• HOME
 • »
 • NEWS
 • »
 • life
 • »
 • Air pollution | വായു മലിനീകരണം പുരുഷന്മാരുടെ ബീജഗുണം കുറയ്ക്കുമെന്ന് പഠനം

Air pollution | വായു മലിനീകരണം പുരുഷന്മാരുടെ ബീജഗുണം കുറയ്ക്കുമെന്ന് പഠനം

പുരുഷന്മാരിലെ പ്രശ്‌നങ്ങളാണ് 50 % വന്ധ്യതയ്ക്ക് കാരണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

 • Last Updated :
 • Share this:
  വായുമലീനികരണം (Air pollution) പുരുഷന്മാരുടെ ബീജഗുണം (male sperm )കുറയ്ക്കുമെന്ന് പഠനം. ചൈനയില്‍ നടന്ന പഠനത്തിലാണ് മലീനികരണം മൂലം ഉണ്ടാകുന്ന പൊടിപടലങ്ങളും രാസവസ്തുക്കളും പുരുഷന്‍മാരുടെ ബീജഗുണം കുറയ്ക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്.

  ശരിയായ ദിശയില്‍ സഞ്ചരിക്കാനുള്ള ബീജത്തിന്റെ കഴിവിനെ വായു മലിനീകരണം ബാധിക്കുമെന്ന് പഠനത്തില്‍ പറയുന്നു. പാരിസ്ഥിതിക പ്രശ്‌നങ്ങളും വന്ധ്യതയ്ക്ക് കാരണമെന്ന്
  ഷാങ്ഹായ് ടോങ്ജി സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു.

  ചൈനയിലെ 340 നഗരങ്ങളില്‍ നിന്നുള്ള 34 വയസ്സുള്ള 34,000 പുരുഷന്മാരിലാണ് ഗവേഷണം നടന്നത്. 2013 ജനുവരിക്കും 2019 ഡിസംബറിനും ഇടയില്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ഇവരുടെ ഭാര്യമാര്‍ ഗര്‍ഭിണികളായി പഠനം പറയുന്നു.

  2.5 മൈക്രോമീറ്ററില്‍ താഴെ, 2.5 മൈക്രോമീറ്ററിനും 10 മൈക്രോമീറ്ററിനും ഇടയില്‍, 10 മൈക്രോമീറ്ററില്‍ അധികം പൊടിപടലങ്ങള്‍ ശ്വസിക്കേണ്ടി വന്നവര്‍ എന്നിങ്ങലെ തരം തിരിച്ചാണ് പഠനം നടത്തിയത്. മലീനികരണത്തിന്റെ തോത് കുറയുന്നതിന് അനുസരിച്ച് കുറയുന്നതായി പഠനം പറയുന്നു.

  2.5 മൈക്രോമീറ്ററിന് താഴെ വ്യാസമുള്ള പൊടിപടലങ്ങള്‍ ശ്വസിച്ചവരില്‍ സ്‌പേം മോട്ടിലിറ്റി 3.6 ശതമാനം കുറഞ്ഞതായും 10 മൈക്രോമീറ്റര്‍ വ്യാസമുള്ള പൊടിപടലങ്ങള്‍ ശ്വസിച്ചവരില്‍ സ്‌പേം മോട്ടിലിറ്റി 2.4 ശതമാനവും കുറഞ്ഞതായും പഠനത്തില്‍ പറയുന്നു. ബീജോത്പാദനത്തിന്റെ ആദ്യ 90 നാളുകളില്‍ വായു മലിനീകരണം നേരിടേണ്ടി വന്നവരില്‍ ഇതിന്റെ പ്രഭാവം കൂടുതലാണെന്നും പഠനത്തില്‍ പറയുന്നു.

  പുരുഷന്മാരിലെ പ്രശ്‌നങ്ങളാണ് 50 % വന്ധ്യതയ്ക്ക് കാരണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ലോകത്ത് തന്നെ പത്ത് ശതമാനം ദമ്പതികള ബാധിക്കുന്ന ആരോഗ്യ പ്രശ്‌നമാണ് വന്ധ്യത.

  Immunity Boosting Foods | കോവിഡിനെ നേരിടാൻ ഈ ഭക്ഷണങ്ങൾ കഴിച്ച് പ്രതിരോധശേഷി വർദ്ധിപ്പിക്കാം

  കോവിഡിന്റെ (Covid) മാരകമായ രണ്ടാം തരംഗവുമായി (Second Wave) താരതമ്യപ്പെടുത്തുമ്പോൾ മൂന്നാം തരംഗം (Third Wave) വലിയ നാശം വിതച്ചില്ല എന്നത് എല്ലാവർക്കും ആശ്വാസമായിരുന്നു. എന്നാൽ ഇതിനർത്ഥം ഭീഷണി ഒഴിവായി എന്നല്ല. നിങ്ങളുടെ ആരോഗ്യത്തെ (Health) പരിപാലിക്കേണ്ടതും പ്രതിരോധശേഷി (Immunity) വർദ്ധിപ്പിക്കേണ്ടതും വളരെ അത്യാവശ്യമാണ്.

  നാം പകർച്ചവ്യാധികൾക്കിടയിലാണ് ഇപ്പോഴും ജീവിക്കുന്നത് എന്ന കാര്യം മറക്കരുത്. നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തെ ശരിയായി പ്രവർത്തിക്കാൻ സഹായിക്കുന്നതിന് വളരെ പ്രധാനപ്പെട്ട ഒന്നാണ് ആരോഗ്യകരമായ ഭക്ഷണം (Healthy Food) കഴിക്കുക എന്നത്. കാരണം നമ്മുടെ രോഗപ്രതിരോധ സംവിധാനത്തിന് ധാരാളം പോഷകങ്ങളുടെ സഹായം ആവശ്യമാണ്. ഇത് ഭക്ഷണത്തിൽ നിന്നാണ് ലഭിക്കേണ്ടത്.

  read also-Superfoods | ശാരീരിക ക്ഷീണം അകറ്റാം; ദിവസവും ഈ അഞ്ച് സൂപ്പര്‍ഫുഡുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക

  ഇലക്കറികൾ
  ഇലക്കറികളിൽ വിറ്റാമിനുകളും മിനറൽസും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയ്ക്ക് കലോറി കുറവാണ്. ചീര, മുരിങ്ങയില പോലുള്ള ഇലക്കറികൾ ദിവസത്തിൽ ഒരിക്കൽ എങ്കിലും കഴിക്കാൻ ശ്രമിക്കുക.

  read also- Protein Rich Foods | പേശികളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന പ്രോട്ടീൻ സമ്പുഷ്ടമായ അഞ്ച് ഭക്ഷണങ്ങൾ

  വെളുത്തുള്ളി
  അണുബാധകൾക്കെതിരെ പോരാടുന്നതിൽ വെളുത്തുള്ളിയ്ക്കുള്ള കഴിവ് പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. രക്തസമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുമെന്നതിന് ചില തെളിവുകളുണ്ട്. അല്ലിസിൻ പോലുള്ള സൾഫർ വഹിക്കുന്ന സംയുക്തങ്ങളുടെ ഉയർന്ന സാന്ദ്രത വെളുത്തുള്ളിയിലുണ്ട്.
  Published by:Jayashankar Av
  First published: