• HOME
 • »
 • NEWS
 • »
 • life
 • »
 • Autism | വായുമലിനീകരണവും സമ്മര്‍ദ്ദവും ആണ്‍കുട്ടികളില്‍ ഓട്ടിസത്തിന് കാരണമായേക്കാം: പഠനം

Autism | വായുമലിനീകരണവും സമ്മര്‍ദ്ദവും ആണ്‍കുട്ടികളില്‍ ഓട്ടിസത്തിന് കാരണമായേക്കാം: പഠനം

ദാരിദ്രവും അരക്ഷിതാവസ്ഥയുമായിരിക്കാം വായുമലിനീകരണവും ഓട്ടിസവും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ഘടകം, സമ്പന്നരായ ആളുകള്‍ക്ക് സമ്മര്‍ദ്ദങ്ങളില്ല.

 • Share this:
  വായുമലിനീകരണവും (air pollution) മാനസിക സമ്മര്‍ദ്ദവും (stress) അനുഭവിക്കുന്ന ഗര്‍ഭിണികള്‍ക്ക് (pregnant) ഉണ്ടാകുന്ന ആണ്‍കുട്ടികളില്‍ ഓട്ടിസം (autism) പോലുള്ള പ്രശ്‌നങ്ങളോ മസ്തിഷ്‌ക്ക പ്രശ്‌നങ്ങളോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം വ്യക്തമാക്കുന്നു. എലികളില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഒരു നിഗമനത്തിലെത്തിയത്. ട്രെക്കുകളുടെ ഡീസല്‍ എഞ്ചിനുകളില്‍ നിന്നും മറ്റും പറന്തള്ളുന്ന പുക മൂലം ഉണ്ടാകുന്ന വായു മലിനീകരണം സ്‌കീസോഫ്രീനിയ, ഓട്ടിസം പോലുള്ള നാഡീ സംബന്ധമായ അസുഖങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട്.

  ലോകത്താകെ നഗരങ്ങളില്‍ താമസിക്കുന്ന 99 ശതമാനം ആളുകള്‍ക്കും അനാരോഗ്യകരമായ വായു ആണ് ലഭിക്കുന്നത്. എന്നാല്‍, 44 കുട്ടികളില്‍ ഒരാള്‍ക്ക് മാത്രമാണ് ഓട്ടിസം കണാറുള്ളത്. പെണ്‍കുട്ടികളെക്കാള്‍ നാലിരട്ടി അധികമാണ്‌
  ആണ്‍കുട്ടികളില്‍ ഈ രോഗം കണ്ടുവരുന്നത്. എന്താണ് എല്ലാവര്‍ക്കും ഓട്ടിസം ബാധിക്കാത്തത്?

  'പരിസ്ഥിയിലെ ചില വിഷമയമായ വസ്തുക്കള്‍ ചില ആളുകളെ അധികമായി ബാധിക്കുന്നു. വളരെ ദുര്‍ബ്ബലരായ ഒരു വിഭാഗത്തെയാണ് എല്ലായിപ്പോഴും ഇത്തരം കാര്യങ്ങള്‍ പെട്ടെന്ന് ബാധിക്കുക.' ഡ്യൂക്ക് സര്‍വ്വകലാശാലയിലെ സൈക്കോളജി പ്രൊഫസറായ സ്റ്റാസി ബില്‍ബോ പറഞ്ഞു.

  read also: ഇരു വാക്കിൽ ഒരു വിലാസം; വീട്ടിലെത്തിയ കത്തുമായി ബെന്യാമിൻ

  ദാരിദ്രവും അരക്ഷിതാവസ്ഥയുമായിരിക്കാം വായുമലിനീകരണവും ഓട്ടിസവും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ഘടകമെന്ന് ബില്‍ബോ പറഞ്ഞു.

  'സമ്പന്നരായ ആളുകള്‍ക്ക് സമ്മര്‍ദ്ദങ്ങളില്ല, എന്നാല്‍ നിങ്ങള്‍ എവിടെയാണ് താമസിക്കാന്‍ പോകുന്നത്, നിങ്ങളുടെ വീട്ടില്‍ സുരക്ഷിതരാണോ എന്നതിനെക്കുറിച്ച് വിഷമിക്കേണ്ടിവരുമ്പോള്‍ പ്രശ്‌നം ഗുരുതരമാകുന്നു' ബില്‍ബോ വ്യക്തമാക്കി.

  ഗര്‍ഭിണികളായ സ്ത്രീകളില്‍ നേരിട്ട് പരീക്ഷണങ്ങള്‍ നടത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഗര്‍ഭിണികളായ എലികളിലാണ് പഠനങ്ങള്‍ നടത്തിയത്. മലിനീകരണങ്ങളുമായി ഇവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്ന് മനസ്സിലാക്കി. കൂടുണ്ടാക്കാനായി സാധാരണയിലും കുറഞ്ഞ സാധന സാമഗ്രികളാണ് ഇവര്‍ക്ക് നല്‍കിയത്.

  see also: സ്വിഗ്ഗിയെക്കുറിച്ച് തെറ്റിദ്ധാരണ വേണ്ട; ആനുകൂല്യങ്ങള്‍ നിരവധി: വൈറലായി ഡെലിവറി ബോയിയുടെ പോസ്റ്റ്

  പെണ്‍കുഞ്ഞുങ്ങള്‍ സാധാരണ നിലയില്‍ തന്നെ വളര്‍ന്നു. എന്നാല്‍ ആണ്‍ കുഞ്ഞുങ്ങള്‍ക്ക് ജീവിതത്തിലുടനീളം ചില പ്രശ്‌നങ്ങള്‍ സംഭവിച്ചതായി മനസ്സിലാക്കാന്‍ സാധിച്ചു. പിരിമുറുക്കങ്ങളും സമ്മര്‍ദ്ദങ്ങളും നിറഞ്ഞ സാഹചര്യങ്ങളില്‍ ജനിച്ച എലിക്കുഞ്ഞുങ്ങള്‍ റബ്ബര്‍ കൊണ്ടുള്ള താറാവുമായി ചങ്ങാത്തം കൂടാനാണ് ശ്രമിച്ചത്. (സാധാരണ എലികള്‍ തങ്ങളുടെ കൂട്ടത്തില്‍ തന്നെയുള്ള ഒരാളുമായി ചങ്ങാത്തം കൂടുകയാണ് പതിവ്).

  കൂടാതെ ഡീസല്‍ പുക ശ്വസിക്കുന്ന അമ്മമാര്‍ക്ക് ജനിയ്ക്കുന്ന ആണ്‍കുട്ടികളുടെ കൗമാര കാലത്ത് അവരുടെ മസ്തിഷ്‌ക കോശങ്ങളില്‍ ചില പ്രശ്‌നങ്ങളും കണ്ടെത്തി. സിനാപ്‌സിസ് എന്ന ഭാഗം ഇവര്‍ക്ക് അധികമായിരിക്കും. ചില പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാതിരിക്കാന്‍ ഇത് കാരണമാകും.

  മസ്തിഷക്കത്തിലെ പ്രതിരോധ കോശങ്ങളായ മൈക്രോഗ്ലിയയ്ക്കും കുഴപ്പങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. നിര്‍ജ്ജീവമായ സിനാപ്‌സിസുകളെ നീക്കം ചെയ്യുകയാണ് ഇവയുടെ പ്രധാന ജോലി. പ്രായപൂര്‍ത്തിയാകുന്നതോടെ പ്രശ്‌നം കൂടുതല്‍ ഗുരുതരമാകുന്നു. ഗര്‍ഭകാലത്ത് പ്രശ്നങ്ങള്‍ നേരിട്ട അമ്മമാര്‍ക്കുണ്ടാകുന്ന ആണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതോടെ സിനാപ്‌സിസുകള്‍ കുറയും.

  കുട്ടികളുടെ തലച്ചോറുമായി ബന്ധപ്പെട്ടുള്ള ഒരു അവസ്ഥയാണ് ഓട്ടിസം. ഓട്ടിസം ഒരു കുട്ടിയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കും. സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ ഉന്നത പഠനവും ജോലി ലഭിക്കാനുള്ള സാധ്യതകളെ വരെ ഇത് സ്വാധീനിക്കും.

  ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 160 കുട്ടികളില്‍ ഒരാള്‍ക്ക് വീതംഓട്ടിസമുണ്ടെന്നു പറയപ്പെടുന്നു. എന്നാല്‍ ഇതിനെ കുറിച്ച് വളരെ കുറച്ച് വിവരങ്ങള്‍ മാത്രമേ ലഭ്യമാകൂന്നുള്ളൂ. കുട്ടികളുടെ ഈ അവസ്ഥയുമായി എങ്ങനെ മുന്നോട്ട് പോകാമെന്നത് മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ടെന്നത് ഒരു വസ്തുതയാണ്.
  Published by:Amal Surendran
  First published: