• HOME
  • »
  • NEWS
  • »
  • life
  • »
  • ആറ്റുകാൽ പൊങ്കാല; കലാപരിപാടികൾ നടൻ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു

ആറ്റുകാൽ പൊങ്കാല; കലാപരിപാടികൾ നടൻ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു

ആ സിനിമയാണ് എന്നെ ഇവിടെ വിളിക്കാൻ നിമിത്തമായത്. ജീവിതത്തിൽ പരാജയങ്ങൾ സംഭവിച്ചപ്പോഴും അമ്മയുടെ അനുഗ്രഹം കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.

  • Share this:

    തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് തുടക്കം.
    മാർച്ച് ഏഴിന് രാവിലെ 10.30-നാണ് ആറ്റുകാൽ പൊങ്കാല. വൈകുന്നേരം 6.30-ന് കലാപരിപാടികൾ നടൻ ഉണ്ണിമുകുന്ദൻ ഉദ്ഘാടനം ചെയ്‌തു. ഉത്സവത്തിന്റെ ഭാ​ഗമായുള്ള കലാപരിപാടികൾ അംബ, അംബിക, അംബാലിക ഓഡിറ്റോറിയങ്ങളിലായി മുഴുവൻ സമയവും നടക്കും. ഉത്സവത്തിനു മുന്നോടിയായി ഭഗവതിയെ കാപ്പുകെട്ടി പാടി കുടിയിരുത്തുന്ന ചടങ്ങ് പുലർച്ചെ നടന്നു.

    മാളികപ്പുറം വിജയിപ്പിച്ച പ്രേക്ഷകർക്ക് ഉണ്ണിമുകുന്ദൻ നന്ദി പറഞ്ഞു. ആ സിനിമയാണ് എന്നെ ഇവിടെ വിളിക്കാൻ നിമിത്തമായത്. ജീവിതത്തിൽ പരാജയങ്ങൾ സംഭവിച്ചപ്പോഴും അമ്മയുടെ അനുഗ്രഹം കൂടെയുണ്ടായിരുന്നുവെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. പ്രേക്ഷകരുടെ പ്രോത്സാഹനം എപ്പോഴും ആവശ്യമാണ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷമാണിതെന്നും ഉണ്ണിമുകുന്ദൻ ചടങ്ങിൽ പറഞ്ഞു.

    Also read-ആറ്റുകാൽ കാപ്പുകെട്ടി; പൊങ്കാല മാർച്ച് ഏഴിന്; തിരക്കിലമർന്ന് അനന്തപുരി

    ചിലപ്പതികാരത്തിലെ കണ്ണകിയുടെ കഥ പാടിയുള്ള തോറ്റംപാട്ടോടെയുമാണ് ഉത്സവം ആരംഭിച്ചത്. പഞ്ചലോഹത്തിൽ നിർമിച്ച രണ്ടു കാപ്പുകളാണ് കെട്ടിയത്. ക്ഷേത്രം തന്ത്രി തെക്കേടത്ത് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് കാപ്പുകളിലൊന്ന് ഭഗവതിയുടെ ഉടവാളിലും മറ്റൊന്ന് മേൽശാന്തി പി കേശവൻ നമ്പൂതിരിയുടെ കൈയിലും കെട്ടി. ഉത്സവത്തോടനുബന്ധിച്ചുള്ള ആറ്റുകാൽ അംബ പുരസ്കാരം സാമൂഹ്യപ്രവർത്തക ഡോ. പി ഭാനുമതി ഏറ്റുവാങ്ങി.

    Published by:Sarika KP
    First published: