹിന്ദുമത വിശ്വാസപ്രകാരം ബ്രഹ്മാവിന്റെ ഇരിപ്പിടമായി വിശേഷിപ്പിക്കുന്നത് സഹസ്രദള പത്മത്തെയാണ്. സഹസ്ര ദളപത്മം ഐശ്വര്യം കൊണ്ടു വരും എന്നാണ് വിശ്വാസം. അല്പം പണിപ്പെട്ട് ആണെങ്കിലും സഹസ്രദളപത്മം വിരിയിച്ചെടുത്തതിന്റെ സന്തോഷത്തിലാണ് ഇവര്‍.

  " ഒരു പരീക്ഷണ അടിസ്ഥാനത്തിൽ ചെയ്തു നോക്കിയത് ആണ്. കേരളത്തിലെ കാലാവസ്ഥയിൽ ഇത് വിരിയും എന്ന് ഉറപ്പ് ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ ഇത് വിരിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ ആകാത്ത സന്തോഷം ഉണ്ട്. "  സഹസ്രദളപത്മം കേരളത്തിലെ കാലാവസ്ഥയിൽ വിരിയുന്നത് അപൂർവ്വമാണ്. 2009 ചൈനയിലാണ് ഈ പൂവ് ആദ്യം കണ്ടെത്തിയത്. ജലസസ്യങ്ങൾ ക്ക് അംഗീകാരം നൽകുന്ന ഇന്റർനാഷണൽ വാട്ടർ ലില്ലി ആൻഡ് വാട്ടർ ഗാർഡൻ സൊസൈറ്റി ഈ ഇനത്തെ അംഗീകരിച്ചിട്ടുണ്ട്. ലഖ്നൗ നാഷണൽ ബൊട്ടാനിക്കൽ റിസർച്ച് ഇൻസ്റ്ററ്റ്യൂട്ടിലെ സീനിയർ സയൻ്റിസ്റ്റ് ഡോ.കെ.എം. പ്രഭുകുമാറിൻ്റെ വാക്കുകൾ സഹസ്ര ദളപത്മത്തെ പറ്റി ഇങ്ങനെ പറഞ്ഞിരുന്നു.‍  നെലുമ്പോ നൂസിഫെറാ എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന താമരയുടെ ഷി ഷുന്‍ചിന്‍ബാന്‍ എന്ന ഇനമാണിത്. സ്ലോങ് ഷാൻ ഹോങ് തൗസന്റ് പെറ്റൽ , ടവർ ഓഫ് ഡെ നൈറ്റ് എന്നീ പേരുകളിൽ വേറെയും സഹസ്രദളപത്മങ്ങൾ ഉണ്ട്. എന്നാൽ ഈമൂന്നു തരത്തിലുള്ള സഹസ്രദളപത്മങ്ങളില്‍ ശ്രേഷ്ഠമായി പറയുന്ന അള്‍ട്ടിമേറ്റ് തൗസന്റ് പെറ്റലാണ്. മുമ്പ് എറണാകുളത്തും തിരുവല്ലയിലും തൃപ്രയാറിലും  സഹസ്രദളപത്മം വിരിഞ്ഞിരുന്നു. എറണാകുളത്ത് ഗണേഷ് അനന്തകൃഷ്ണനും തിരുവല്ലയിൽ മോളമ്മ മാത്യുവും തൃപ്രയാറിൽ പ്രേംകുമാറും ആണ് ഇതിനുമുൻപ് സഹസ്രദളപത്മം വിരിയിച്ചവർ.  ഈ അപൂര്‍വ്വയിനം മലപ്പുറത്തും വിരിഞ്ഞതോടെ കാഴ്ച്ചക്കാരും ആവശ്യക്കാരും ഏറുകയാണ്.
  Published by:Rajesh V
  First published:
  )}