നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • പരുത്തി അത്ര നിസാരമല്ല; പരുത്തിക്കൃഷി ഉപജീവനമാക്കിയത് ആറ് ദശലക്ഷം കർഷകർ

  പരുത്തി അത്ര നിസാരമല്ല; പരുത്തിക്കൃഷി ഉപജീവനമാക്കിയത് ആറ് ദശലക്ഷം കർഷകർ

  ലോകത്തിലെ വികസിതവും വികസ്വരവും അവികസിതവുമായ സമ്പദ്‌വ്യവസ്ഥകൾക്ക് പരുത്തി വളരെ പ്രധാനപ്പെട്ട വിഭവമാണ്

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   2019 മുതൽ എല്ലാ വർഷവും ഒക്ടോബർ മാസം 7 ന് ലോക പരുത്തി ദിനമായി ലോകമെമ്പാടും ആചരിക്കുന്നു. പരുത്തിയുടെ പ്രാധാന്യവും ഉപഭോഗവും പരമാവധി വർദ്ധിപ്പിക്കുക എന്നതാണ് ഈ അന്താരാഷ്ട്ര ദിനത്തിന്റെ പ്രധാന ലക്ഷ്യം.

   ലോകത്തിലെ വികസിതവും വികസ്വരവും അവികസിതവുമായ സമ്പദ്‌വ്യവസ്ഥകൾക്ക് പരുത്തി വളരെ പ്രധാനപ്പെട്ട വിഭവമാണ്. അതുകൊണ്ട് പരുത്തി മേഖലയും ലോക പരുത്തി സമ്പദ്‌വ്യവസ്ഥയും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഊന്നിപ്പറയുക എന്നത് കൂടിയാണ് ലോക പരുത്തി ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്.

   ലോക പരുത്തി ദിനം: ചരിത്രം

   2019-ൽ ജനീവയിലാണ് ആദ്യമായി ലോക പരുത്തി ദിനാചരണം നടന്നത്. അന്താരാഷ്ട്ര പരുത്തി ഉപദേശക സമിതിയും (ICAC) ലോക വ്യാപാര സംഘടനയും (WTO) ചേർന്നാണ് ഈ ദിനാചരണത്തിന് രൂപം നൽകിയത്.

   ഓഗസ്റ്റ് 30-ന് ബെനിൻ, ബുർക്കിന ഫാസോ, ചാഡ്, മാലി എന്നീ കോട്ടൺ-4 രാജ്യങ്ങൾ ലോക പരുത്തി മേഖലയുടെ പ്രധാന്യം അടിവരയിട്ടുകൊണ്ട് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ ലോക പരുത്തി ദിനാചരണത്തിനായി ഒരു ഔദ്യോഗിക നിർദ്ദേശം സമർപ്പിച്ചു. ലോക പരുത്തി ദിനാചരണം എന്ന ആശയത്തെ ലോകത്തിലെ ഏറ്റവും വലിയ പരുത്തി സംഘടനകളിലൊന്നായ ബ്രെമെൻ കോട്ടൺ എക്സ്ചേഞ്ചും പിന്തുണച്ചു.

   ഏകദേശം 6 ദശലക്ഷം കർഷകർ ഉപജീവനത്തിനായി ആശ്രയിക്കുന്ന, ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യവിളകളിൽ ഒന്നാണ് പരുത്തി. 2020-ലെ രണ്ടാം ലോക പരുത്തി ദിനത്തോടനുബന്ധിച്ച് ലോകത്ത് പരുത്തി ഉത്പാദനത്തിൽ രണ്ടാം സ്ഥാനവും ഉപഭോഗത്തിൽ ഒന്നാം സ്ഥാനവും കൈയാളുന്ന ഇന്ത്യ അതിന്റെ ആദ്യ ലേബലും ലോഗോയുമായ "കസ്തൂരി കോട്ടൺ" അവതരിപ്പിച്ചു. തിളക്കം, വെളുപ്പ്, മൃദുത്വം, പരിശുദ്ധി, വ്യക്തിത്വം എന്നിവയെയാണ് ഈ ലേബലും ലോഗോയും പ്രതിനിധീകരിക്കുന്നത്.   ഇതിനു പുറമേ ഇന്ത്യ "കോട്ട്-അല്ലി" എന്ന സ്മാർട്ട്ഫോൺ ആപ്ലിക്കേഷനും നിർമ്മിച്ചു. കാലാവസ്ഥ, കാർഷിക രീതികൾ, വിള സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അപ്പപ്പോൾ നൽകുന്നതിനായി കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ ആണ് ആപ്പ് വികസിപ്പിച്ചെടുത്തത്. 2011-നും 2018-നും ഇടയിൽ ബെനിൻ, ബുർക്കിന ഫാസോ, മാലി, ചാഡ്, ഉഗാണ്ട, മലാവി, നൈജീരിയ എന്നിവയുൾപ്പെടെ 7 ആഫ്രിക്കൻ രാജ്യങ്ങൾക്കായി ഇന്ത്യ ഒരു കോട്ടൺ ടെക്നിക്കൽ അസിസ്റ്റൻസ് പ്രോജക്റ്റും (കോട്ടൺ TAP-I) നടത്തി.

   ലോക പരുത്തി ദിനം: പ്രമേയം

   "നിങ്ങൾ കരുതുന്നതിനേക്കാൾ പ്രാധാന്യം പരുത്തിയ്ക്കുണ്ട്" എന്നതാണ് 2021-ലെ ലോക പരുത്തി ദിനത്തിന്റെ പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ വർഷത്തെ ലോക പരുത്തി ദിനാചരണത്തോട് അനുബന്ധിച്ച പരിപാടികൾ ഓൺലൈൻ വഴിയാണ് സംഘടിപ്പിക്കുന്നത്. പരുത്തിയുടെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രഭാഷകർ അതിൽ പങ്കെടുക്കും.

   Summary: The globe marks World Cotton Day on October 7th every year since 2019. The purpose of the international day is to maximize the importance of cotton, which range from its attributes as a natural fibre to the benefits people gain from its production, transformation, commerce, and consumption
   Published by:user_57
   First published:
   )}