• HOME
 • »
 • NEWS
 • »
 • life
 • »
 • Honeymoon Destinations | ഹണിമൂണ്‍ ആഘോഷം വിദേശത്തായാലോ? മധുവിധുക്കാലം പ്രണയാർദ്രമാക്കാൻ ഈ സ്ഥലങ്ങൾ സന്ദർശിക്കൂ

Honeymoon Destinations | ഹണിമൂണ്‍ ആഘോഷം വിദേശത്തായാലോ? മധുവിധുക്കാലം പ്രണയാർദ്രമാക്കാൻ ഈ സ്ഥലങ്ങൾ സന്ദർശിക്കൂ

ഹണിമൂണ്‍ ആസ്വദിക്കാന്‍ കഴിയുന്ന ചില റൊമാന്റിക് ലൊക്കേഷനുകൾ പരിചയപ്പെടാം.

 • Share this:
  വിവാഹം (Wedding) ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷമാണ്. എന്നാൽ, വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നമ്മളെ അക്ഷരാർത്ഥത്തിൽ ക്ഷീണിപ്പിച്ചേക്കാം. ഭാരമേറിയ വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ഭക്ഷണം, അതിഥികള്‍, മണിക്കൂറുകളോളമുള്ള നില്‍പ്പ് എന്നിവയെല്ലാം വധൂവരന്മാരെ ക്ഷീണിപ്പിക്കാറുണ്ട്. എന്നാൽ വിവാഹത്തിനു ശേഷം തിരക്കുകളൊക്കെ മാറ്റിവെച്ച് വിശ്രമിക്കാനും പങ്കാളിയുമായി നല്ല കുറച്ച് നിമിഷങ്ങള്‍ ചെലവഴിക്കാനും സമ്മര്‍ദ്ദം ഇല്ലാതാക്കാനും അനുയോജ്യമായ സമയമാണ് ഹണിമൂൺ (Honeymoon). പങ്കാളിയോടൊപ്പം മനോഹരമായ സ്ഥലങ്ങള്‍ ആസ്വദിക്കാൻ പറ്റിയ സമയം കൂടിയാണ് മധുവിധുവേള. ഹണിമൂണ്‍ ആസ്വദിക്കാന്‍ കഴിയുന്ന ചില റൊമാന്റിക് ലൊക്കേഷനുകൾ പരിചയപ്പെടാം.

  മൗറീഷ്യസ് (Mauritius)
  ഭൂമിയുടെ സ്വര്‍ഗ്ഗം എന്നാണ് മൗറീഷ്യസ് അറയപ്പെടുന്നത്. പ്രണയാർദ്രമായ നിമിഷങ്ങൾ ആസ്വദിക്കാൻ അനുയോജ്യമായ, മനോഹരമായ സ്ഥലമാണിത്. വൈകുന്നേരം ഒരു സ്വകാര്യ ക്രൂയിസ് വാടകയ്ക്കെടുത്താല്‍ നിങ്ങള്‍ക്ക് കടലിന്റെ നടുവിൽ സൂര്യാസ്തമയം ആസ്വദിക്കാനാകും. ഭീമാകാരമായ വെള്ള ആമ്പലുകള്‍ കണ്ട് ഒരു ദിവസം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാമ്പിള്‍മോസസ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ (pamplemousses botanical garden) സന്ദര്‍ശിക്കുക.

  ബാലി (Bali)
  ബാലി ഹണിമൂണ്‍ ആഘോഷിക്കാന്‍ പറ്റിയ സ്ഥലമാണ്. ബാലിയിലെ ബീച്ചുകള്‍, ഹരിത ഗ്രാമങ്ങള്‍, ആഡംബരങ്ങളോടു കൂടിയ താമസ സൗകര്യങ്ങൾ എന്നിവ നിങ്ങളെ കൂടുതല്‍ റൊമാന്റിക് ആക്കി മാറ്റും. ബീച്ച് റിസോര്‍ട്ടില്‍ നിങ്ങള്‍ക്ക് ഒരു കാന്‍ഡില്‍ലൈറ്റ് ഡിന്നര്‍ (Candlelight Dinner) ആസൂത്രണം ചെയ്യുകയുമാവാം. പങ്കാളിയുമൊത്ത് കടലിന്റെ മനോഹരദൃശ്യങ്ങൾ ആസ്വദിക്കാനുള്ള അവസരം അവിസ്മരണീയമായ അനുഭവമാകും. ബത്തൂര്‍ പര്‍വതത്തില്‍ (Batur Mount) കയറുകയാണെങ്കില്‍ അതിന്റെ മുകളില്‍ നിന്ന് അതിമനോഹരമായ സൂര്യോദയവും കാണാന്‍ സാധിക്കും. അഗ്‌നിപര്‍വ്വതത്തിന് മുകളിലിരുന്ന് നിങ്ങള്‍ക്ക് പ്രഭാതഭക്ഷണവും കഴിക്കാം.

  മാലിദ്വീപ് (Maldives)
  ലോകത്തിലെ ഏറ്റവും ചെലവേറിയ ഹണിമൂണ്‍ ഡെസ്റ്റിനേഷനുകളിലൊന്നാണ് മാലിദ്വീപ്. എന്നിരുന്നാലും, ഈ ദ്വീപില്‍ യാതൊരു ശല്യവും ആള്‍ക്കൂട്ടവും ഇല്ലാതെ നിങ്ങള്‍ക്ക് ഹണിമൂണ്‍ കാലം ചെലവഴിക്കാന്‍ സാധിക്കും. മാലിദ്വീപിലെ കാലാവസ്ഥ ഏത് സീസണിലും നിങ്ങള്‍ക്ക് അനുയോജ്യമാകുന്നതാണ്. വിവാഹ വേളയിലെ ക്ഷീണത്തിൽ നിന്ന് പൂർണ രക്ഷ നേടാൻ ഇവിടത്തെ കപ്പിൾ സ്പാ സൗകര്യം പരീക്ഷിച്ച് നോക്കാവുന്നതാണ്.

  പാരീസ് (Paris)
  പാരീസ് പ്രണയത്തിന്റെ നഗരമാണ്. പാരീസില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ് ഈഫല്‍ ടവര്‍. ഫ്രഞ്ച് സംസ്‌കാരത്തിന്റെ ഭാഗമായ വിവിധ ഭക്ഷണ വിഭവങ്ങളും നിങ്ങൾക്ക് ആസ്വദിക്കാം.

  ഗ്രീസ് (Greece)
  മനോഹരമായ സ്ഥലങ്ങളുള്ള മറ്റൊരു ഹണിമൂണ്‍ ലൊക്കേഷനാണ് ഗ്രീസ്. പൗരാണിക പ്രാധാന്യമുള്ള ഈ രാജ്യത്ത് സന്ദര്‍ശിക്കാന്‍ നിരവധി സുപ്രധാന സ്ഥലങ്ങളുണ്ട്. നിങ്ങള്‍ക്ക് കരവസ്തസി (Karavastasi) എന്ന ഗ്രാമത്തിലൂടെ നിങ്ങളുടെ പങ്കാളിയോടൊപ്പം ഒരു നീണ്ട നടത്തം ആസ്വദിക്കാം. കൂടാതെ, നിങ്ങള്‍ക്ക് സിഫ്‌നോസ് (Sifnos) എന്ന ഒരു ചെറിയ ദ്വീപിലേക്ക് കപ്പൽ കയറി പോകാനും പ്രസിദ്ധമായ എലീസ് റിസോര്‍ട്ടില്‍ കുറച്ച് രാത്രികള്‍ ചെലവഴിക്കാനും കഴിയും.
  Published by:Jayesh Krishnan
  First published: