അതിവേഗം നീങ്ങികൊണ്ടിരിക്കുന്ന നമ്മുടെ ജീവിതത്തില്‍ ശരീരഭാരം ക്രമീകരിക്കുന്നതും ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുന്നതും അത്ര എളുപ്പമല്ല. വര്‍ദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരമായി ഗവേഷണത്തിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രീയ പിന്തുണയോടെ തയ്യാറാക്കിയതും നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതുമായ ശരീരഭാരം ക്രമീകരിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ആധുനിക ആയുര്‍വേദ ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ കപീവ (Kapiva) തയ്യാറാക്കിയിട്ടുണ്ട്. ദീര്‍ഘകാലത്തേയ്ക്ക് മികച്ച ഫലങ്ങള്‍ നല്കുന്ന വീര്യമുള്ള ചേരുവകള്‍ ഉപയോഗിക്കുന്നതില്‍ കപീവ (Kapiva) പ്രസിദ്ധമാണ്.
വിവിധ ഭക്ഷണക്രമങ്ങള്‍ പരീക്ഷിക്കുന്നത് മുതല്‍ സപ്ലിമെന്റുകള്‍ ഉപയോഗിക്കുന്നത് വരെയുള്ള നിരവധി വഴികളിലൂടെ ഒരു വ്യക്തിക്ക് ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഇവയൊന്നും ദീര്‍ഘകാലത്തേയ്ക്ക് ഫലം നല്കുന്നവയല്ല, ട്രെന്‍ഡുകള്‍ അപ്രത്യക്ഷമാകുന്നത് പോലെ ഈ ഫലങ്ങളും അപ്രത്യക്ഷമാകുന്നു എന്നതാണ് വസ്തുത. നിങ്ങള്‍ സ്വീകരിക്കുന്നത് എന്തുതന്നെയായാലും അവ സുസ്ഥിരവും അക്ഷരാര്‍ത്ഥത്തില്‍ 'നിങ്ങളില്‍ ക്രിയ ചെയ്യുന്നതും ആയിരിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.
അനാരോഗ്യകരമായ വഴികളിലൂടെ കൊഴുപ്പ് കുറയ്ക്കുന്നത് ഗുണത്തേക്കാള്‍ കൂടുതല്‍ ദോഷം ചെയ്തേക്കാം. എളുപ്പമുള്ള വ്യായാമം, ഭക്ഷണക്രമം എന്നിവയിലൂടെ ആ കലോറികള്‍ മൊത്തത്തില്‍ ഇല്ലാതാക്കാന്‍ ഒരു വഴിയുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞാലോ?
ശരീരഭാരം ക്രമീകരിക്കുന്നതിനുള്ള ആയുര്‍വേദ മരുന്നുകള്‍ സമഗ്രമായ ഒരു ചികിത്സാരീതിയാണ്. പരിശുദ്ധമായ, വിശ്വാസ്യതയുള്ള, തെളിയിക്കപ്പെട്ട ആ രീതി സന്തുലിതമായ ഒരു ജീവിതശൈലി സാധ്യമാക്കുന്നു. അതിന്റെ ചിട്ടയോടുകൂടിയ സമീപനത്തിലൂടെ സുസ്ഥിരവും ഫലപ്രദവുമായ ദീര്‍ഘകാല ഫലങ്ങള്‍ ലഭിക്കുന്നു.
സുരക്ഷിതമായി ശരീരഭാരം കുറയ്ക്കാനുള്ള കപീവ (Kapiva)-യുടെ ആയുര്‍വേദ രീതികള്‍ എങ്ങനെയുള്ളതാണ്
തല്‍ക്ഷണം ശരീരഭാരം കുറയ്ക്കുമെന്ന് അവകാശപ്പെടുന്ന എണ്ണമറ്റ ഡയറ്റ് പ്ലാനുകള്‍, സപ്ലിമെന്റുകള്‍, മീല്‍ റീപ്ലേസ്മെന്റ് പ്ലാനുകള്‍ എന്നിവ ലഭ്യമാണ്, എന്നാല്‍ ആ വഴി തിരഞ്ഞെടുക്കുന്നത് സുരക്ഷിതമാണോ എന്നതാണ് ചോദ്യം?
ശരീരഭാരം ക്രമീകരിക്കുന്നതില്‍ ദീര്‍ഘകാല ഫലം നല്കുന്ന ഒന്നാണ് കപീവ (Kapiva)-യുടെ വെയ്റ്റ് മാനേജ്മെന്റ് ജ്യൂസുകള്‍. വീര്യമുള്ള ആയുര്‍വേദ ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ അവ ശാശ്വതമായ രോഗശുശ്രൂഷ ഗുണങ്ങള്‍ നല്കുന്നവയാണ്. കൃത്രിമമായ അല്ലെങ്കില്‍ ??ഹാനികരമായ അഡിറ്റീവുകള്‍ ഉള്‍പ്പെടുത്താതെ ഓരോ കാലാവസ്ഥയിലും ലഭിക്കുന്ന ചേരുവകളാണ് എല്ലാ ഉല്‍പ്പന്നങ്ങളിലും ഉപയോഗിച്ചിരിക്കുന്നത്. ശക്തമായ ഗവേഷണാടിസ്ഥാനത്തില്‍ തയ്യാറാക്കിയ കപീവ (Kapiva)-യുടെ ഉല്‍പ്പന്ന ശ്രേണി വിദഗ്ദ്ധര്‍ അംഗീകരിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ നിര്‍മ്മിച്ചതാണ്. മാത്രമല്ല നിങ്ങളുടെ ജീവിതശൈലിയില്‍ വലിയ മാറ്റങ്ങള്‍ വരുത്താതെ തന്നെ ഫിറ്റ്നസ് നിലനിര്‍ത്താന്‍ ശരീരഭാരം ക്രമീകരിക്കുന്ന ഈ ഉല്‍പ്പന്നങ്ങള്‍ സഹായിക്കുന്നു.
സുരക്ഷിതമായും നാച്ചുറലായും നിങ്ങളുടെ ശരീരഭാരം ക്രമീകരിക്കുന്നതിനുള്ള രണ്ട് ബെസ്റ്റ് സെല്ലിംഗ് ഉല്‍പ്പന്നങ്ങള്‍
ഗെറ്റ് സ്ലിം ജ്യൂസ്
അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കുന്നത് വളരെ പ്രയാസമേറിയ കാര്യമാണെങ്കിലും ഇതിന് പരിഹാരം നല്കുന്ന ഒന്നാണ് കപീവ (Kapiva)-യുടെ പോഷകസമൃദ്ധമായ പാനീയമായ ഗെറ്റ് സ്ലിം ജ്യൂസ്. ദഹനക്രിയയും മൊത്തത്തിലുള്ള ആരോഗ്യവും ഉത്തേജിപ്പിക്കാന്‍ കഴിയുന്ന ഫ്ളാക്സ് സീഡുകള്‍, കാസ്റ്റര്‍ എന്നിവയില്‍ നിന്ന് എടുത്ത പോഷകങ്ങള്‍ വലിയ അളവില്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. കപീവ (Kapiva) അക്കാദമി ഓഫ് ആയുര്‍വേദയിലെ ഡോ. ആനന്ദ് പറഞ്ഞു, ''പ്രകൃതിദത്തമായും സുസ്ഥിരമായും ശരീരഭാരം ക്രമീകരിക്കുന്നതില്‍ ദീര്‍ഘകാല ഫലങ്ങള്‍ നല്കുന്ന സാന്‍ ബീജ്, എറന്ഡ്മൂള്, ദാരുഹരിദ്ര തുടങ്ങിയ 12 ആയുര്‍വേദ ഔഷധസസ്യങ്ങളുടെ ചേരുവകള്‍ ഉപയോഗിച്ചാണ് ഗെറ്റ് സ്ലിം ജ്യൂസ് തയ്യാറാക്കിയിരിക്കുന്നത്. കൊഴുപ്പ് ഇല്ലാതാക്കുന്നത് പോലുള്ള പ്രധാന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുത്ത ഈ ഔഷധങ്ങള്‍ നിങ്ങളില്‍ വിശപ്പില്ലായ്മയും തോന്നിപ്പിക്കുന്നു. മാത്രമല്ല ഈ ഹെല്‍ത്ത് ഡ്രിങ്ക് രക്തം ശുദ്ധീകരിക്കുകയും ചര്‍മ്മ സംബന്ധമായ രോഗങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു.''
നിങ്ങള്‍ക്കറിയാമോ? - ഈ ഹെല്‍ത്ത് ഡ്രിങ്ക് കഴിക്കുന്ന 62% ഉപയോക്താക്കളുടെ ഭാരം 2 കിലോ വരെ കുറഞ്ഞതായി കപീവ (Kapiva) അക്കാദമി ഓഫ് ആയുര്‍വേദ നടത്തിയ ഒരു ഗവേഷണത്തില്‍ കണ്ടെത്തി. മാത്രമല്ല ശരീരഭാരം സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ കാരണം 90% ഉപയോക്താക്കളും ജീവിതശൈലിയില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്.
നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഇത് എങ്ങനെ ഉള്‍പ്പെടുത്താം?
ഉപയോഗിക്കുന്നതിന് മുമ്പ് കുപ്പി നന്നായി കുലുക്കുക
30 മില്ലി ഗെറ്റ് സ്ലിം ജ്യൂസ് ഒരു ഗ്ലാസ് വെള്ളത്തില്‍ കലക്കുക
ദിവസത്തില്‍ രണ്ടുതവണ ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുമ്പ് കഴിക്കുക
പേര് സൂചിപ്പിക്കുന്നത് പോലെ ഗാര്സീനിയയുടെയും കറ്റാര്‍ വാഴയുടെയും ഒരു സംയോജനമാണ് ഈ ഹെല്‍ത്ത് ജ്യൂസ്, ശരീരഭാരം ക്രമീകരിക്കുന്ന കാര്യത്തില്‍ വളരെയധികം ഫലപ്രദമാണ് ഇവയുടെ സംയോജനം. ഡോ. ആനന്ദ് കൂട്ടിച്ചേര്‍ത്തു, ''ഒരു ഹെര്‍ബല്‍ ഫോര്മുലേഷന് ആയതിനാല്‍ ഹാനികരമായ ഒരു പാര്‍ശ്വഫലങ്ങളും ഇത് കഴിക്കുന്നവര്‍ക്ക് ഉണ്ടാകില്ല. ഈ ജ്യൂസിലെ അലോ + ഗാര്‍സീനിയ കോമ്പിനേഷന്‍ മെറ്റബോളിസം വര്‍ദ്ധിപ്പിച്ച് വിശപ്പ് കുറയ്ക്കുന്നതിനാല്‍ ദിവസം മുഴുവന്‍ ഉയര്‍ന്ന അളവില്‍ കലോറി ബേണ്‍ നടക്കുന്നു''. ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്ന ശക്തമായ ആന്റി ബാക്ടീരിയല്‍, ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണവിശേഷങ്ങളും ഇതിലുണ്ട്. ശരീരഭാരം കുറയ്ക്കുന്നതിനുള്ള നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ചേര്‍ക്കാന്‍ ഏറ്റവും അനുയോജ്യമായ പ്രഭാത ഭക്ഷണമാണിത്.
നിങ്ങള്‍ക്കറിയാമോ? - ഈ ഉല്‍പ്പന്നം വാങ്ങിയവരില്‍ 69% ആളുകളും ഈ ജ്യൂസ് ദിവസവും കഴിച്ചതിന് ശേഷം ഏകദേശം 1 അല്ലെങ്കില്‍ 2 കിലോ കുറച്ചതായി കപീവ (Kapiva)-യിലെ വിദഗ്ദ്ധരുടെ സംഘം നടത്തിയ ഒരു ഇന്റേര്‍ണല്‍ പഠനത്തില്‍ കണ്ടെത്തി.
നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഇത് എങ്ങനെ ഉള്‍പ്പെടുത്താം?
250 മില്ലി വെള്ളത്തില്‍ 30 മില്ലി അലോ ഗാര്‍സീനിയ ജ്യൂസ് കലക്കുക
നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പഞ്ചസാര/തേന്‍/ഉപ്പ് ചേര്‍ക്കുക
ദിവസവും രാവിലെ വെറും വയറ്റില്‍ കഴിക്കുക
ഉപസംഹാരം
നമ്മളില്‍ അധികം ആളുകളും നയിക്കുന്ന ആധുനികവും വേഗതയേറിയതുമായ ജീവിതശൈലിയില്‍ അളവുകള്‍ നിരീക്ഷിക്കുന്നത് അവസാന മുന്‍ഗണനയായി മാറിയിരിക്കുന്നു, എന്നാല്‍ 100% പ്രകൃതിദത്തമായ കപീവ (Kapiva)-യുടെ ജ്യൂസ് കഴിച്ച് ഒരാള്‍ക്ക് ശരീരഭാരം കുറയ്ക്കാനും ഫിറ്റ്നസും ആരോഗ്യവും നിലനിര്‍ത്താനും സാധിക്കുന്നു. ശരീരഭാരം വര്‍ദ്ധിക്കാതെ നോക്കുന്ന, അമിതവണ്ണം കുറയ്ക്കുന്ന ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ മുഴുവന്‍ ശ്രേണിയും ഇവിടെ കാണുക .
കപീവ (Kapiva)-യ്ക്ക് വേണ്ടി ഈ ലേഖനം എഴുതിയത് Studio 18
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ayurveda