കൂടുതൽ സമയം ഉറങ്ങിയ മനുഷ്യരെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. എന്നാൽ കൂടുതൽ സമയം ഉണർന്നിരുന്നു ലോകറെക്കോർഡ് നേടിയവരും ഉണ്ട്. 1986-ൽ റോബർട്ട് മക്ഡൊണാൾഡ് എന്ന വ്യക്തിയാണ് 453 മണിക്കൂറും 40 മിനിറ്റും (19 ദിവസം) ഉറങ്ങാതിരുന്ന് ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചത്. മക്ഡൊണാൾഡിന്റെ നേട്ടത്തിന് ശേഷം ഏറ്റവും കൂടുതൽ സമയം ഉണർന്നിരിക്കുന്നതിനുള്ള റെക്കോർഡ് ഗിന്നസ് നിർത്തി. കാരണം ഉറക്കമില്ലായ്മയുമായി ബന്ധപ്പെട്ട അപകടങ്ങൾ ഏറെയാണ് എന്നത് തന്നെ. അതിനുശേഷം ആരും മക്‌ഡൊണാൾഡിന്റെ റെക്കോർഡ് മറികടന്നതായി അറിയില്ലെന്നും ഗിന്നസ് അധികൃതർ പറയുന്നു.
യുണിലാഡിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച് ഈ റെക്കോർഡ് മുമ്പ് റാണ്ടി ഗാർഡ്നർ, ബ്രൂസ് മക്അലിസ്റ്റർ എന്നീ 17 വയസ്സുള്ള രണ്ട് വിദ്യാർത്ഥികൾക്കായിരുന്നു. അവരുടെ സയൻസ് പ്രോജക്റ്റിന് വേണ്ടി 264 മണിക്കൂർ (11 ദിവസം) ഉണർന്നിരിന്നിരുന്നു.ഒരു അഭിമുഖത്തിൽ തങ്ങളുടെ ചെറുപ്പകാലത്ത് അവർ വേണ്ടത്ര അറിവ് ഉള്ളവർ അല്ലായിരുന്നു എന്നും ഇത്രയും നേരം ഉറങ്ങാതിരുന്നതിന്റെ അനന്തര ഫലങ്ങൾ അന്ന് മനസ്സിലാക്കിയിരുന്നില്ലെന്നും 2018-ൽ ബ്രൂസ് മക്അലിസ്റ്റർ വെളിപ്പെടുത്തുകയുണ്ടായി.
Also Read- 24 വർഷമെടുത്ത് വളർത്തിയ മുടി; ഗിന്നസ് റെക്കോർഡ് നേട്ടവുമായി അമേരിക്കൻ വനിത
സ്റ്റാൻഫോർഡ് സർവകലാശാലയിലെ ഉറക്ക സംബന്ധമായ ഗവേഷണം നടത്തുന്ന ഡോ. വില്യം ഡിമെന്റ് പിന്നീട് റാണ്ടി ഗാർഡ്‌നറെ തുടർച്ചയായി നിരീക്ഷിച്ചു വരികയായിരുന്നു. അദ്ദേഹത്തിന്റെ നിരീക്ഷണത്തിൽ ബാസ്‌ക്കറ്റ്‌ബോൾ, ആർക്കേഡിലേക്കുള്ള യാത്ര തുടങ്ങിയ രാത്രി വൈകിയുള്ള പ്രവർത്തനങ്ങളിൽ ഗാർഡ്‌നർ തടസങ്ങളില്ലാതെ മുഴുകിയിരുന്നു. ഉറക്കമില്ലായ്മ ഉണ്ടായിരുന്നിട്ടു പോലും എല്ലാ ഗെയിമുകളിലും ഗാർഡ്നർ വിജയിച്ചിരുന്നതായി അദ്ദേഹം പറയുന്നു.
Also Read- രക്തദാനത്തിലൂടെ ലോക റെക്കോർഡ് നേടി 80 -കാരി; ഇതുവരെ ദാനം ചെയ്തത് 203 യൂണിറ്റ് രക്തം
അതേസമയം തന്നെ റാണ്ടി ഗാർഡ്നർ നെഗറ്റീവ് ഇഫക്റ്റുകൾ ഉണ്ടായിട്ടില്ല എന്നല്ല. ഉറക്കക്കുറവ് ഗാർഡ്നറുടെ വിശകലനത്തിനുള്ള കഴിവുകൾ, പൊതുവെയുള്ള ധാരണകൾ, പ്രചോദനം, മെമ്മറി എന്നിവയെ ബാധിച്ചതായി ഡോക്ടർ പറയുന്നു. കൂടാതെ ഭ്രമാത്മകത, ശ്രദ്ധ കുറവ് എന്നിവയും അദ്ദേഹത്തിന് ഉണ്ടായിരുന്നു. എന്നാൽ അറുപത് വയസ്സായതോടെ റാണ്ടി ഗാർഡ്നർ ഉറക്കമില്ലായ്മ എന്ന അവസ്ഥയിലേയ്ക്ക് എത്തിപ്പെട്ടു. ഏകദേശം ഒരു പതിറ്റാണ്ടോളം ഉറക്കമില്ലായ്മ അനുഭവിച്ച ശേഷം ഇപ്പോൾ അദ്ദേഹം ഉറങ്ങാനുള്ള കഴിവ് വീണ്ടെടുത്തു,
പക്ഷേ അത് രാത്രി ഏകദേശം 6 മണിക്കൂർ മാത്രമാണ്. 2007-ൽ ടോണി റൈറ്റ് റാണ്ടി ഗാർഡ്നറുടെ റെക്കോർഡ് തകർക്കാൻ ശ്രമിച്ചെങ്കിലും 266 മണിക്കൂർ മാത്രമേ ഉറങ്ങാതിരിക്കാൻ കഴിഞ്ഞുള്ളൂ. ഉറക്കം നഷ്ടപ്പെട്ടതിന് ശേഷം തന്റെ ശരീരവും മനസ്സും അനുഭവിച്ച പ്രത്യാഘാതങ്ങൾ അദ്ദേഹം പിന്നീട് വെളിപ്പെടുത്തി.
ഉറങ്ങാതിരിക്കുക എന്നത് മനുഷ്യന്റെ ആരോഗ്യാവസ്ഥയെ തകർക്കുന്ന അതികഠിനമായ ഒരു കാര്യമാണ്. അതിന് മുതിരാതിരിക്കുക എന്നതാണ് പൊതുവിൽ നല്ലത്. അതുകൊണ്ട് തന്നെ ആണ് ഗിന്നസ് ലോക റെക്കോർഡ്സ് പോലും ഉറങ്ങാതിരിക്കുന്നതിലുള്ള റെക്കോർഡുകൾ വേണ്ടെന്ന് വച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Guinness world record, Sleep Apnea