നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • Vinoba Bhave Birth Anniversary | ഇന്ത്യയുടെ ദേശീയ അദ്ധ്യാപകൻ ആചാര്യ വിനോബ ഭാവെയെ അറിയൂ

  Vinoba Bhave Birth Anniversary | ഇന്ത്യയുടെ ദേശീയ അദ്ധ്യാപകൻ ആചാര്യ വിനോബ ഭാവെയെ അറിയൂ

  ആചാര്യ ഭാവെയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്, അദ്ദേഹത്തെ കുറിച്ച് അധികം അറിയപ്പെടാത്ത ചില വസ്തുതകൾ നോക്കാം

  സബർമതി ആശ്രമത്തിൽ അദ്ദേഹത്തിന്റെ പേരിലെ ഇടം

  സബർമതി ആശ്രമത്തിൽ അദ്ദേഹത്തിന്റെ പേരിലെ ഇടം

  • Share this:
   ആചാര്യ വിനോബ ഭാവെ എന്നറിയപ്പെടുന്ന വിനായക് നരഹരി ഭാവെയെ ഇന്ത്യയുടെ ദേശീയ അധ്യാപകനായാണ് കണക്കാക്കുന്നത്. മനുഷ്യാവകാശങ്ങളുടെയും അഹിംസയുടെയും വക്താവായ അദ്ദേഹത്തെ മഹാത്മാ ഗാന്ധിയുടെ ആത്മീയ പിൻഗാമിയായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായും അദ്ദേഹം അറിയപ്പെടുന്നു.

   കന്നഡ, ഗുജറാത്തി, മറാത്തി, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, സംസ്‌കൃതം തുടങ്ങി ഒന്നിലധികം ഭാഷകളിൽ ഭാവെ നന്നായി സംസാരിച്ചിരുന്നു. ആചാര്യ വിനോബ ഭാവെ, ഭഗവദ് ഗീത മറാത്തിയിലേക്ക് വിവർത്തനം ചെയ്യുകയും 'ഗീതായ്' എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ഇന്നത്തെ മഹാരാഷ്ട്ര സംസ്ഥാനത്തിലുൾപ്പെടുന്ന കൊളാബാ ജില്ലയിലെ ഗഗോദാ ഗ്രാമത്തിൽ 1895 സെപ്റ്റംബർ 11ന് ജനിച്ച വിനോബ ഭാവെ 1982 നവംബർ 15ന് വിടവാങ്ങി. ദിവസങ്ങളോളം ഭക്ഷണം കഴിക്കാൻ വിസമ്മതിച്ച് സമാധി-മരണം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.

   ആചാര്യ ഭാവെയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്, അദ്ദേഹത്തെ കുറിച്ച് അധികം അറിയപ്പെടാത്ത ചില വസ്തുതകൾ നോക്കാം:   • വിനോബ ഭാവെയെ അദ്ദേഹത്തിന്റെ കുടുംബത്തിൽ സ്‌നേഹത്തോടെ വിന്യ എന്നായിരുന്നു വിളിച്ചിരുന്നത്. അഞ്ച് സഹോദരങ്ങളിൽ മൂത്തയാളായിരുന്നു ഇദ്ദേഹം.

   • കർണാടക സ്വദേശിയായ മാതാവിന് അദ്ദേഹത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നു. ഭഗവദ് ഗീത വായിക്കാൻ പ്രചോദനം ഉൾക്കൊണ്ടത് മാതാവിൽ നിന്നായിരുന്നു.

   • 1918ൽ ബോംബെയിൽ വച്ചുള്ള ഒരു പരീക്ഷ എഴുതുന്നതിനുപകരം, ഭാവേ തന്റെ പുസ്തകങ്ങൾ തീയിൽ എറിഞ്ഞു. മഹാത്മാഗാന്ധിയുടെ ഒരു ലേഖനം വായിച്ചതിനു ശേഷമാണ് ഇങ്ങനെ ചെയ്തത്.

   • ഭാവെ ഗാന്ധിജിക്ക് ഒരു കത്തെഴുതി. തുടർന്ന് അഹമ്മദാബാദിലെ ഒരു യോഗത്തിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചു. നൂൽ നൂല്ക്കുക, പഠിപ്പിക്കുക, ആശ്രമ കാര്യങ്ങൾ പഠിക്കുക, സമൂഹത്തിന്റെ ജീവിതം മെച്ചപ്പെടുത്തുക തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ ഭാവെ സജീവ പങ്കാളിയായി.

   • ഗാന്ധിജിയുടെ നിർദേശപ്രകാരം ഭാവേ, 1921 ഏപ്രിൽ 8ന് വാർധയിലെ ആശ്രമത്തിന്റെ ചുമതല ഏറ്റെടുത്തു.

   • 1923ൽ അദ്ദേഹം 'മഹാരാഷ്ട്ര ധർമ്മം' പ്രസിദ്ധീകരിക്കാൻ തുടങ്ങി. തുടക്കത്തിൽ ഉപനിഷത്തുക്കൾ വിശദീകരിക്കുന്ന ഒരു മാസികയായിരുന്നു അത്.

   • 20 വയസ്സിനും 30 വയസ്സിനും ഇടയിൽ, ബ്രിട്ടീഷ് രാജിനെതിരെ അഹിംസ പ്രതിഷേധത്തിൽ പങ്കെടുത്തതിന് നിരവധി തവണയാണ് ഭാവെ അറസ്റ്റിലായത്. 1940കളിൽ അദ്ദേഹം അഞ്ച് കൊല്ലത്തോളം ജയിൽ വാസം അനുഭവിച്ചു.

   • അദ്ദേഹം സബർമതി ആശ്രമത്തിലെ 'വിനോബ കുടീർ' എന്നറിയപ്പെടുന്ന ഒരു കുടിലിൽ താമസിക്കുകയും അവിടെ നിന്ന് ഭഗവദ് ഗീതയെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു.

   • 1940 ൽ ഗാന്ധിജി, ഭാവെയെ ബ്രിട്ടീഷ് രാജിനെതിരെയുള്ള ഇന്ത്യയിലെ 'ആദ്യത്തെ വ്യക്തിഗത സത്യാഗ്രഹി'യായി തിരഞ്ഞെടുത്തു.

   • ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിൽ ഭാവെ പ്രധാന പങ്ക് വഹിച്ചിരുന്നു.

   • ഇന്നത്തെ തെലങ്കാനയിലെ ഭൂദാൻ പോച്ചമ്പള്ളി എന്നറിയപ്പെടുന്ന ഗ്രാമത്തിലാണ് ഭൂദാൻ പ്രസ്ഥാനം വളർന്നത്.

   • 1951 മുതൽ 1964 വരെ, ഭാവെ 13 വർഷത്തോളം രാജ്യം മുഴുവൻ സഞ്ചരിച്ചു.
    1965ൽ ഭാവെ, നാലുവർഷം നീണ്ടുനിന്ന 'തൂഫാൻ യാത്ര' ആരംഭിച്ചു.

   • ഭാവെ ബ്രഹ്മചര്യത്തിനായി പ്രതിജ്ഞയെടുക്കുകയും അത് ജീവിതകാലം മുഴുവൻ പിന്തുടരുകയും ചെയ്തു. അദ്ദേഹം തന്റെ ജീവിതം സാമൂഹിക പ്രവർത്തനങ്ങൾക്കും സ്വാതന്ത്ര്യസമരത്തിനും വേണ്ടി സമർപ്പിക്കുകയായിരുന്നു.

   Published by:user_57
   First published:
   )}