• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

'വള്ളിച്ചെരുപ്പിനായി കാത്തിരുന്ന ക്രിസ്മസ് കാലം'

news18india
Updated: December 23, 2018, 4:20 PM IST
'വള്ളിച്ചെരുപ്പിനായി കാത്തിരുന്ന ക്രിസ്മസ് കാലം'
news18india
Updated: December 23, 2018, 4:20 PM IST
#രാജിനി ചാണ്ടി (ഒരു മുത്തശ്ശി ഗദയിലെ നായിക)

കൊച്ചുനാൾ മുതലുള്ള ഓര്‍മ്മകളാണ് ക്രിസ്മസിനെക്കുറിച്ച് പറയുമ്പോള്‍ മനസിലേക്ക് വരുന്നത്. ഓവനില്ലാത്ത കാലത്ത് ഒരു പാത്രത്തിന്‍റെ മുകളിലും താഴെയും തീയിട്ട് അമ്മച്ചി കേക്കുണ്ടാക്കുന്നതും അമ്മച്ചിയുടെ സ്പെഷ്യല്‍ ചിക്കന്‍ റോസ്റ്റും മീന്‍ വറ്റിച്ചതും മട്ടന്‍കറിയും ഇതൊക്കെ തന്നെയാണ് മനസിലേക്ക് വരുന്നത്, ഇതായിരുന്നു ഞങ്ങളെയും പഠിപ്പിച്ചിരിക്കുന്നത്. അതൊക്കെയാണ് എന്‍റെ കൊച്ചുകാലം.

എന്‍റെ അപ്പച്ചന്‍ ഒരു സ്‌കൂള്‍ ഹെഡ് മാസ്റ്ററായിരുന്നു. ഒരു നയാപൈസ തൊട്ട് എല്ലാത്തിനും കണക്കുള്ള വ്യക്തി. ഒന്നും മിണ്ടാതെ മേശപ്പുറത്തൊരു രണ്ടുരൂപ വെച്ചിട്ടാണ് എന്നും രാവിലെ സ്‌കൂളിലേക്ക് പോകുക. അമ്മച്ചിയുടെ കൈയില്‍ കൊടുക്കാറില്ല, കൊടുത്താല്‍ ഇതില്‍ കൂടുതല്‍ വേണമെന്ന് പറയും. സാധാരണ ദിവസങ്ങളായാലും ക്രിസ്മസായാലും വിരുന്നുകാരുണ്ടെങ്കിലും ആ രണ്ട് രൂപ കൊണ്ട് വേണം കഴിയാന്‍. എന്നാൽ, ആ രൂപ കൊണ്ട് ദിവസച്ചെലവ് കഴിക്കാന്‍ കഴിവുള്ള ആളായിരുന്നു അമ്മച്ചി.

കോഴി വളര്‍ത്തിയും പച്ചക്കറി നട്ടും അപ്പച്ചനറിയാതെ ഉണ്ടാക്കുന്ന കാശു കൊണ്ട് അമ്മച്ചി നല്ല മേളമായിട്ടാണ് ക്രിസ്മസ് നടത്തിയത്. ഞങ്ങള്‍ എട്ടു മക്കളായിരുന്നു. എന്‍റെ ഓർമയില്‍ ക്രിസ്മസിന്‍റെ തലേദിവസം വരുമ്പോള്‍ പടക്കവും ചെരുപ്പുമൊക്കെ കൊണ്ടു വരുന്നത് രണ്ടാമത്തെ സഹോദരനാണ്. വര്‍ഷത്തില്‍ വള്ളിച്ചെരുപ്പിടുന്നത് അപ്പോഴാണ്. അന്ന് അടിച്ചുപൊളിച്ച് കഴിഞ്ഞാല്‍ അടുത്ത ക്രിസ്മസ് വരണം ചെരുപ്പ് കിട്ടാന്‍. അപ്പച്ചന്‍റെ കൈയില്‍ നിന്ന് കാശ് കിട്ടിയിട്ട് ചെരുപ്പ് വാങ്ങിക്കാമെന്ന് സ്വപ്നനത്തിൽ പോലും വിചാരിക്കേണ്ട. സഹോദരന്‍ വരുന്നു, പടക്കം പൊട്ടിക്കുന്നു, ബഹളം അതായിരുന്നു അന്നത്തെ ക്രിസ്മസ്. പിന്നെ അടിപൊളി ആഹാരം. അമ്മച്ചിയുടെ സ്പെഷ്യല്‍ കുക്കിങ്ങ്.         രാജിനി ചാണ്ടിയും ഭർത്താവ് വിവി ചാണ്ടിയും

പത്തൊമ്പതാമത്തെ വയസില്‍ ബോംബെയിലേക്ക് കല്യാണം കഴിഞ്ഞ് ചെന്നയാളാണ് ഞാന്‍. അപ്പോഴേക്കും അമ്മച്ചി പാചകം ചെയ്ത് തന്നിരുന്ന എല്ലാ കാര്യങ്ങളും എനിക്കും അറിയാമായിരുന്നു. അങ്ങിനെയൊരു ട്രെയിനിങ്ങ് അമ്മച്ചി തന്നു എന്നുള്ളതാണ്, അത് തന്നെയാണ് ഞാന്‍ ഏറ്റവും അഭിമാനത്തോടെ അമ്മച്ചിയെക്കുറിച്ച് ഓര്‍ക്കുന്നത്.
Loading...

ബോംബെയിൽ ആയിരുന്നപ്പോള്‍ അവിടെ കേക്ക് ക്ലബ്ബ് എന്നൊരു ഗ്രൂപ്പുണ്ടായിരുന്നു. അതില്‍ ഹിന്ദുക്കളും ക്രിസ്ത്യന്‍സും ഉണ്ട്. ഹിന്ദുക്കള്‍ ഓണത്തിന് അവരുടെ വീട്ടിലും ഈസ്റ്ററും ക്രിസ്മസും നമ്മുടെ വീട്ടിലുമായിരിക്കും. ഉച്ചഭക്ഷണമാണ് പ്രധാനം. അന്നുണ്ടായിരുന്ന കൊച്ചുമക്കളൊക്കെ ബിസിനസും മറ്റുമായി ഇപ്പോൾ വലിയ പൊസിഷനിലാണ്. ബോംബെയിലും യു.എസിലുമൊക്കെ അവരിപ്പോള്‍ നമ്മുടെ പേരുപറയുമ്പോള്‍ ഓരോ കറിയുടെയും പേരെടുത്തു പറഞ്ഞാണ് സംസാരിക്കുക. 'ആന്‍റി ആ കറി ഞങ്ങള്‍ ഇതുവരെ മറന്നിട്ടില്ല' എന്നു പറയുമ്പോള്‍ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയാത്ത കാര്യമാണ്.

ബോംബെയിലെ ക്രിസ്മസ് തുടങ്ങുന്നത് ഡിസംബര്‍ ഒന്നുമുതലാണ്. ഡിസംബര്‍ ഒന്നാകുമ്പോഴേ എന്‍റെ ഭർത്താവ് ചാണ്ടിച്ചൻ ക്രിസ്മസ് പാട്ടുകള്‍ വെക്കാന്‍ തുടങ്ങും. പുള്ളിക്ക് വെസ്റ്റേണ്‍ ക്ലാസിക്കല്‍ മ്യൂസിക്കിനോടും ഇംഗ്ലീഷ് പാട്ടുകളോടും ഭയങ്കര താൽപര്യമാണ്. ഒന്നാം തീയതി രാവിലെ ജിംഗിള്‍ ബെല്‍സും മറ്റു പാട്ടുകളും വെച്ച് ആഘോഷം തുടങ്ങും. അതുകഴിഞ്ഞ് പുള്ളിയുടെ ഹോബിയാണ് ക്രിസ്മസ് ക്രിബ്ബ് ഉണ്ടാക്കുന്നത്. അത് ഒരിക്കലും പുറത്ത് നിന്ന് വാങ്ങിവെക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഈ 48 വര്‍ഷവും പുള്ളി സ്വയം ഉണ്ടാക്കി വെക്കുക തന്നെയായിരുന്നു. അതില്‍ വെക്കുന്ന രൂപങ്ങളൊക്കെ പുറത്തുനിന്ന് വാങ്ങാറുണ്ട്. അതിനുള്ള പുല്ല് മുളപ്പിച്ചും ഒത്തിരി ആശയങ്ങള്‍ ഉണ്ടാക്കിയും പുള്ളി ക്രിബ്ബ് ഡക്കറേറ്റ് ചെയ്യാറുണ്ട്.

'ഗപ്പി'യിലെ ആ കരോൾപാട്ട് പിറന്നത് ഇങ്ങനെ
 ഒരു മുപ്പത്തിയഞ്ച് വര്‍ഷം മുമ്പ് ചാണ്ടിച്ചന്‍റെ ഒരു ഫ്രണ്ട് കുര്യച്ചന്‍ ആക്‌സിഡന്‍റായി അമേരിക്കയില്‍ നിന്നു വന്നപ്പോള്‍ അയാള്‍ മറ്റൊരാള്‍ക്കായി വലിയൊരു ക്രിസ്മസ് ട്രീ കൊണ്ടു വന്നിരുന്നു. ഞങ്ങള്‍ എയര്‍പോര്‍ട്ടിൽ പോയി അദ്ദേഹത്തെ റിസീവ് ചെയ്തു. ചാണ്ടിച്ചന്‍ ഓഫീസില്‍ പോയി കഴിഞ്ഞപ്പോള്‍ കുര്യച്ചന്‍ പറഞ്ഞു എനിക്കൊന്ന് പാലി ഹില്ലില്‍ പോകണമെന്ന്. ക്രിസ്മസ് ട്രീ കൊടുക്കാന്‍ വേണ്ടിയായിരുന്നു അത്. അങ്ങനെ ഞങ്ങള്‍ പോയി. നമ്മള്‍ കേറി ചെന്നപ്പോള്‍ ആ വീട്ടില്‍ മേശപ്പുറത്ത് ചെറിയൊരു ക്രിസ്മസ് ട്രീ ഇരിപ്പുണ്ട്. ഞങ്ങള്‍ ക്രിസ്മസ്ട്രി കൊണ്ടു വന്നിട്ടുണ്ടെന്നും അത് വണ്ടിയില്‍ ഉണ്ടെന്നും പറഞ്ഞു. പക്ഷേ അവരത് നോക്കുക പോലും ചെയ്യാതെ ഞങ്ങളൊരെണ്ണം വാങ്ങിച്ചെന്ന് പറയുകയായിരുന്നു.

പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണി
 കുര്യച്ചനത് ഭയങ്കര സങ്കടമായി. ഞാന്‍ പറഞ്ഞു കുര്യച്ചനെന്തിനാ വിഷമിക്കുന്നേ അത് ഞാന്‍ എടുത്തോളാമെന്ന്. എന്‍റെ ജീവിതത്തില്‍ അത്രയും വലിയ ക്രിസ്മസ് ട്രീ ഞാന്‍ കണ്ടിട്ടുണ്ടായിരുന്നില്ല. ഇത്രയും വര്‍ഷമായിട്ട് ഞങ്ങള്‍ ഉപയോഗിക്കുന്നത് ആ ക്രിസ്മസ് ട്രീയാണ്. പ്ലാസ്റ്റിക്കാണ്, ഇപ്പോളത് പൊടിഞ്ഞ് പോകാന്‍ തുടങ്ങിയിട്ടുണ്ട്, എന്നാലും എന്‍റെ ഭർത്താവ് ഇപ്പോഴും അത് തന്നെയാണ് ഉപയോഗിക്കുന്നത്.

പിന്നെ 95ല്‍ ഞങ്ങള്‍ തിരിച്ച് നാട്ടിലെത്തി ആലുവയില്‍ താമസമാക്കി. സഹോദരങ്ങളും നാട്ടിലുണ്ട്, കൊച്ചുമക്കളൊക്കെ പല സ്ഥലങ്ങളിലാണ്. അപ്പോള്‍ ഞങ്ങളൊരു തീരുമാനം എടുത്തു ഇനിയുള്ള എല്ലാ ക്രിസ്മസും ഏതെങ്കിലും ഒരു വീട്ടില്‍ കൂടുക എല്ലാവരും എന്തെങ്കിലും ഡിഷസ് ഉണ്ടാക്കി കൊണ്ടുവരിക എന്ന്. അങ്ങിനെയാണ് കഴിഞ്ഞ അഞ്ച് ആറു വര്‍ഷമായി ക്രിസ്മസ് ആഘോഷിക്കുന്നത്. ഇത്തവണ എന്‍റെ അനിയത്തിയുടെ വീട്ടിലാണ്. അനിയത്തിയുടെ ഭര്‍ത്താവിന് നല്ല സുഖമില്ല, അതുകൊണ്ട് അവിടെ കൂടാമെന്ന് തീരുമാനിക്കുകയായിരുന്നു. കാക്കനാടാണ് ഇത്തവണത്തെ ക്രിസ്മസ്.

First published: December 22, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...