• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തളർന്നുപോയ ചെറുമകനു താങ്ങായി, തളരാതെ ഒരു മുത്തശ്ശി

news18
Updated: February 10, 2018, 3:39 PM IST
തളർന്നുപോയ ചെറുമകനു താങ്ങായി, തളരാതെ ഒരു മുത്തശ്ശി
news18
Updated: February 10, 2018, 3:39 PM IST
വാര്‍ദ്ധക്യം വിശ്രമജീവിതം നയിക്കാനുള്ളതാണെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ വാര്‍ദ്ധക്യത്തില്‍ ചെറുമകനുവേണ്ടി ഏറെ കഷ്ടപ്പെടുന്ന കരളലിയിക്കുന്ന ഒരു ജീവിതകഥയാണ് ഇവിടെ പറയുന്നത്. കാലിനു സ്വാധീനം ഇല്ലാത്ത തന്റെ ഒൻപതു വയസ്സുകാരൻ ചെറുമകനെ അവന്റെ വീൽ ചെയർ ഉന്തി സ്കൂളിൽ എത്തിക്കാനും തിരികെ കൊണ്ടുവരാനും പതിനഞ്ചു മൈൽ ദൂരം എന്നും നടക്കുന്നൊരു മുത്തശ്ശി. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയിലെ ഒരു ഗ്രാമത്തിലുള്ള ഷി യൂയിങ് എന്ന മുത്തശിക്ക് പ്രായം എണ്‍പതിനോട് അടുത്തു. കഴിഞ്ഞ നാലുവർഷമായി ഹവാനെ വീല്‍ചെയര്‍ ഉന്തി സ്കൂളില്‍ കൊണ്ടുപോകുന്നത് മുത്തശിയാണ് . പതിനഞ്ചു മൈൽ ദൂരം വീൽചെയർ ഉന്തി യാത്ര ചെയ്യുന്നത് ഒരു ചെറിയ കാര്യമല്ല. ഷി യുയിങ്ങിന്റെ വീട്ടിൽ നിന്നും 1.86 മൈൽ ദൂരമുണ്ട് ഹാവെന്റെ സ്കൂളിലേക്ക് . ദിവസവും രാവിലെയും ഉച്ചയ്ക്കും വൈകിട്ടുമായി എട്ടു തവണയാണ് യുയിങ് ഹാവെനുമായി ഈ ദൂരമത്രയും യാത്ര ചെയ്യുന്നത്.

ജിയാങ് ഹാവെൻ എന്ന ചെറുമകന് രണ്ടു വയസിലാണ് സെറിബ്രൽ പാൾസി (തലച്ചോറിനെ ബാധിക്കുന്ന തളര്‍വാതം) പിടിപെട്ടത്. അമ്മ,അച്ഛനിൽനിന്നും വേർപിരിഞ്ഞു താമസിക്കവെ ഹാവെന് ആശ്രയം മുത്തശ്ശി മാത്രം അയി. ഹാവെന്റെ ചികിത്സായ്ക്കായുള്ള പണം സമ്പാദിക്കുന്നത് അച്ഛനാണ് . ഹാവെന് തന്റെ എല്ലാം എല്ലാം മുത്തശ്ശിയാണ്.

ഹാവെന്റെ ചികിത്സായ്ക്കു വേണ്ട പച്ചമരുന്നുകൾ കണ്ടെത്തുന്നതും മരുന്നിന്റെ കൂട്ട് തയ്യാറാക്കി അവന്റെ തളർന്ന കാലുകളിൽ പുരട്ടുകയും, അവനെ നടക്കാൻ സഹായിക്കുകയും ചെയ്യുന്നത് മുത്തശ്ശി തന്നെ.

പഠിക്കാൻ മിടുക്കനായ ഹാവെന് മുന്നോട്ടുപോകാൻ ഒപ്പം നിൽക്കുന്നതും മുത്തശ്ശി തന്നെ. കണക്കാണ്‌ ഹാവെന്റെ ഇഷ്ട്ട വിഷയം. മുത്തശ്ശിയുടെ സഹായംകൊണ്ട് ഹാവെൻറെ അസുഖത്തിന് ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടു തന്നെ മറ്റു കുട്ടികളെപോലെ നടക്കാൻ ഹാവെനും കഴിയും എന്ന് തീർത്തും വിശ്വസിക്കുകയാണ് ഷി യൂയിങ് എന്ന സ്നേഹനിധി.

ഇനി എത്ര കാലം ഹാവെന്റെ കൂടെ മുത്തശ്ശി ഉണ്ടാവുമെന്നറില്ല.. എന്നാൽ ഒരു കാര്യം മാത്രം അവർക്കറിയാം, തന്റെ കാലുകൾ തളരാത്ത കാലം വരെയും ഹാവെൻ സ്കൂളിൽ പോകും.
First published: February 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍