HOME » NEWS » Life »

27 വർഷം കോള കുടിച്ചു; യുവതിക്ക് 14 പല്ലുകൾ നഷ്ടമായി!

‘രാവിലെ 6 മണിക്ക് ഷിഫ്റ്റിന്റെ തുടക്കത്തിൽ ഞാൻ കോള കുടിക്കുന്നത് സാധാരണമാണ്’- യുവതി പറയുന്നു..

News18 Malayalam | news18-malayalam
Updated: February 6, 2021, 9:05 AM IST
27 വർഷം കോള കുടിച്ചു; യുവതിക്ക് 14 പല്ലുകൾ നഷ്ടമായി!
soft drink
  • Share this:
27 വർഷം കോള കുടിച്ചു; യുവതിക്ക് 14 പല്ലുകൾ നഷ്ടമായി!കോള ഉൾപ്പടെയുള്ള ശീതള പാനീയങ്ങൾ കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണോയെന്ന ചർച്ച ഏറെക്കാലമായി തുടരുന്നുണ്ട്. എന്നാൽ ശീതള പാനീയ അഡിക്ഷനെ കുറിച്ച് അനുഭവങ്ങൾ പങ്കുവെക്കാൻ ആവശ്യപ്പെട്ട ഒരു ഇംഗ്ലീഷ് വെബ്സൈറ്റിന് ലഭിച്ച പ്രതികരണങ്ങൾ ഞെട്ടിക്കുന്നതാണ്. 27 വർഷം തുടർച്ചയായി കോള ഉപയോഗിച്ചതുവഴി 14 പല്ലുകൾ നഷ്ടമായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു യുവതി. ലണ്ടനിലെ ലോകപ്രശസ്ത കോള നിർമ്മാണ കമ്പനിയിലെ ജോലിയാണ് തനിക്ക് ഈ അവസ്ഥയുണ്ടാക്കിയതെന്നും അവർ പറയുന്നു. ജീവനക്കാർക്ക് ജോലിക്കിടയിൽ എത്ര വേണമെങ്കിലും കോള കുടിക്കുന്നതിനുള്ള സൌകര്യം അവിടെയുണ്ട്. അതുകൊണ്ടാണ് ദിവസും വലിയ അളവിൽ താൻ കോള കുടിച്ചതെന്നും അവർ പറയുന്നു.

‘രാവിലെ 6 മണിക്ക് ഷിഫ്റ്റിന്റെ തുടക്കത്തിൽ ഞാൻ കോള കുടിക്കുന്നത് സാധാരണമാണ്’

ഒരു കോള ഫാക്ടറിയിൽ ജോലിചെയ്യുമ്പോൾ മിക്ക ബ്രാൻഡുകളും ജീവനക്കാർക്ക് സൌജന്യമായി ലഭ്യമാണ് എന്നാണ്. ദാഹിക്കുമ്പോഴൊക്കെ കോളയാണ് കുടിച്ചിരുന്നത്. സൈറ്റിലെ ഫ്രിഡ്ജുകളിൽ വിവിധ ബ്രൻഡുകളിലെ വരെയുള്ള എല്ലാ ശീതള പാനീയങ്ങളും ഉണ്ടാകും. രാവിലെ 6 മണിക്ക് ഷിഫ്റ്റിന്റെ തുടക്കത്തിൽ ഒരു കുപ്പി കോള കുടിക്കുന്നത് തികച്ചും സാധാരണമാണ്. ഒരു ദിവസം ഞാൻ അഞ്ചോ ആറോ 500 മില്ലി കുപ്പി കോള കുടിക്കാറുണ്ട്.

സ്ഥിരമായി കോള കുടിച്ചതിലൂടെ പലവിധ ആരോഗ്യപ്രശ്നങ്ങളുണ്ടായി. കഫീൻ അടങ്ങിയതിനാൽ രക്തസമ്മർദ്ദം കൂടി. ഉത്കണ്ഠ, മാനസിക സമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങളുമുണ്ടായി. അതിനു പുറമെയാണ് ഇക്കാലയളവിൽ 14 പല്ലുകൾ നഷ്ടമായത്. പല്ല് തേഞ്ഞുപോകുകയായിരുന്നു. ഇതോടെ കോള ഉപേക്ഷിച്ചു വെള്ളം ശീലമാക്കി. ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നു. ഇപ്പോൾ പൂർണമായും കോള ഉപേക്ഷിക്കാൻ സാധിച്ചതായും ഇവർ പറയുന്നു.

You May Also Like- അമിതമായി പാൽ കുടിച്ചാൽ നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാവുന്ന 5 കാര്യങ്ങൾ

ഒരു കോള ബ്രാൻഡ് സ്ഥിരമായി കുടിച്ച ബ്രിസ്റ്റോളിലെ നീന എന്ന യുവജനപ്രവർത്തകയുടെ അവസ്ഥയും വ്യത്യസ്തമല്ല. ചെറിയ പ്രായത്തിലേ റിബേന എന്ന ബ്രാൻഡിലുള്ള കോള കുടിച്ചതാണ് അവർക്ക് വിനയായത്. പതുക്കെ അഡിക്ഷനായി മാറി. അത് സ്ഥിരമായി കുടിച്ചതിലൂടെ പലവിധ ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. ഒടുവിൽ ഡോക്ടറുടെ ഉപദേശ പ്രകാരമാണ് റിബേന ഉപേക്ഷിച്ചതെന്നും നീന പറയുന്നു.

‘ഞാൻ ചായ, കോഫി, മദ്യം എന്നിവ കുടിക്കില്ല, എന്നാൽ സ്ഥിരമായി കോള കുടിക്കുന്നത് എനിക്ക് ഉത്തേജനം നൽകുന്നു’ ഇത് കുടിച്ചു തുടങ്ങിയതോടെ മറ്റ് പാനീയങ്ങൾ ഒഴിവാക്കി തുടങ്ങി, ഇത് എനിക്ക് ഉത്തേജനം നൽകുന്നു. എനിക്ക് ഓർമ്മയുള്ളിടത്തോളം കാലം ഞാൻ അതിന് അടിമയാണെന്ന് എനിക്കറിയാം. എനിക്ക് പറയാൻ കഴിയുന്നിടത്തോളം, പാർശ്വഫലങ്ങൾ മാത്രമാണ് എന്റെ പല്ലുകളെ ബാധിച്ചത്. എന്നിരുന്നാലും, കോള ആസക്തിയുടെ ജീവിതകാലം വിലയിരുത്തുന്നതിനായി എന്റെ ശരീരം മെഡിക്കൽ സയൻസിന് സംഭാവന ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടുണ്ട്! ഈ ആസക്തി മാത്രമാണ് എനിക്ക് ഡൊണാൾഡ് ട്രംപുമായി പൊതുവായുള്ളത് എന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഇടയ്ക്കിടെ എനിക്ക് കോള ഇല്ലാതെ പോകാൻ കഴിഞ്ഞു, പക്ഷേ തലവേദനയും ഉത്കണ്ഠയും മാനസിക സമ്മർദ്ദവും കൂടി. അതുകൊണ്ടു ജോലി ഇല്ലാത്ത ദിവസങ്ങളിൽ മാത്രമെ ഞാൻ കോള ഒഴിവാക്കാറുള്ളു- ലണ്ടനിലെ പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ആരോഗ്യപ്രവർത്തകൻ പറഞ്ഞു.

ഏതായാലും കോള അഡിക്ഷൻ അത്ര നല്ല കാര്യമല്ലെന്നാണ് ഇവരുടെ അനുഭവങ്ങൾ പറയുന്നത്. സ്ഥിരമായി കോള കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന ചില പഠനങ്ങൾ അടിവരയിടുന്നതിൽ കഴമ്പുണ്ടെന്നും ഇത് ചൂണ്ടിക്കാണിക്കുന്നു.
Published by: Anuraj GR
First published: February 6, 2021, 7:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories