നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • മൃഗസ്നേഹിയാണത്രേ മൃഗസ്നേഹി! ഇഗ്വാന വർഗത്തിലെ 9 തരം പല്ലികളെ വളർത്തുന്ന യുവാവ്

  മൃഗസ്നേഹിയാണത്രേ മൃഗസ്നേഹി! ഇഗ്വാന വർഗത്തിലെ 9 തരം പല്ലികളെ വളർത്തുന്ന യുവാവ്

  ഇഗ്വാന വര്‍ഗ്ഗത്തില്‍പ്പെട്ട പല്ലികള്‍ രൂപത്തില്‍ കുറച്ച് വലിപ്പമുള്ളവയാണങ്കിലും മനുഷ്യര്‍ക്ക് അപകടം സൃഷ്ടിക്കുന്നവയല്ല.

  Iguana

  Iguana

  • Share this:
   കീര്‍ത്തേഷ് പട്ടേല്‍

   സൂററ്റ്: നമുക്ക് ചുറ്റും മൃഗങ്ങളെ അരുമകളാക്കി വളര്‍ത്തുന്ന ഒരുപാട് പേരുണ്ട്. വടക്കന്‍ അമേരിക്കയില്‍ നിന്ന് പെരുമ്പാമ്പിനെ വളര്‍ത്തുന്ന ആളെക്കുറിച്ചുള്ള വാര്‍ത്തയും നാം ഈയിടയ്ക്ക് കേട്ടിരുന്നു. എന്നാല്‍ നിങ്ങള്‍ എപ്പോഴെങ്കിലും പല്ലിയെ വളര്‍ത്തുന്നവരെക്കുറിച്ച് കേട്ടിട്ടുണ്ടോ? കേട്ടിട്ടില്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും, ഗുജറാത്തിലെ സൂററ്റ് സ്വദേശിയായ ഗണേഷ് സേനെയെക്കുറിച്ച് അറിഞ്ഞിരിക്കണം. സൂററ്റിലെ അഡാജാന്‍ പ്രദേശത്ത് സ്ത്രീകള്‍ക്കായുള്ള ഒരു സലൂണ്‍ നടത്തുകയാണ് ഇദ്ദേഹം. ഗണേഷ് അരുമയായി വളര്‍ത്തുന്നത് ഒന്നോ രണ്ടോ പല്ലികളെ അല്ല, ഒന്‍പത് ഉപവര്‍ഗ്ഗങ്ങളിലുള്ള പല്ലികളെയാണ്. ഇവയെല്ലാം തന്നെ ഇഗ്വാന വര്‍ഗ്ഗത്തിന്റെ തന്നെ ഉപവര്‍ഗ്ഗങ്ങളാണ്. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ്, ഗുജറാത്തില്‍ അങ്ങനെ കണ്ടിട്ടില്ലാത്ത ഈയിനം പല്ലികൾ ധാരാളമായുള്ളത്.

   നമുക്കിടയില്‍ നായകളെയും, പൂച്ചകളെയും മറ്റുമാണല്ലോ സാധാരണ വീടുകളിൽ വളർത്താറുള്ളത്. അതിനാല്‍ ഗണേഷ് സേനെയുടെ മൃഗസ്നേഹം നമുക്ക് അവിശ്വസനീയമായി തോന്നിയേക്കാം. എന്നാല്‍ അതാണ് യാഥാർഥ്യം.

   ഇഗ്വാന വര്‍ഗ്ഗത്തില്‍പ്പെട്ട പല്ലികള്‍ രൂപത്തില്‍ കുറച്ച് വലിപ്പമുള്ളവയാണങ്കിലും മനുഷ്യര്‍ക്ക് അപകടം സൃഷ്ടിക്കുന്നവയല്ല. എന്നാല്‍ ഒട്ടും ഉപദ്രവകാരികളല്ല എന്നും പറയാന്‍ സാധിക്കില്ല, കാരണം ഇവ, കടല്‍ഭിത്തികള്‍, നടപ്പാതകള്‍, സസ്യജാലങ്ങള്‍, തുടങ്ങിയവ കടിച്ച് നശിപ്പിക്കുകയും, നീളമുള്ള ടണലുകള്‍ തുരന്നുണ്ടാക്കുകയും ചെയ്യാറുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ഇത് മനുഷ്യര്‍ക്ക് ശല്യമായി വരാറുണ്ട്. ആണ്‍ ഇഗ്വാനകള്‍ പൊതുവേ 5 അടിവരെ നീളം വെയ്ക്കാറുണ്ട് (ഏതാണ്ട് 1.5 മീറ്റര്‍), കൂടാതെ ഇവയ്ക്ക് ഏകദേശം 9 കിലോഗ്രാം ഭാരവും ഉണ്ടാകും. പെണ്‍ ഇഗ്വാനകള്‍ ഒരു വര്‍ഷം 80 ഓളം മുട്ടകളാണ് ഇടാറുള്ളത്.

   ഫ്‌ലോറിഡയിലാണ് ഇവയെ പൊതുവേ കണ്ടുവരാറുള്ളത് എന്ന് പറഞ്ഞല്ലോ. എന്നാല്‍ അവിടെ പ്രാദേശികമായി കണ്ടുവരുന്ന വര്‍ഗ്ഗത്തില്‍പ്പെടാത്ത ഇഗ്വാനകളുടെ സാന്നിധ്യം അധികരിച്ച് വരികയാണ്. അതിനാല്‍ തെക്കന്‍ ഫ്‌ലോറിഡയിലെ വന്യജീവി ഏജന്‍സി, അവിടുത്തെ ആളുകളോട് ഇവയെ കൊല്ലാന്‍ ആവശ്യപ്പെടുന്നതായി കഴിഞ്ഞ വര്‍ഷം റിപ്പോർട്ടുകൾ വന്നിരുന്നു. ഏതാണ്ട് അതേ സമയത്തായിരുന്നു തെക്കന്‍ ഫ്‌ലോറിഡയിലെ വെസ്റ്റ് പാം ബീച്ച് എന്ന സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന പിസ്സാ മാംപോ എന്ന ഭക്ഷണശാല താല്‍ക്കാലികമായി അടച്ചു പൂട്ടാന്‍ ഭക്ഷ്യ അതോറിറ്റി ഉത്തരവിട്ടത്. എന്താണ് കാരണമെന്നല്ലേ? പിസ്സാ ശാലയിലെ ഫ്രിഡ്ജില്‍ നിന്നും ഏകദേശം 36 കിലോ ഭാരം വരുന്ന ഒരു ഇഗ്വാനയെ കണ്ടെത്തി. ഇതിനെ ഭക്ഷണശാലാ ഉടമയ്ക്ക് ആരോ സമ്മാനിച്ചതായിരുന്നു. ഭക്ഷണശാലയിലെ മറ്റു ഭക്ഷണങ്ങള്‍ സൂക്ഷിക്കുന്നതിന് അകലെയുള്ള ഒരു പ്രത്യേക ഫ്രീസറിലായിരുന്നു ഇതിനെ സൂക്ഷിച്ചിരുന്നത്. ഇത് നിയമവിരുദ്ധമാണ് എന്ന് അറിഞ്ഞ ഉടന്‍ തന്നെ അവര്‍ ഇതിനെ ഉപേക്ഷിക്കുകയും ചെയ്തു. ഉരഗവര്‍ഗ്ഗത്തിലെ ഈ ജീവിയെ ഭക്ഷിക്കുന്നവരും കുറവല്ല. ഒരു കമ്പനി ഇഗ്വാനകളെ ഉപയോഗിച്ച് സോസേജുകളും ബര്‍ഗ്ഗറും നിര്‍മ്മിക്കുന്നുമുണ്ട്.

   കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണങ്കിലും ഇന്നും നമ്മുടെ നാട്ടില്‍ പല്ലികളെ കൊണ്ട് ഉപദ്രവങ്ങള്‍ ഉണ്ടാകുന്നതിന് വലിയ കുറവൊന്നും ഇല്ല. സെപ്റ്റംബറിൽ അത്തരം ഒരു വാര്‍ത്ത തമിഴ്‌നാട്ടില്‍ നിന്ന് വന്നിരുന്നു. അംഗനവാടിയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 17 കുട്ടികളെ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നായിരുന്നു വാർത്ത. കുട്ടികള്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ ചത്ത പല്ലിയുണ്ടായിരുന്നു എന്നായിരുന്നു മാതാപിതാക്കളുടെ ആരോപണം. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരിലാണ് സംഭവം നടന്നത്.
   Published by:Jayesh Krishnan
   First published:
   )}