• HOME
  • »
  • NEWS
  • »
  • life
  • »
  • ഇന്ത്യക്കാർ ട്രിപ്പിങ് മൂഡിലെന്ന് സർവേഫലം; ഭൂരിഭാഗവും കുടുംബത്തോടൊപ്പം യാത്ര ആഗ്രഹിക്കുന്നവർ

ഇന്ത്യക്കാർ ട്രിപ്പിങ് മൂഡിലെന്ന് സർവേഫലം; ഭൂരിഭാഗവും കുടുംബത്തോടൊപ്പം യാത്ര ആഗ്രഹിക്കുന്നവർ

82% പേരും കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ഭൂരിഭാഗം ഇന്ത്യക്കാരും ഈ വർഷം ഒഴിവു സമയംയാത്രയ്ക്കും ഷോപ്പിംഗിനുമായി ചെലവഴിക്കാൻ പദ്ധതിയിടുന്നവരാണെന്ന് സർവേ റിപ്പോർട്ട്. അമേരിക്കൻ എക്സ്‍പ്രസ് പുറത്തു വിട്ട കണക്കുകൾ പ്രകാരം 88 ശതമാനം ഇന്ത്യൻ ഉപഭോക്താക്കളും അവധിക്കാലത്ത് യാത്ര ചെയ്യുന്ന ശീലം ആരംഭിക്കുന്നതിനെകുറിച്ചോ പുനരാരംഭിക്കുന്നതിനെ കുറിച്ചോ ചിന്തിക്കുന്നവരാണ്. 82% പേരും കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരാണ്.

    'അമെക്സ് ട്രെൻഡക്സ്' എന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. പ്രിയപ്പെട്ടവരുമായി കൂടുതൽ സമയം ചെലവഴിക്കാനുള്ള ആഗ്രഹത്തോടെ 87 ശതമാനം ഇന്ത്യൻ ഉപഭോക്താക്കളും അവധിക്കാല യാത്രയെക്കുറിച്ച് ചിന്തിക്കുന്നുണ്ടെന്നും അമേരിക്കൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു. 2021നെ അപേക്ഷിച്ച് ഈ അവധിക്കാലത്ത് ചെറുകിട ബിസിനസ്സുകളിൽ കൂടുതൽ പണം ചെലവഴിക്കാൻ 60% പേർ പദ്ധതിയിടുന്നതായും സർവ്വേ റിപ്പോർട്ടിൽ പറയുന്നു.

    സർവേയിൽ പങ്കെടുത്ത മുഴുവൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലുള്ളവരാണ് കൂടുതലും അവധിയാഘോഷിക്കാൻ താൽപ്പര്യം കാണിച്ചത്. 75% ഇന്ത്യക്കാരും ഈ അവധിക്കാലത്ത് കുടുംബത്തിനോ അല്ലെങ്കിൽ സുഹൃത്തുക്കൾക്കോ ഒപ്പം ഒരു അവധിക്കാല പരിപാടി ആസൂത്രണം ചെയ്യാൻ ആഗ്രഹിക്കുന്നവരാണ്. രാജ്യത്ത് പ്രായപൂർത്തിയായവരിൽ 83 ശതമാനവും, 30-50 വയസ്സിനിടയിൽ പ്രായമുള്ള 83 ശതമാനം പേരും കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ പദ്ധതിയിടുന്നവരാണ്.

    Also Read- ലോകകപ്പ് വേദിയിൽ ഗാനിം അൽ മുഫ്‌തയും മോർ​ഗൻ ഫ്രീമാനും തമ്മിൽ പറഞ്ഞതെന്ത് ?

    92 ശതമാനം പേരും തങ്ങളുടെ പ്രിയപ്പെട്ട ലോക്കൽ റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ച് അവധി ആസ്വദിക്കാൻ ആഗ്രഹിക്കുന്നവരാണ്. 88 ശതമാനം ഇന്ത്യക്കാരും ചെറുകിട ബിസിനസുകൾക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമാണെന്ന് സമ്മതിക്കുന്നുണ്ട്. ഒപ്പം അവരെ പിന്തുണയ്ക്കാനും അവർ ആഗ്രഹിക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, സർവേയിൽ പങ്കെടുത്ത 70 ശതമാനം പേരും 30-50 വയസ്സിനിടയിൽ പ്രായമുള്ളവരാണ്.

    ക്രെഡിറ്റ് കാർഡ് ഉള്ളത് തങ്ങളുടെ അവധിക്കാല ആഘോഷങ്ങൾക്കായി സമയം ചെലവഴിക്കുന്നത് എളുപ്പമാക്കുമെന്ന് കരുതുന്നവരാണ് 86 ശതമാനം ഇന്ത്യക്കാരും. സർവേയിൽ പങ്കെടുത്ത 70 ശതമാനം ഇന്ത്യക്കാരും അവധിക്കാല ഷോപ്പിംഗ് ചെലവുകൾക്കായി ഡിജിറ്റൽ വാലറ്റ് ഉപയോഗിക്കുന്നവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.

    മഹാമാരിക്ക് ശേഷം ഓഫ്‌ലൈൻ ഇവന്റുകൾ തിരിച്ചുവരവ് നടത്തിയതിനാൽ, 62 ശതമാനം പേരും ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ താൽപ്പര്യപ്പെടുന്നവരാണെന്ന് അമേരിക്കൻ എക്സ്പ്രസ് ബാങ്കിംഗ് കോർപ്പറേഷൻ ഇന്ത്യയുടെ സിഇഒ സഞ്ജയ് ഖന്ന പറയുന്നു. 'അതേസമയം 56 ശതമാനം പേരും ഒരു കായിക ഇവന്റിനായുള്ള കാത്തിരിപ്പിലാണ്. ഇന്ത്യൻ ഉപഭോക്താക്കൾ വിദേശ പരിപാടികൾക്കായി യാത്ര ചെയ്യാനും പദ്ധതിയിടുന്നുണ്ട്. ഈ അവധിക്കാലം പരമാവധി പ്രയോജനപ്പെടുത്താൻ ഞങ്ങളുടെ കാർഡ് പ്രയോജനപ്പെടുത്തുന്ന അംഗങ്ങൾക്ക് പുതിയ അനുഭവം നൽകാനായി അമേരിക്കൻ എക്സ്പ്രസ് തുടർന്നും കൂടെയുണ്ടാകുമെന്ന്' ഖന്ന കൂട്ടിച്ചേർത്തു.
    Published by:Naseeba TC
    First published: