മാതാപിതാക്കളെ കൊലപ്പെടുത്തിയ ഭീകരരെ വെടിവെച്ചുകൊന്നു; താരമായി മാറി കൗമാരക്കാരി

അതിനിടെയാണ് വീടിന് സമീപത്ത് എത്തിയ ഭീകരസംഘത്തിനുനേരെ കമർ ഗുൽ വെടിയുതിർത്തത്. വെടിവെയ്പ്പിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

News18 Malayalam | news18-malayalam
Updated: July 22, 2020, 5:48 PM IST
മാതാപിതാക്കളെ കൊലപ്പെടുത്തിയ ഭീകരരെ വെടിവെച്ചുകൊന്നു; താരമായി മാറി കൗമാരക്കാരി
afghan girl
  • Share this:
കാബൂൾ: മാതാപിതാക്കളെ കൊന്നതിന് പ്രതികാരമായി അഫ്ഗാനിസ്ഥാനിൽ കമർ ഗുൽ എന്ന കൌമാരക്കാരിയായ പെൺകുട്ടി രണ്ട് താലിബാൻ തീവ്രവാദികളെ വെടിവച്ചു കൊന്ന സംഭവം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ വാർത്തയായി. കമർ ഗുൽ ഒറ്റയ്ക്കു നടത്തിയ വെടിവയ്പിൽ നിരവധി തീവ്രവാദികൾക്ക് പരിക്കേറ്റു. കഴിഞ്ഞയാഴ്ചയാണ് താലിബാൻ തീവ്രവാദികൾ അഫ്ഗാൻ ഗ്രാമമായ ഗ്രേവയിലെ ഒരു വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയുടെ മാതാപിതാക്കളെ വധിച്ചത്. സർക്കാരിനെ പിന്തുണയ്ക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മക്കളുടെ മുന്നിലിട്ട് തീവ്രവാദികൾ മാതാപിതാക്കളെ വകവരുത്തിയത്.

ഈ സംഭവത്തിന്‍റെ ഞെട്ടലിലായിരുന്നു കമർ ഗുൽ എന്ന പതിനെട്ടുകാരിയും ഇളയ സഹോദരനും. എന്നാൽ തന്‍റെ മാതാപിതാക്കളെ കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യാൻ അവർ മനസിൽ ഉറച്ചിരുന്നു. അങ്ങനെയാണ് ഒരു എ.കെ 47 ഫൈഫിൾ സംഘടിപ്പിച്ചത്.

അതിനിടെയാണ് വീടിന് സമീപത്ത് എത്തിയ ഭീകരസംഘത്തിനുനേരെ കമർ ഗുൽ വെടിയുതിർത്തത്. വെടിവെയ്പ്പിൽ രണ്ടു ഭീകരർ കൊല്ലപ്പെട്ടു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ പൊലീസ് പെൺകുട്ടിയെയും അനുജനെയും അവിടെനിന്ന് സുരക്ഷിത സ്ഥലത്തേക്കു മാറ്റി.
TRENDING:വേവിക്കാത്ത മീൻ കഴിച്ചു; മധ്യവയസ്ക്കന്‍റെ കരൾ പാതി നഷ്ടപ്പെട്ടു![PHOTOS]കോവിഡ് കാലത്ത് ബട്ടർചിക്കൻ വാങ്ങാൻ പോയി പിഴ അടച്ചു; ഇനി സൗജന്യ ബട്ടർചിക്കൻ[PHOTOS]ജനിച്ചപ്പോൾ കുഞ്ഞിന് ശ്വാസം ഇല്ല; ഏഴുമിനിറ്റിനു ശേഷം ആ അദ്ഭുതം സംഭവിച്ചു[NEWS]
ഈ വർഷമാദ്യം അമേരിക്കയും താലിബാനും തമ്മിൽ ഒരു സമാധാന കരാർ ഉണ്ടാക്കിയിരുന്നു. കരാർ പ്രകാരം അഫ്ഗാനിസ്ഥാനിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇരുപക്ഷവും തൽക്കാലം വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. 14 മാസ കാലയളവിൽ ക്രമേണ രാജ്യത്ത് നിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് അമേരിക്കയും നാറ്റോയും അറിയിച്ചു. എന്നാൽ അതിനിടയിലും താലിബാൻ അഫ്ഗാൻ സർക്കാരിനെതിരെയും അനുകൂലിക്കുന്നവർക്കെതിരെയും രഹസ്യ ആക്രമണം തുടരുകയാണ്.
Published by: Anuraj GR
First published: July 22, 2020, 5:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading