• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
Football World Cup 2018

വായു മലിനീകരണവും പ്രമേഹത്തിന് കാരണമാകുന്നു

news18india
Updated: July 3, 2018, 6:27 PM IST
വായു മലിനീകരണവും പ്രമേഹത്തിന് കാരണമാകുന്നു
news18india
Updated: July 3, 2018, 6:27 PM IST
ജീവിത ശൈലിയും ആഹാര ക്രമവുമൊക്കെയാണ് പ്രമേഹത്തിന് കാരണമെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ വായു മലിനീകരണവും പ്രമേഹത്തിന് കാരണമാകുന്നുവെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. വാഷിംഗ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിൻ ഇൻ സെന്റ് ലൂയിസിൽ നടത്തിയ പഠനത്തിലാണ് വായു മലീകരണവും പ്രമേഹത്തിന് പ്രധാന കാരണമാകുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നത്.

2016ൽ ആഗോള തലത്തിൽ 3.2 മില്യൺ പേരിലാണ് വായു മലിനീകരണം മൂലം പ്രമേഹം ഉണ്ടായതെന്ന് പഠനം വ്യക്തമാക്കുന്നു. വായു മലിനീകരണവും പ്രമേഹവും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് പഠനത്തിൽ കണ്ടെത്തിയതായി പഠനം നടത്തിയ സിയാദ് അൽ അലെ പറയുന്നു. മലിനീകരണം മൂലം ശരീരത്തില്‍ ഉത്പാദിപ്പിക്കുന്ന ഇൻസുലിന്റെ അളവ് കുറയുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിനെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ ഊർജമാക്കി മാറ്റുന്നതിൽ നിന്ന് ശരീരത്തെ തടയുന്നു എന്നാണ് പഠനം പറയുന്നത്.

നിലവിലെ വായു മലിനീകരണത്തിന്റെ അളവ് സുരക്ഷിതമാണെന്നാണ് എൻവിയോൺമെന്റൽ പ്രൊട്ടക്ഷ്ൻ ഏജൻസിയും ലോകാരോഗ്യ സംഘടനയും പറയുന്നത്. എന്നാൽ അപകട സാധ്യത ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ആഗോള തലത്തിൽ 420 മില്യൺ പേർക്കാണ് പ്രമേഹ രോഗമുള്ളത്. ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന രോഗമാണിത്.
First published: July 3, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍